കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൊട്ടില്‍പ്പാലം നാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ, കുറ്റിയാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ഇന്ന് രാവിലെ മുതല്‍ കാണാതായിരുന്നു. ഇത് സംബന്ധിച്ച് പേരാമ്പ്ര പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. അതേസമയം മരിച്ച അജേഷ് അവിവാഹിതനാണ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha
























