Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് പ്രതീകാത്മകമായി ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കോടിയേരി

31 JANUARY 2019 07:35 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് പ്രതീകാത്മകമായി ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും ഭരിക്കുന്നതിന്റെ ബലത്തിലാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇത് ചെയ്തത്. ഗാന്ധിയെ അപമാനിക്കുകയും ഗോഡ്‌സെയെ മഹാനായി വാഴ്ത്തുകയും ചെയ്ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. രാജ്യത്തുടനീളം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം രാജ്യം ആചരിച്ച ജനിവരി 31നാണ് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയും അനുയായികളും ഗാന്ധി ചിത്രത്തിലേക്ക് കൃത്രിമ തോക്കു ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചോരയൊഴുക്കുകയും ചെയ്തത്. മുമ്പ് ഇതേ ദിവസം ഗോഡ്‌സേയുടെ ചിത്രത്തില്‍ ഇവര്‍ പുഷ്പ്പാര്‍ച്ചന നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഗാന്ധിയെ അധിക്ഷേപിക്കുകയും ഗോഡ്‌സെയെ സ്തുതിക്കുകയും ചെയ്തത്. സംഭവത്തില്‍ 12 ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ അലിഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയുന്ന എട്ട് പേരും ബാക്കി നാലുപേര്‍ക്കും എതിരെയാണ് കേസ്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്ത് പേരെ ഉടന്‍ രേഖപ്പെടുത്തുമെന്ന് അലിഗഡ് എ എസ് പി നീരജ് ജാദോര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗാന്ധിയെ അപമാനിച്ച വീഡിയോ ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടത്. ഇത് വിവാദമായതോടെയാണ് പൊലീസ് കേസ് എടുത്തത്. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. ഇതിനെതിരെ കോണ്‍ഗ്രസോ, ബി.ജെ.പിയോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധിയെ നിന്ദിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം ഗോഡ്‌സേയും പ്രതിമയില്‍ പുഷ്പ്പഹാരവും അര്‍പ്പിച്ചു. ഗോഡ്‌സേയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും മുഴക്കി. ഗാന്ധി രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഗാന്ധിയെ കൊന്നത് പരിഹാസമായി അവതരിപ്പിക്കുന്നത് ആദ്യമാണ്. 

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഹിന്ദുമഹാസഭയെ പിണക്കാന്‍ ആരും തയ്യാറല്ല. 2017ല്‍ നാഥുറാം ഗോഡ്‌സെയ്ക്കായി ഹിന്ദു മഹാസഭ ഗ്വാളിയോറില്‍ ക്ഷേത്രം നിര്‍മിച്ചിരുന്നു. ക്ഷേത്രം പണിയരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം മറികടന്നാണ് ക്ഷേത്രത്തിനായുള്ള ശിലാസ്ഥാപനം നടത്തിയത്. അവിടെ സ്ഥാപിച്ചിരിക്കുന്ന ഗോഡ്‌സെയുടെ പ്രതിമയില്‍ ദിവസവും പുഷ്പാര്‍ച്ചന നടത്താറുണ്ട്. ഗാന്ധിജിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 1949 നവംബര്‍ 15 നാണ് നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊന്നത്. അന്നേ ദിവസം ത്യാഗ ദിനമായാണ് ഹിന്ദു മഹാസഭ ആചരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (32 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (34 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (42 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (49 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends