Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അയ്യപ്പ ദർശനം നടത്തിയ കനകദുർഗ വൻ പോലീസ് സുരക്ഷയിൽ അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ ജോലിയില്‍ പ്രവേശിച്ചു

30 JANUARY 2019 11:25 AM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ പ്രവേശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗ തിരികെ ജോലിയില്‍ പ്രവേശിച്ചു. അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിലാണ് ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് കനകദുര്‍ഗയ്ക്ക് ജോലിക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.ഇപ്പോള്‍ കനത്ത പോലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ തിരികെ ജോലിയില്‍ പ്രവേശിച്ചത്. നേരത്തേ ആനമങ്ങാട് മാവേലി സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ നിരന്തരം ആളുകള്‍ വരുന്നതും പോലീസ് സംരക്ഷണം സ്ഥാപന നടത്തിപ്പിന് പ്രയാസമുണ്ടാക്കുന്നതും കണക്കിലെടുത്ത് അങ്ങാടിപ്പുറത്തേക്ക് ജോലി മാറ്റി നല്‍കുകയായിരുന്നു. ഇതേ തസ്തികയില്‍ അങ്ങാടിപ്പുറത്ത് ഒഴിവില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കനകദുര്‍ഗയെ ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം രാവിലെ 10.20ഓടെ പൊലീസ് വാനിലാണ് ഒന്നാം നിലയിലുള്ള ഓഫിസിലെത്തിച്ചത്. പെരിന്തല്‍മണ്ണ സി.ഐ ടി.എസ്. ബിനു, എസ്.ഐ മഞ്ജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോലി കഴിയുന്നതുവരെ പൊലീസ് സുരക്ഷയൊരുക്കി. ഓഫിസിന് മുന്നിലും സമീപത്തുമായി വനിത പൊലീസുള്‍പ്പെടെയുള്ളവരെയും നിയോഗിച്ചിരുന്നു. ഒരു മാസത്തിലേറെയായി ജോലിക്കെത്താതിരുന്ന കനകദുര്‍ഗ അക്കാലയളവില്‍ അവധി അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. റീജിയണല്‍ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്. മുന്നറിയിപ്പില്ലാതെ കനകദുര്‍ഗയെ കനത്ത പൊലീസ് വലയത്തില്‍ എത്തിച്ചപ്പോള്‍ ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് കൗതുകമായി. വൈകീട്ട് പൊലീസ് സംരക്ഷണയില്‍തന്നെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ് സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങി.

പൊലീസ് സുരക്ഷയൊരുക്കിയിട്ടും വധഭീഷണിയുണ്ടെന്ന് കനകദുർഗയ്‌ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു പ്രതികരിച്ചിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുർഗ അനുഭവിക്കുന്നതെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് താനെന്നും . സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച്‌ കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ബിന്ദു വ്യക്തമാക്കുന്നു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും, ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കിരുന്നു.

ഭര്‍ത്താവും ബന്ധുക്കളും കൈയൊഴി‌ഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും, സന്ദർശകരെ കാണാനും ഫോൺ വിളിക്കുന്നതിനും വിലക്കുണ്ടെന്നും ബിന്ദു പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പൊലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവരുടെ കാവലുണ്ട്. അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ കോടതിയെ സമീപിച്ചിരുന്നു. ശബരിമല ദർശനത്തിനുശേഷം കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വീട്ടിലേയ്ക്ക് മടങ്ങിയെത്തി ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുർഗയെ വീട്ടിൽ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്ന് കനകദുർഗ കോടതിയെ സമീപിച്ചിരുന്നു.

കനകദുർഗയെ വീട്ടിൽ കയറാ‍ൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായാണു വിവരം. കനകദുർഗയ്‌ക്ക് മുഴുവൻ സമയ പൊലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends