രാജ്യം വികസന പാതയിൽ; 2022ഓടെ പുതിയ ഇന്ത്യ; പ്രതിപക്ഷ ബഹളത്തിനിടെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി; ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം ബഹളം

പ്രതിപക്ഷ ബഹളത്തിനിടെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ബിജെപി ട്രഷററായ പീയൂഷ് ഗോയലിന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാനാകുമെന്നും പ്രതിപക്ഷം ചോദിച്ചു.
ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആദായ നികുതി പരിധി 5 ലക്ഷമാക്കുമെന്നാണ് തിവാരിയുടെ ട്വീറ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്.
രാജ്യം സുസ്ഥിര വികസന പാതയിലാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ മുന്നോട്ട് പോകുന്നത് എന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍. ആറാമത്തെ വലിയ സാമ്ബത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി . മോദി സര്‍ക്കാര്‍ പുതിയ ഇന്ത്യ 2022 ല്‍ ലക്ഷ്യമാണ് മുന്നോട്ട് വച്ചതെന്ന് ഗോയെല്‍ പറഞ്ഞു . 2022-ഓടെ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം. ഇടക്കാലത്ത് അനുഭവപ്പെട്ട സാമ്പത്തിക അസ്ഥിരാവസ്ഥയും അനിശ്ചിതാവസ്ഥയും ഇപ്പോള്‍ ഇല്ല. ഇന്ത്യ വളര്‍ച്ചയുടെ ശരിയായ പാതയിലാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്ത് വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. യുപിഎ ഭരണകാലത്ത് ശരാശരി പണപ്പെരുപ്പനിരക്ക് പത്ത് ശതമാനമായിരുന്നുവെങ്കില്‍ എന്‍ഡിഎ ഭരണത്തില്‍ അത് നാലായി താഴ്ന്നു.
എന്‍ഡിഎ ഭരണകാലത്തെ ജിഡിപി നിരക്ക് എക്കാലത്തേയും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും കിട്ടാക്കടത്തില്‍ നിന്നും മൂന്ന് ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈ അടുത്ത് നടപ്പാക്കിയ ആയുഷ്മാന്‍ പദ്ധതിയിലൂടെ ഇതുവരെ പത്ത് ലക്ഷം പേര്‍ ചികിത്സസഹായം തേടിയെന്നും 2014 മുതലുള്ള നാല് വര്‍ഷത്തില്‍ 1.53 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ 90 ശതമാനം ജനവാസമേഖലകളും ഇപ്പോള്‍ വെളിയിടവിസര്‍ജമുക്തമാണെന്നും അദ്ദേഹം അറിയിച്ചു.
മാർച്ച് -ഏപ്രിൽ മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രസർക്കാർ തങ്ങളുടെ ഇടക്കാല ബഡ്‌ജറ്രിൽ വൻ ഇളവുകൾ പ്രഖ്യാപിക്കുമെന്ന സൂചന. അഞ്ചുവർഷത്തിനുള്ളിൽ നിരവധി ഫ്ലാഗ് ഷിപ്പ് പദ്ധതികൾ കൊണ്ടുവന്ന സർക്കാർ ജനങ്ങളെ സ്വാധീനിക്കുന്ന മറ്രു ചില വൻ പദ്ധതികളും മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കുന്ന ബഡ്ജറ്രിൽ പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷ. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി യു.എസിൽ ചികിത്സയിലായതിനാലാണ് റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























