Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശബരിമലയില്‍ മകരവിളക്ക് ഭക്തര്‍ കത്തിക്കുന്നതാണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ നിയമസഭയില്‍, വിളക്ക് കത്തിച്ചിരുന്ന മലഅരയ വിഭാഗക്കാര്‍ക്ക് ഇതിന്റെ അവകാശം തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

01 FEBRUARY 2019 11:58 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ മകരവിളക്ക് ഭക്തര്‍ കത്തിക്കുന്നതാണെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ നിയമസഭയില്‍. വിളക്ക് കത്തിച്ചിരുന്ന മലഅരയ വിഭാഗക്കാര്‍ക്ക് ഇതിന്റെ അവകാശം തിരികെ നല്‍കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഒ. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കല്‍ ചരിത്രപരമായ നാഴികക്കല്ലാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മലഅരയര്‍ക്ക് അവകാശങ്ങള്‍ പുനസ്ഥാപിച്ച് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ശബരിമലയില്‍ മകരവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനൊരു ഔദ്യോഗിക സ്ഥിരീകരണം നിയമസഭയില്‍ ഉണ്ടാകുന്നത് ആദ്യമായാണ്.

ശബരിമല സമരവുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് രാജഗോപാല്‍ നിയമസഭയില്‍ നിര്‍ണായകമായ ആവശ്യം ഉന്നയിച്ചത്. ശബരിമലയില്‍ ഈഴവര്‍ക്കും മലഅരയര്‍ക്കും ഉള്ള അവകാശങ്ങള്‍ എടുത്ത് കളഞ്ഞപ്പോള്‍ ബി.ജെ.പി എവിടെയായിരുന്നു എന്നാണ് പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ ആരോപിച്ചത്. അതിന് മറുപടി നല്‍കുന്നതിനാണ് ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ്. എന്നാല്‍ ഇടത്പക്ഷം മറ്റൊരു രീതിയിലാണ് ഇതിനെ സമീപിച്ചത്. മകരവിളക്ക് മനുഷ്യനിര്‍മിതിയാണെന്ന് ഇടത്പക്ഷം പണ്ട് മുതലേ ആരോപിക്കുന്നതാണ്. അത് ശരിവയ്ക്കുന്നതാണ് രാജഗോപാലിന്റെ പ്രസ്താവന. അതിനാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത് ബി.ജെ.പി ഇപ്പോള്‍ ശരിവയ്ക്കുകയാണെന്ന് സി.പി.എമ്മിന് ചൂണ്ടിക്കാട്ടാം.


മകരവിളക്ക് കത്തിക്കുന്നതല്ലെന്നാണ് തന്ത്രി കുടുംബം അടക്കം മുമ്പ്‌നിലപാടെടുത്തത്. അതിനെ മലഅരയ വിഭാഗം എതിര്‍ത്തിരുന്നു. തങ്ങള്‍ പറഞ്ഞത് ദേവസ്വം ബോര്‍ഡും തന്ത്രിയും കേട്ടിരുന്നെങ്കില്‍ 2011ലെ പുല്ലുമേട് ദുരന്തം സംഭവിക്കുമായിരുന്നില്ലെന്ന് മലഅരയ നേതാവ് പി.കെ സജീവ് ചൂണ്ടിക്കാട്ടി. രാജഗോപാലിന്റേത് ചരിത്രപരമായ തീരുമാനമാണെന്നും തങ്ങളുടെ അവകാശം സര്‍ക്കാര്‍ പരിശോധിക്കുകയല്ല, പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നും സജീവ് പറഞ്ഞു. ശബരിമലയിലെ ആദ്യത്തെ തന്ത്രി കരിമല അരയനാണെന്നും അദ്ദേഹത്തിന്റെ പേര് പതിനെട്ടാംപടിയിലെ ആദ്യത്തെ പടിയില്‍ കൊത്തിവെച്ചിട്ടുണ്ടെന്നും ആ പടി തിരിച്ചിട്ടിരിക്കുകയാണെന്നും സജീവ് ആരോപിച്ചു.

ദേവസ്വംബോര്‍ഡും തന്ത്രി കുടുംബവും ചേര്‍ന്നാണ് മലഅരയരുടെ ശബരിമലയിലെ അവകാശങ്ങള്‍ എടുത്ത് കളഞ്ഞതെന്ന് അവര്‍ തന്നെ ആരോപിച്ചിരുന്നു. മകരവിളക്ക് കത്തിക്കാനുള്ള അവകാശം അവര്‍ക്ക് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. കരിമലയില്‍ മലഅരയര്‍ക്കുണ്ടായിരുന്ന ക്ഷേത്രം ദേവസ്വം അധികൃതരാണ് നശിപ്പിച്ചതെന്നും അതിനൊപ്പമുണ്ടായിരുന്ന കുളം ഇപ്പോഴും അവിടെ ഉണ്ടെന്നും പി.കെ സജീവ് ആരോപിക്കുന്നു. അതേസമയം ബി.ജെ.പി ഉന്നയിച്ച ആവശ്യം സി.പി.എം നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍.

 

 " frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends