Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരട്ട നികുതി അശാസ്ത്രീയം; ഇരട്ടനികുതി ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ആ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്; രണ്ടും കൽപ്പിച്ച് സിനിമാലോകം

31 JANUARY 2019 09:08 PM IST
മലയാളി വാര്‍ത്ത

സിനിമ ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധവുമായി സിനിമാ ലോകം. ഇരട്ട നികുതി അശാസ്ത്രീയമാണെന്ന പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത്. ഇന്നത്തെ ബജറ്റ് തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുവിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നികുതിയും ജിഎസ്ടിയും നല്‍കണമെന്ന് പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. ഇരട്ടനികുതി ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ആ ഉറപ്പ് ഇതോടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിയതെന്ന് ഇപ്പോഴും തനിക്ക് മനസ്സിലാകുന്നില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ ഈ തീരുമാനത്തിലൂടെ ചലച്ചിത്ര പ്രേക്ഷകരെയും പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഒരുപോലെ വഞ്ചിച്ചിരിക്കുകയാണ്. ഇതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. ഇത് ഏറ്റവും കൂടുതല്‍ ഭാധിക്കുക സാധാരമക്കാരായ സിനിമാ പ്രേമികളെയാണ്. അതിനാല്‍ തന്നെ ഈ പ്രഖ്യാപനം ഒരിക്കലു സിനിമാ ലോകത്തിന് ഗുണം തെയ്യില്ലെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളാണ് ഈ തീരുമാനത്തില്‍ പെട്ട് കഷ്ടപ്പെടാന്‍ പോകുന്നത്. ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കുന്നതോടെ തിയ്യേറ്ററുകളിലെത്തുന്ന പ്രേക്ഷരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. അതോടെ സിനിമാ വ്യവസായം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കെത്തുംകയും ചെയ്യും.

സംസ്ഥാനത്ത് ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോള്‍ മറ്റ് വ്യവസായമേഖലകളെ എന്ന പോലെ സിനിമാ വ്യവസായത്തെയും ബാധിച്ചിരുന്നു. അതായത് ജിഎസ്ടിക്കൊപ്പം മറ്റ് നികുതികളും നിലനില്‍ക്കുന്നത് കൊണ്ട് തന്നെ അത് വ്യവസായികളെ സംബന്ധിച്ച് അധിക ഭാരം സന്നെയായിരുന്നു. അങ്ങനെ സിനിമാ ടിക്കറ്റില്‍ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തി. ഇതോടെ ടിക്കറ്റ് വില വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ തിയ്യേറ്റരിലെത്തുന്ന കാണികളുടെ എണ്ണത്തില്‍ കുറവ് വരുകയും വര്‍ദ്ധനക്കെതിരെ തിയ്യേറ്ററുടമകള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തു. പിന്നീട് ചരക്ക് സേവന നികുതിയില്‍ ഇളവ് നല്‍കാന്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയുകയായിരുന്നു. അതായത് 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്നും പതിനെട്ട് ശതമാനമാക്കി കുറച്ചു. നൂറ് രൂപക്ക് താഴെയുള്ള ടിക്കറ്റ് നിരക്ക് 12 ശതമാനമായും കുറച്ചു. ഇത്തരത്തില്‍ പത്ത് ശതമാനത്തിന്‍രെ ഇളവ് കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിച്ചപ്പോള്‍ ഇരുട്ടടി പോലെ ഇപ്പോള്‍ സംസ്ഥാന ബജറ്റിലൂടെ അത് വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. ഇത് പ്രേക്ഷകരെ മാത്രമല്ല മലയാള ചലച്ചിത്ര മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ യാതൗരുവിധ സംശയവുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (32 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (34 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (42 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (49 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends