'ചരിത്രം കുറിച്ച്' സ്ഥലംമാറ്റ ഉത്തരവുമായി ദേവസ്വം ബോര്‍ഡ്; ഉത്തരവിറങ്ങിയത് ഇന്നലെ ചാര്‍ജെടുത്തതും ഇന്നലെ; നാളെ വിരമിക്കുന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് വിവാദമാകുന്നു

'ചരിത്രം കുറിച്ച്' ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. വിചിത്രമായ സ്ഥലംമാറ്റ, സ്ഥാനക്കയറ്റ ഉത്തരവാണ് ദേവസ്വം ബോര്‍ഡ് ഇന്നലെ പുറത്തിറക്കിയത്. പതിനഞ്ചുപേരുടെ പട്ടികയാണ് ലിസ്റ്റിലുളളത്. ഡെപ്യൂട്ടി കമ്മിഷണര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ തുടങ്ങി വിവിധ തസ്തികളിലുളള സ്ഥലംമാറ്റ-സ്ഥാനക്കയറ്റ ഉത്തരവാണ് നാളെ സ്ഥാനമൊഴിയാനിരിക്കുന്ന ദേവസ്വം കമ്മിഷണര്‍ എന്‍.വാസു ഇന്നലെ പുറത്തിറക്കിയത്.
ഉത്തരവിനെതിരായി കോടതി ഇടപെടല്‍ ഉണ്ടാകുമെന്ന സൂചന വന്നതിനെതുടര്‍ന്നാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഭൂരിപക്ഷം പേരും ഇന്നലെത്തന്നെ പുതിയ സ്ഥലങ്ങളിലെത്തി സ്ഥാനമേറ്റെടുത്തത്. ഇടതുസംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ലിസ്റ്റിലുളളത്. ലിസ്റ്റിനെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. സീനിയോറിറ്റിപോലും പലരും മറികടന്നാണ് വന്‍തുക കോഴ കൊടുത്ത് പലരും പട്ടികയില്‍ ഇടം നേടിയത്.1992 ബാച്ചുകാരെ കൂടാതെ 2002-ല്‍ സര്‍വീസില്‍ കയറിയ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സഗസ്ഥാന കമ്മിറ്റിയംഗത്തിനും ഇന്നലെ സ്ഥാനക്കയറ്റം നലകിയിട്ടുണ്ട്.
സ്ഥലമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി ലക്ഷങ്ങളുടെ ലേലം വിളിയാണ് ബോര്‍ഡിലെ ഉന്നതര്‍ നടത്തിയത്. എം.വി അല്‍ക്ക, വീണാ വി.നായര്‍, എന്‍.കുഞ്ഞുമമാന്‍, എന്‍.അജയകുമാരന്‍ ഉണ്ണി, സി.പി മിത്ര, എസ്.കൃഷ്ണകുമാര്‍, എ്ഹരിദാസ്, ബി.കാര്‍ത്തികേയന്‍ നായര്‍, എസ്.അംബിക, എസ്.അനില്‍കുമാര്‍, ടി.എന്‍ പ്രകാശ്, ടി.കെ സത്യജിത്ത്, ബി.ഷാജിമോന്‍, കെ.വിജയന്‍ ഇളയത്, കെ.രാജസേനന്‍, എസ്.ശങ്കരന്‍ നമ്പൂതിരി, കെ.ജി രാധാകൃഷ്ണന്‍ നായര്‍ എന്നിവരാണ് ഇന്നലത്തെ ഉത്തരവില്‍ ഇടം നേടിയവര്‍. നാളെ കമ്മിഷണര്‍ സ്ഥാനത്തുനിന്നും വിരമിക്കുന്നതിനുമുമ്പാണ് അടിയന്തരമായി പുതിയ ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























