ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയെത്തി. കൂടാതെ സെഞ്ച്വറി നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നു. കുട്ടി ക്രിക്കറ്റില്‍ എട്ട് സെഞ്ച്വറിയാണ് രോഹിതിന്റെ പേരിലുള്ളത്.
അന്‍പത് പന്തില്‍ താഴെ രണ്ട് ഐപിഎല്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. മത്സരത്തില്‍ 135 റണ്‍സുമായി അഭിഷേക് പുറത്താകാതെ നിൽക്കുകും ചെയ്തു. 10 സിക്‌സറുകളും 10 ഫോറുകളും ഉള്‍പ്പെട്ടതായിരുന്നു ആ ഇന്നിങ്‌സ്. വെറും 47 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 40 പന്തില്‍ നിന്ന് അഭിഷേക് സെഞ്ച്വറി നേടിയിരുന്നു. ഇന്നത്തെ മത്സരത്തില്‍ ഇന്നിങ്സിന്റെ 15-ാം ഓവറിലെ രണ്ടാം പന്തില്‍ നിതീഷ് റാണയെ സിക്സറിന് പറത്തിയാണ് അദ്ദേഹം 100 റണ്‍സ് തികച്ചത്. ഇത് രണ്ടാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്‌സില്‍ പത്ത് സിക്‌സറുകള്‍ പറത്തുന്നത്. ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി ക്രിസ് ഗെയിലിന്റെ പേരിലാണ്. 22 സെഞ്ച്വറികളാണ് ഗെയിലിന്റെ പേരിലുള്ളത്. രണ്ടാമത് പന്ത്രണ്ട് സെഞ്ച്വറി നേടിയ പാക് താരം ബാബര്‍ അസമും മൂന്നാമത് പത്ത് സെഞ്ച്വറി നേടിയ ഡേവിഡ വാര്‍ണറുമാണ്.
https://www.facebook.com/Malayalivartha

























