പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതത കാരണമാണ് പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം. പുറ്റിങ്ങൽവെടിക്കെട്ട് അപകടം നടന്നപ്പോൾ സർക്കാർ നിയമിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ അപകടങ്ങൾ തടയാൻ നിരവധി നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നതുപോലെ പുറ്റിങ്ങൽ റിപ്പോർട്ടും അവഗണിച്ചതിന്റെ ഫലമാണ് ഇന്നലെ തൃശൂരിൽ കണ്ടത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ത്യശൂർ പൂരം നടക്കുമോ എന്നും കണ്ടറിയണം. അപകടം മുൻകൂട്ടിക്കണ്ട് ഇത്തരം സ്ഥലങ്ങളിൽ ഫയർ എഞ്ചിനുകൾ തയ്യാറാക്കി നിർത്തണമായിരുന്നു.
അതുകൊണ്ട് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ അധികൃതർ സ്വീകരിക്കണമായിരുന്നു . ഒരപകടം നടന്നശേഷമല്ല ഫയർ എഞ്ചിനുകൾ അവിടെ എത്തേണ്ടത്. ഇതിൽ പോലും സർക്കാർ തലത്തിൽവീഴ്ചയുണ്ടായി. വെടിക്കോപുകൾ നിർമ്മിച്ച സ്ഥലത്തേക്ക് വാഹനങ്ങൾക്ക് പോലും കടന്നുചെല്ലാൻ കഴിഞ്ഞില്ല. അതിനുള്ള സ്ഥലസൗകര്യവുമുണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ടവർ വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങിയതാണ് മരണ സംഖ്യ ഉയരാൻ കാരണം.തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള സജ്ജീകരണങ്ങൾ അത്രയധികം ശ്രദ്ധിച്ചുവേണമായിരുന്നു ഒരുക്കാൻ. പൂരനഗരിക്ക് കിലോമീറ്ററുകൾ അകലെയാണ് ഇപ്പോൾ അപകടം ഉണ്ടായത്. എങ്കിലും അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു.
വെടിമരുന്ന് വലിയ അളവിൽ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നതിന് പകരം പല സ്ഥലത്തായി സൂക്ഷിച്ചിരുന്നെങ്കിൽ അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ പറ്റുമായിരുന്നു. തൃശ്ശൂർ പൂരം എല്ലാ വർഷവും ഉള്ളതാണ്. രണ്ട് ഫയർ എഞ്ചിനുകളും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഈ വെടിമരുന്ന് സൂക്ഷിക്കുന്നതിന്റെ സമീപത്ത് തയ്യാറാക്കി നിർത്താൻ ബന്ധപ്പെട്ടവർ ശ്രമിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ദുരന്തമുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്വീകരിക്കുമായിരുന്നു.തൃശ്ശൂരിൽ ഇപ്പോഴുണ്ടായ അപകടം വെച്ചുനോക്കുകയാണെങ്കിൽ ഫയർ ഫോഴ്സ് സംവിധാനം അവിടെ ഉണ്ടായിരിക്കില്ല. വെടിമരുന്ന് സൂക്ഷിപ്പുശാലയിലെ ജോലിക്കാർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അവർക്ക് സുരക്ഷയേക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല.
രണ്ട് ഫയർ എഞ്ചിനുകൾ ആ പരിസരത്ത് സജ്ജീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ചിട്ടയായി നടക്കുമായിരുന്നു. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും ഇത്തരം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അപകടമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ അധികൃതർ സ്വീകരിക്കണമായിരുന്നു.കോഴിക്കോട് മിഠായിത്തെരുവും തിരുവനന്തപുരം ചാലയും ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്ന സ്ഥലങ്ങളാണ്. ജേക്കബ് തോമസ് ഫയർ ഫോഴ്സിന്റെ ഡയറക്ടർ ജനറലായിരുന്ന സമയത്ത് ഇവിടങ്ങളിൽ ഫയർ ഫോഴ്സ് വാഹനങ്ങൾ തയ്യാറാക്കി നിർത്തി. അവിടെ ഇപ്പോൾ വലിയ അപകടങ്ങൾ ഉണ്ടാകുന്നില്ല. തൃശ്ശൂർ പൂരമെന്നത് കുറച്ച് ദിവസമാണ് നടക്കുന്നത്. അതിന്റെ ഭാഗമായുള്ള കരിമരുന്ന് സൂക്ഷിപ്പുിശാലകളിൽ ഫയർ എഞ്ചിനുകൾ സ്റ്റേഷൻ ചെയ്യണമായിരുന്നു.
പുറ്റിങ്ങൽ അപകടവും ഇപ്പോഴത്തെ അപകടവും തമ്മിൽ വ്യത്യാസമുണ്ട്. അവിടെ ആളുകൾ കൂടിനിന്ന സ്ഥലത്താണ് അപകടമുണ്ടായത്. എക്സ്പ്ലോസീവ് നിയമമനുസരിച്ച് സ്ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതിനും ആ സ്ഥലവുമായും ബന്ധപ്പെട്ട് കുറേ നിബന്ധനകളുണ്ട്. അതെല്ലാം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അപകടം ഉണ്ടാകുമായിരുന്നില്ല. തൃശ്ശൂർ പൂരം എല്ലാ വർഷവും നടക്കുന്ന കാര്യമാണ്. എല്ലാ ജനങ്ങളുടേയും ഉത്സവമായ പൂരം കുറ്റമറ്റ രീതിയിൽ, സുരക്ഷിതമായി നടത്തുക എന്നത് അധികാരികളുടെ ഉത്തരവാദിത്തമാണ്.ഇപ്പോഴുണ്ടായ അപകടത്തിന് ക്ഷേത്രവുമായി ബന്ധമില്ല.പൂരത്തിന് ഉപയോഗിക്കുന്ന വെടിമരുന്നുകൾ സുരക്ഷിതമായിട്ടാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള നിയമം നമുക്കുണ്ട്.
അധികൃതർ അത് ചെയ്യണമായിരുന്നു. കരിമരുന്നുകളും ചൂടും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ് . തൃശ്ശൂർ മുണ്ടത്തിക്കോട്ട് പൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ ഉണ്ടായ വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്.. മരണസംഖ്യ ഉയരുന്നത് ആശങ്കയിലാക്കുന്നുണ്ട്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു പതിറ്റാണ്ട് കഴിയുന്ന വേളയിലാണ് മറ്റൊരു വെടിക്കെട്ട് ദുരന്തം സംസ്ഥാനത്തെയാകെ ഞെട്ടിച്ചത്.
ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്തണമോ എന്നതിനെ സംബന്ധിച്ചും മാനദണ്ഡങ്ങൾ പാലിക്കുന്നതിനെ കുറിച്ചും നിയമപോരാട്ടങ്ങളും ചർച്ചകളും നടക്കുന്ന വേളയിലാണ് വീണ്ടമൊരു അപകടം സംഭവിക്കുന്നത്.ആരാധനാലയങ്ങളിൽ നടക്കുന്ന വെടിക്കെട്ടിനെ പറ്റി കാലങ്ങളായി ചർച്ചകൾ നടക്കുന്നുണ്ട്. വെടിക്കെട്ട് ഒഴിവാക്കണമെന്ന് വാദിക്കുന്നവരും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നുമൊക്കെ വാദിക്കുന്നവരുണ്ട്. വെടിക്കെട്ട് നടത്തേണ്ട സമയവും ദൂരപരിധിയും സംബന്ധിച്ച് മാർഗനിർദേശങ്ങളുണ്ട്. എന്നാൽ, അത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തുകയും അപകടം ക്ഷണിച്ചുവരുത്തുന്ന സംഭവങ്ങൾ ഒട്ടേറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ദുരന്തങ്ങൾ സംഭവിക്കുന്ന വേളയിൽ മാത്രമാണ് ഇക്കാര്യങ്ങൾ ചർച്ചയാകാറുള്ളൂ.
നേരത്തേ സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കുന്നത് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരോധിച്ചിരുന്നു. ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദ്യങ്ങളും ഉന്നയിച്ചു. വെടിക്കെട്ടിന് സംസ്ഥാനത്ത് എന്തെങ്കിലും മാർഗരേഖയുണ്ടോയെന്നാണ് ഹൈക്കോടതി ചോദിച്ചത്. നിരോധനത്തെ സർക്കാർ എതിർക്കുന്നത് എന്തിനാണെന്നും കോടതി ആരാഞ്ഞു. രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ വെടിക്കെട്ടിന് നിയന്ത്രണമുണ്ടെന്നും എന്നാലത് ക്ഷേത്രോത്സവങ്ങൾക്ക് ബാധകമല്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.രാവിലെ ആറിനും രാത്രി പത്തിനും ഇടയ്ക്ക് വെടിക്കെട്ടുകൾക്ക് നിയന്ത്രണമില്ല. എന്നാൽ, അതിനുശേഷമുള്ള വെടിക്കെട്ടുകൾക്ക് നിയന്ത്രണം വേണം. പക്ഷേ, ക്ഷേത്രോത്സവങ്ങളുടെ കാര്യത്തിൽ ഓരോന്നിനും പ്രത്യേക അപേക്ഷകൾ പരിഗണിച്ച് സർക്കാരിന് തീരുമാനമെടുക്കാമെന്നുമാണ് ഹൈക്കോടതി അറിയിച്ചത്.
മാത്രമല്ല, കഴിഞ്ഞവർഷം ഉത്സവങ്ങളുടെ വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ ഭേദഗതി വിജ്ഞാപനം വൻ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കടുത്ത മാർഗനിർദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. വെടിക്കെട്ടുപുരയിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ വെടിക്കെട്ട് നടത്താവൂ, പെസോയുടെ പരീക്ഷ പാസാകുന്നവർക്കു മാത്രമേ ലൈസൻസി ആകാനാകൂ തുടങ്ങിയ നിർദേശങ്ങളുണ്ടായി. അത്തരത്തിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകളും വാദപ്രതിവാദങ്ങളും നടന്നുവരികയാണ്.അതിനിടെയാണ് മറ്റൊരു ദുരന്തം സംഭവിക്കുന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. പലർക്കും ഗുരുതരമായി പരിക്കേറ്റു.
വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.മണിക്കൂറുകൾ കഴിഞ്ഞാണ് തീ പൂർണമായും അണച്ചത്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഏകദേശം 30-നും 40-നും ഇടയിൽ ആളുകൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നാണ് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നൽകുന്ന വിവരം. ഇവരിൽ ചിലർ വെള്ളം കുടിക്കാനും മറ്റുമായി പ്രദേശത്ത് നിന്നും മാറിയിട്ടുണ്ടെന്നും വിവരമുണ്ട്. സ്ഫോടനത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും കളക്ടർ വ്യക്തമാക്കി.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം കഴിഞ്ഞ് പത്ത് വർഷം കഴിയുന്ന വേളയിലാണ് തൃശ്ശൂരിലെ അപകടം. 2016 ഏപ്രിൽ 10-ന് മത്സരക്കമ്പത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലാഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്ര കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസും നടക്കുകയാണ്. ഇതിന് മുൻപും ഒട്ടേറെ അപകടങ്ങൾ സംസ്ഥാനത്ത് നടന്നു. പാലക്കാട് കല്ലേപ്പുള്ളി കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ (1990) സ്ഫോടനത്തിൽ 26 പേർ മരിച്ചിരുന്നു. 1987 ൽ മാവേലിക്കര ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. 2016 ൽ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും വെടിക്കെട്ട് അപകടമുണ്ടായി.
25 പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ കട്ടനാർപട്ടിയിൽ പടക്കശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽനിന്ന് കേരളത്തിനും പാഠങ്ങൾ ഉൾക്കൊള്ളാനുണ്ടായിരുന്നു. കേരളം വിറങ്ങലിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പത്താണ്ട് പിന്നിടുന്ന വേളയിൽകൂടിയായിരുന്നു ജാഗ്രത പാലിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ. എന്നാൽ, മണിക്കൂറുകൾ പിന്നിടും മുമ്പേ സംസ്ഥാനം മറ്റൊരു വലിയ ദുരന്തത്തിന് കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ്. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്ത് നടന്ന ഉഗ്രസ്‌ഫോടനത്തിൽ നിരവധി മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. സ്ഫോടനസ്ഥലത്തിന് സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലാണെന്ന് ദൃക്‌സാക്ഷികൾ പറയുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളിലൊന്നായി മാറിയേക്കാവുന്ന ദുരന്തം.
17 ദിവസം മുമ്പാണ് സംസ്ഥാനത്ത് രണ്ട് യുവാക്കളുടെ ജീവനെടുത്ത മറ്റൊരു പടക്കനിർമാണ സ്‌ഫോടനം നടന്നത്. കോഴിക്കോട് കുന്ദമംഗലത്തിന് സമീപം കുരിക്കത്തൂരിലാണ് പടക്കനിർമാണത്തിനിടെ വീട്ടിൽ സ്‌ഫോടനമുണ്ടായി രണ്ടുപേർ മരിച്ചത്.വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോൾ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഓർമിപ്പിക്കുന്നു.പടക്കശാലയിലെ മുറികൾ വളരെ ഇടുങ്ങിയതാണെന്നും ഇവിടെ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് കൂടുതൽ പടക്കങ്ങൾ നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും വിരുദ നഗർ സ്‌ഫോടനത്തിൽ പോലീസിന്റെ പ്രാഥമിക നിരീക്ഷണം.കോഴിക്കോട് കുന്ദമംഗലത്ത് സ്‌ഫോടനം നടന്ന വീടിനുള്ളിൽ പടക്കനിർമാണം നടന്നിരുന്നത് നാട്ടുകാർക്ക് പോലും അറിയില്ലായിരുന്നു. വൻ തോതിൽ പനയോലകളും അരച്ചാക്ക് വെടിമരുന്നും വീടിന് സമീപത്ത് ശേഖരിച്ചനിലയിലായിരുന്നു.
സ്‌ഫോടനത്തെത്തുടർന്ന് രണ്ടുപേരുടെ മരണത്തിനിടയായ വീടും പരിസരവും പരിശോധിച്ച പോലീസിന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടത് അവിടെ നടന്നത് പരസ്യമായ രഹസ്യമായിരുന്നു എന്നതാണ്.കോഴിക്കോട് കുന്ദമംഗലത്തുണ്ടായ സ്‌ഫോടനത്തിൽ പൂർണമായുംതകർന്ന വീടിന്റെ അടുക്കളസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമങ്ങൾ കാറ്റിൽ പറത്തിയും നടക്കുന്ന പടക്കനിർമാണശാലകളിലാണ് പലപ്പോഴും നിരവധി ജീവനുകൾ കവരുന്ന സ്‌ഫോടനങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നത്.നാട് വിറങ്ങലിച്ച പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പത്ത് ദിവസം മുമ്പാണ് പത്താണ്ട് തികഞ്ഞത്. അന്ന് ക്ഷേത്രോത്സവത്തിന്റെ ആരവങ്ങളിലേയ്ക്ക് പൊടുന്നനെയാണ് ദുരന്തം കടന്നെത്തിയത്. 2016 ഏപ്രിൽ 10-ന് പുലർച്ചെ 3.13-ന് പുറ്റിങ്ങൽ മൈതാനിയിൽ കത്തിയമർന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റത് 656 പേർക്ക്.
പരിക്കേറ്റവരിൽ പലർക്കും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല. അപകടമേൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല.മീനഭരണി ഉത്സവത്തിന്റെ സമാപനംകുറിച്ച് രാത്രി 12-നാണ് വെടിക്കെട്ട് തുടങ്ങിയത്. പ്രശസ്തമായ വെടിക്കെട്ട് കാണാൻ മറ്റുനാടുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് ഒഴുകിയെത്തിയത്. വെടിക്കെട്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻതന്നെ സമയമേറെ വേണ്ടിവന്നു. ചിതറിത്തെറിച്ച ശരീരങ്ങളും നിലവിളികളും മൈതാനത്തെ നടുക്കി. പൊള്ളലേറ്റ മനുഷ്യരുടെ നിലവിളികളും അവരെ രക്ഷപ്പെടുത്താനുള്ള പരക്കംപാച്ചിലുകളുമായിരുന്നു പിന്നീട്. വഴിയരികിൽ പാർക്കുചെയ്തിരുന്ന സ്വകാര്യബസുകളിലുൾപ്പെടെ പരിക്കേറ്റവരുമായി സമീപത്തെ ആശുപത്രികളിലേക്ക് നാട്ടുകാർ പാഞ്ഞു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ തെറിച്ചുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങളും നിരവധിപേരുടെ ജീവനെടുത്തു. പ്രദേശത്തെ 358 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. 2.58 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ പിന്നീട് വെടിക്കെട്ട് നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന കമ്പപ്പുരയും ഇപ്പോഴില്ല.യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് തൃശൂരിൽ പടക്കനിർമ്മാണം പുരോഗമിച്ചത്. സർക്കാർ തലത്തിൽ ഇത് പരിശോധിക്കാൻ ഒരു സംവിധാനവുമില്ല. ത്യശൂർ പൂരം പോലുള്ള പ്രധാന ചടങ്ങുകൾ നടക്കുമ്പോൾ ആവശ്യമുള്ള സൂക്ഷമത ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ കാണിച്ചത് ലജ്ജാവഹമായ കെടുകാര്യസ്ഥതയാണ്.
https://www.facebook.com/Malayalivartha
























