Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടി, സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതോടെ വിലകൂടും

31 JANUARY 2019 03:26 PM IST
മലയാളി വാര്‍ത്ത

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടി. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതോടെ വിലകൂടും. അതേസമയം ഒട്ടുമിക്ക എല്ലാ സാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ പുന്‍്രനിര്‍മ്മാണത്തിന് അധികം പണം സമാഹരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞിരുന്നു. അതൊകൊണ്ടു തന്നെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

നിര്‍മാണമേഖല വലിയ സ്തംഭനത്തിലാണ്. അതിന്റെ കൂടിയാണ് സിമന്റ് ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളുടെ വിലക്കയറ്റം. പ്രളയം കാരണം പല സ്ഥലങ്ങളിലും വീടുകളും കെട്ടിടങ്ങളും അടക്കം തകര്‍ന്നിട്ടുണ്ട്. അവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. അതുപോലെ ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കും. പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ ഇതില്‍ നിന്ന് ഒഴിവാക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ന്യായവില വര്‍ദ്ധിക്കുമ്പോള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വീട് വയ്ക്കാന്‍ ഭൂമി വാങ്ങന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. അതുപോലെ നഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലും ജീവിക്കുന്നവര്‍ ഫഌറ്റുകളെയാണ് ഇപ്പോള്‍ ആശ്രമിക്കുന്നത്. അണുകുടുംബങ്ങള്‍ക്ക് ഫഌറ്റാണ് സുരക്ഷിത താവളം. നിര്‍മാണസാമഗ്രികളുടെ വര്‍ദ്ധനവ് ഫഌറ്റുകളുടെയും വില്ലകളുടെയും വില വര്‍ദ്ധനവിലേക്ക് നയിക്കും.

സിമന്റിന്റെ മാത്രം വില വര്‍ദ്ധനവ് വീട് വയ്ക്കുന്നവരുടെ ബജറ്റിനെ മൊത്തത്തില്‍ ബാധിക്കും. നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന സാധനമാണ് സിമന്റ്. അതുപോലെ മിഡില്‍ക്ലാസ് കുടുംബങ്ങളുടെ വീടുകളിലെല്ലാം ഇന്ന് ടൈല്‍സ് പാകാറുണ്ട്. അതിന്റെ നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള ആഢംബര വീടുകള്‍ക്ക് അയ്യായിരം മുതല്‍ ഏഴായിരം രൂപ വരെ നികുതി ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതും നിര്‍മാണമേഖലയെ ബാധിക്കും. നിര്‍മാണ മേഖലയില്‍ താമസിക്കാതെ വലിയ പ്രതിസന്ധി ഉടലെടുക്കും. അത് തൊഴിലാളികളെയും ബാധിക്കും. ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളാണ് നിര്‍മാണമേഖലയില്‍ ഏറെ ജോലി ചെയ്യുന്നത്. നാമമാത്രമായി മലയാളികളെയും ബാധിക്കും.

തൊഴിലവസരങ്ങള്‍ കുറയുന്നതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ മറ്റ് മേഖലകളിലേക്ക് തിരിയുന്ന അവസ്ഥയുണ്ടാകും. അവരുടെ വരുമാനം കുറയുന്നത്. പ്രാദേശിക വ്യാപാരികളെ അടക്കം ബാധിക്കും. അത് പോലെ കയറ്റിറക്ക് തൊഴിലാളികളെയും വിലവര്‍ദ്ധനവ് ബാധിക്കും. അങ്ങനെ സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ തൊഴിലും വരുമാനവും അടക്കം പ്രതിസന്ധിയിലാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. തൊഴിലാളികളെയും സാധാരണ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന സിമന്റിന്റെ നികുതിയടക്കം എടുത്ത് കളയണമെന്ന് താമസിക്കാതെ ആവശ്യം ഉയര്‍ന്നേക്കാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (27 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (29 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (32 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (37 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (42 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends