Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്: പാലക്കാട് വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; കേസ് അടുത്ത വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും

31 JANUARY 2019 09:35 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് റജിസ്ട്രിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്ത വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും. കേസ് വിചാരണ നടത്താന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് യുവനടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് വിചാരണ നടത്താന്‍ തൃശൂര്‍, എറണാകുളം ജില്ലകളിലും സമീപ പ്രദേശങ്ങളിലും വനിതാ ജഡ്ജിമാരുണ്ടോയെന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച കോടതി റജിസ്ട്രിയോട് ചോദിച്ചിരുന്നു. എറണാകുളം ജില്ലയിലെ പ്രത്യേക സിബിഐ കോടതിയില്‍ വനിതാ ജഡ്ജിയുണ്ടെന്ന് റജിസ്ട്രി വ്യാഴാഴ്ച്ച അറിയിച്ചു. പക്ഷെ, അവര്‍ സിബിഐ കേസുകള്‍ മാത്രമേ കേള്‍ക്കാനാവൂ എന്നാണ് വ്യവസ്ഥ. 33 കേസുകളാണ് നിലവില്‍ അവര്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ രണ്ടു വനിതാ ജഡ്ജിമാരുണ്ട്.

തൃശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയും വനിതകളാണ്. പക്ഷെ, അവര്‍ക്ക് ഈ കേസുകള്‍ കേള്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി. കേസ് വിചാരണ നടത്താന്‍ വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു.

കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പ്രത്യേകം വിജ്ഞാപനം ഇറക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പാലക്കാട് ജില്ലയില്‍ കേസ് കേള്‍ക്കാന്‍ കഴിയുന്ന വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കാന്‍ ജസ്റ്റീസ് വി രാജാ വിജയരാഘവന്‍ റജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (31 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (33 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (41 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (48 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends