Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ടാർസന്റെ ലീലാവിലാസങ്ങൾ പുറത്തായപ്പോൾ പ്ലസ്ടൂ കാമുകി നിലവിളിയും ബഹളവും:- ഒടുവിൽ കാട്ടിലേയ്ക്ക് സംഘത്തിന് വഴി തെളിയിച്ച് കാമുകിയുടെ സാഹസികത- ത്രില്ലിംഗ് വനവാസം കാമുകി വിവരിച്ചപ്പോൾ മൂക്കത്ത് വിരൽവച്ച് അന്വേഷണസംഘം

01 FEBRUARY 2019 11:52 AM IST
മലയാളി വാര്‍ത്ത

ഇലവീഴാപൂഞ്ചിറ വനമേഖലയിൽ നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ കമിതാക്കൾ രണ്ടാഴ്ചയ്ക്ക് ശേഷം പിടിയിലായപ്പോൾ പുറത്ത് വന്നത് ആരെയും അതിശയിപ്പിക്കുന്ന റിപ്പോർട്ടുകളായിരുന്നു. ഇരുപത്തിമൂന്നു ദിവസത്തെ ഒളിവുജീവിതത്തെക്കുറിച്ച് മേലുകാവ് സ്വദേശി അപ്പുകുട്ടനും കാമുകിയും വെളിപ്പെടുത്തിയ വസ്തുകള്‍ കൃത്യമെന്ന് പൊലീസ് തെളിവെടുപ്പില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസ് സംഘം മൊഴിപ്രകാരമുള്ള തെളിവെടുപ്പിനായി ഇലവീഴാപൂഞ്ചിറയില്‍ എത്തിയത്.

കാട്ടുമൃഗങ്ങളെ പിടിക്കാനും മറ്റും കാടുകയറുന്ന അപ്പു തൊഴിലാളികള്‍ ഉപേക്ഷിച്ച ഷെഡുകളിലെ അരിയും പയറുമെല്ലാം എടുത്താണ് ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നത്. ഈ മേഖലയിലെ ഗുഹകളിലും കൃഷിയിടങ്ങളിലെ ഷെഡുകളിലുമായിട്ടാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നാണ് ഇരുവരും പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ആദ്യ രണ്ട് ദിവസം വീട്ടില്‍ കഴിഞ്ഞ അപ്പുക്കുട്ടന്‍ മൂന്നാം ദിവസം രാവിലെ ബൈക്കില്‍ തന്നെയും കയറ്റി പൂഞ്ചിറ ഉഭാഗത്തേയ്ക്ക് എത്തി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മുനിയറ ഗുഹയ്ക്ക് അടുത്തുനിന്നും തിരച്ചിലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ബൈക്ക് കണ്ടെത്തിയിരുന്നു. ഇവിടെ എവിടെയാണ് ഇവര്‍ താമസിച്ചതെന്ന കാര്യത്തില്‍ പൊലീസിന് ഒരു എത്തുംപിടിയും കിട്ടിയില്ല. തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോള്‍ പെണ്‍കുട്ടിയാണ് ഈ ഭാഗത്ത് തങ്ങള്‍ തങ്ങിയ ഈറ്റക്കാട് പൊലീസിന് കാണിച്ചുകൊടുത്തത്.

പോലീസും ഈ ഭാഗത്തേയ്ക്ക് ഏറെ ബുദ്ധിമുട്ടിയാണ് എത്തിപ്പെട്ടത്. പരിസരത്ത് നടത്തിയ തിരച്ചിലില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ,ബിസ്‌ക്കറ്റിന്റെ കവര്‍,കുടിവെള്ളത്തിന്റെ കുപ്പി എന്നിവ ലഭിച്ചു. ഇവിടെ മൂന്ന് ദിവസത്തോളം താമസിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ കൃഷിയിടത്തിലും താഴെ പ്രദേശവാസിയുടെ കൃഷിയിടത്തിലും സ്ഥാപിച്ചിരുന്ന ഷെഡുകളിലായി ഒരാഴ്ചയിലേറെ തങ്ങിയെന്നും പിന്നീടുള്ള ദിവസങ്ങള്‍ ഈറ്റക്കാട്ടിലും സമീപത്തുമായി കഴിച്ചുകൂട്ടിയെന്നും മറ്റുമാണ് പെണ്‍കുട്ടി പൊലീസിനെ ധരിപ്പിച്ചിരുന്നത്.

ഇതുപ്രകാരം ഇന്നലെ നടന്ന തെളിവെടുപ്പില്‍ താമസിച്ച സ്ഥലങ്ങളെല്ലാം പെണ്‍കുട്ടി തിരിച്ചറിഞ്ഞു.ഈ സ്ഥലങ്ങളിലെല്ലാം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. വെള്ളത്തിനായി ഇവര്‍ എത്തിയിരുന്നത് മുനിയറ ഗുഹയിലായിരുന്നെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. പാതയില്‍ നിന്നും താഴെ മരങ്ങള്‍ പടര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്ന ഭാഗത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളില്‍ സാമാന്യം ഭേദപ്പെട്ട ജലപ്രവാഹമുണ്ട്. ഇക്കാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച്‌ ഉറപ്പുവരുത്തി.

ഗുഹയുടെ പരിസരത്ത് കാട്ടില്‍ അപ്പുക്കുട്ടന്‍ എത്തുമെന്ന് കരുതി പൊലീസ് മണിക്കൂറുകള്‍ മറഞ്ഞിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. മേലുകാവിലെ അപ്പുകുട്ടന്റെ വീട്ടിലെത്തിയും പൊലീസ് സംഘം തെളിവെടുത്തു. നേരത്തെ പൊലീസ് ഇവിടെയെത്തി അപ്പുക്കുട്ടനെ കണ്ടോ എന്നന്വേഷിച്ചപ്പോള്‍ ഇല്ലന്ന് മറുപിടി നല്‍കിയ അമ്മ തെളിവെടുപ്പിനെത്തിച്ച പെണ്‍കുട്ടിയെ ഒപ്പം കണ്ടതോടെ മലക്കംമറിയുകയായിരുന്നു. മകനും പെണ്‍കുട്ടിയും വീട്ടിലുണ്ടായിരുന്നെന്നും എന്നും ഈ സമയത്ത് താന്‍ പെണ്‍കുട്ടിയോട് സംസാരിച്ചില്ലന്നുമായിരുന്നു ഇവര്‍ പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയത്.

 കാട്ടില്‍ പകല്‍ സമയത്ത് അപ്പുകുട്ടന്‍ തന്നെയും കൂട്ടിക്കൊണ്ടുപോയി കൂവപറിച്ച്‌ അരിഞ്ഞ് പാറപ്പുറത്തിട്ട് ഉണക്കിയിരുന്നെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചിരുന്നു. ഒളിവ് ജീവിതത്തിനിടയില്‍ എവിടെ നിന്നോ ഒരുചാക്ക് കാപ്പിക്കുരുവും അപ്പുക്കുട്ടന്‍ തരപ്പെടുത്തിയിരുന്നു. കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോള്‍ ഒളിയിടത്തില്‍ നിന്നും പുറത്ത് ചാടി രക്ഷപെടാന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നെന്നും വണ്ടിക്കൂലിക്ക് പണം സംഘടിപ്പിക്കുന്നതിനാണ് കൂവയും കാപ്പിക്കുരുവും വില്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ഇവരില്‍ നിന്നും പിടികൂടിയ കാപ്പിക്കുരുവും കൂവയും കാഞ്ഞാര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. മൂള്ളന്‍ പന്നിയെ കുടുക്കാന്‍ അപ്പുക്കുട്ടന്‍ കാടുനീളെ കെണിവച്ചിരുന്നതായും പൊലീസ് കണ്ടെത്തി.ബൈക്കിന്റെയും ഓട്ടോറിക്ഷയുടെയും കേബിളുകള്‍ സംഘടിപ്പിച്ചായിരുന്നു ഇയാള്‍ മൃഗങ്ങളെ പിടിക്കാന്‍ കുരുക്ക് തയ്യാറാക്കിയിരുന്നത്.പൊലീസ് തിരച്ചിലിനിടയില്‍ മരങ്ങളുമായി ബന്ധിപ്പിച്ച നിലയില്‍ നിരവധികുരുക്കുകള്‍ കണ്ടെടുത്തു.

കാട്ടില്‍ കയറുന്നതിന് മുമ്ബുതന്നെ അപ്പുക്കുട്ടന്‍ കെണിയൊരുക്കുന്നതിനുള്ള വസ്തുവകകള്‍ സംഘടിപ്പിച്ചിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ടപ്പോള്‍ ബാഗ് നഷ്ടപ്പെട്ടിരുന്നു.ഈ ബാഗ് പിന്നീട് പൊലീസിന് കിട്ടി ,ഇത് പരിശോധിച്ചപ്പോള്‍ നിരവധി കേബിളുകള്‍ കണ്ടെത്തി. ഇതിന്റെ അടസ്ഥാനത്തില്‍ വനമേഖലയില്‍ പരിശോധിച്ചപ്പോഴാണ് മൃഗവേട്ടക്കായി അപ്പുക്കുട്ടന്‍ ഒരുക്കിയ സന്നാഹത്തെക്കുറിച്ച്‌ പൊലീസിന് ബോധ്യമായത്.

ഉച്ചയ്ക്ക് രണ്ടുമണിയോടടുത്താണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് സംഘം മലയിറങ്ങിയത്. കട്ടപ്പന ഡിവൈഎസ്‌പി രാജ്‌മോഹന്‍ നേതൃത്വം നല്‍കി. 40ലേറെ പൊലീസുകാരും ഏകദേശം ഇത്രത്തോളം തന്നെ നാട്ടുകാരും ശ്രമിച്ചിട്ട് കുടുങ്ങാത്ത അപ്പുക്കുട്ടന്‍ വലയിലായത് നാട്ടിലെത്തിയപ്പോഴായിരുന്നു.


മോഷണകേസുകളില്‍ സ്ഥിരം പ്രതിയായ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെയും (21) കുമളി സ്വദേശിനിയായ പെണ്‍കുട്ടിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വനത്തിനുള്ളില്‍ കമിതാക്കള്‍ 23 ദിവസം മാങ്ങയും തേങ്ങയും ഭക്ഷിച്ചും മരച്ചുവട്ടില്‍ ഉറങ്ങിയും കഴിഞ്ഞുവരുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെങ്കിലും സംഭവം അറിഞ്ഞതോടെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല .

കുമളിയിലെത്തിയ അപ്പു കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരച്ചെത്തിയില്ല. വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.

ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു. അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും. പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാ‍രും പൊലീസും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends