കുമരകം പക്ഷി സങ്കേതത്തില്‍ വിദ്യാര്‍ഥിനി പിഡിപ്പിക്കപ്പെട്ട സംഭവം; ഒരു റോംഗ് നമ്പര്‍ കോളില്‍ തുടക്കം

കുമരകം പക്ഷിസങ്കേതത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലും വില്ലന്‍ മൊബൈല്‍ഫോണ്‍. ഒരു മാസം മുമ്പ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന മിസ്ഡ് കോള്‍ ആണ് ഇവര്‍ തമ്മില്‍ പരിചയപ്പെടാനിടയാക്കിയത്. ഈ ബന്ധത്തിലൂടെ വശീകരിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കവണാറ്റിന്‍ കരയിലുള്ള കുമരകം പക്ഷിസങ്കേതത്തിലെത്തിച്ചത്.
കേസില്‍ അറസ്റ്റിലായ പ്രതി ചേര്‍ത്തല സ്വദേശിയായ ശ്രീക്കുട്ടനെ (24) ഇന്നലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കുമരകം എസ് ഐ ജി.രജന്‍ കുമാര്‍ നല്‍കിയ വിവരം.
കുമരകം പക്ഷിസങ്കേതത്തില്‍ സകുടുംബം സന്ദര്‍ശനം നടത്താനാകാത്ത സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കുമരകം പോലീസും പിങ്ക് പോലീസും നടത്തിയ പരിശോധനയിലാണ് പക്ഷിസങ്കേതത്തില്‍ നിന്നും കമിതാക്കളെ പിടികൂടിയത്. വനിതാ പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇത് പ്രായപൂര്‍ത്തിയായതാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു എന്ന് പിന്നീട് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പരിശോധിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.
വനിതാ പോലീസ് നടത്തിയ കൗണ്‍സിലിംഗില്‍ ആണ് പെണ്‍കുട്ടി പക്ഷിസങ്കേതത്തില്‍ വെച്ച് പീഡനത്തിനിരായി എന്ന് വെളിപ്പെട്ടത്. പീഡനം ,തട്ടിക്കൊണ്ടുപോകല്‍, എന്നിവക്ക് പോസ്‌കോ നിയമ പ്രകരം കേസെടുത്തു.
https://www.facebook.com/Malayalivartha

























