Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരണം; മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കും; അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

01 FEBRUARY 2019 01:21 PM IST
മലയാളി വാര്‍ത്ത

പ്രതിപക്ഷ ബഹളത്തിനിടെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. പശുക്കളുടേയും ക്ഷീരകര്‍ഷകരുടേയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് എന്നാവും കമ്മീഷന്‍റെ പേര്. മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനിമല്‍ ഫാമിംഗ് ചെയ്യുന്നവര്‍ക്കായി രണ്ട് ശതമാനം പലിശയിളവ് പ്രഖ്യാപിച്ചു.

ദരിദ്രവിഭാഗത്തില്‍പ്പെട്ട ആറ് കോടി പേര്‍ക്ക് ഉജ്വല്‍ പദ്ധതിയിലൂടെ സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കിയെന്ന് പീയൂഷ് ഗോയല്‍. ദരിദ്രവിഭാഗത്തില്‍പ്പെട്ട രണ്ട് കോടിയാള്‍ക്ക് കൂടി പാചകവാതക കണക്ഷന്‍ നല്‍കി അടുത്ത വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഊര്‍ജമേഖലയിലെ ഏറ്റവും വിജയകരമായ പദ്ധതിയാണ് ഉജ്വല്‍ എന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം നടത്തി. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 12 കോടി കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിലാണ് 12 കോടി കർഷക കുടുംബങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കർഷകർക്ക് ആറായിരം രൂപ നേരിട്ട് നൽകുക. ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി നൽകും. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കും . തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ എന്നിവയാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റു ചില പ്രഖ്യാപനങ്ങൾ. 2022 ഓടെ പുതിയ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പീയുഷ് ഗോയൽ പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കർഷകരോക്ഷം കാരണമാണെന്ന വിലയിരുത്തലിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഇടക്കാല ബജറ്റിൽ ഉണ്ടാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ബിജെപി ട്രഷററായ പീയൂഷ് ഗോയലിന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാനാകുമെന്നും പ്രതിപക്ഷം ചോദിച്ചു.ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ആദായ നികുതി പരിധി 5 ലക്ഷമാക്കുമെന്നാണ് തിവാരിയുടെ ട്വീറ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ബജറ്റ് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് തിവാരി ട്വീറ്റ് ചെയ്തത്.

2022-ഓടെ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം. ഇടക്കാലത്ത് അനുഭവപ്പെട്ട സാമ്പത്തിക അസ്ഥിരാവസ്ഥയും അനിശ്ചിതാവസ്ഥയും ഇപ്പോള്‍ ഇല്ല. ഇന്ത്യ വളര്‍ച്ചയുടെ ശരിയായ പാതയിലാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്ത് വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. യുപിഎ ഭരണകാലത്ത് ശരാശരി പണപ്പെരുപ്പനിരക്ക് പത്ത് ശതമാനമായിരുന്നുവെങ്കില്‍ എന്‍ഡിഎ ഭരണത്തില്‍ അത് നാലായി താഴ്ന്നു. എന്‍ഡിഎ ഭരണകാലത്തെ ജിഡിപി നിരക്ക് എക്കാലത്തേയും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും കിട്ടാക്കടത്തില്‍ നിന്നും മൂന്ന് ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഈ അടുത്ത് നടപ്പാക്കിയ ആയുഷ്മാന്‍ പദ്ധതിയിലൂടെ ഇതുവരെ പത്ത് ലക്ഷം പേര്‍ ചികിത്സസഹായം തേടിയെന്നും 2014 മുതലുള്ള നാല് വര്‍ഷത്തില്‍ 1.53 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തെ 90 ശതമാനം ജനവാസമേഖലകളും ഇപ്പോള്‍ വെളിയിടവിസര്‍ജമുക്തമാണെന്നും അദ്ദേഹം അറിയിച്ചു.

മാർച്ച് -ഏപ്രിൽ മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രസർക്കാർ തങ്ങളുടെ ഇടക്കാല ബഡ്‌ജറ്രിൽ വൻ ഇളവുകൾ പ്രഖ്യാപിക്കുമെന്ന സൂചന. അഞ്ചുവർഷത്തിനുള്ളിൽ നിരവധി ഫ്ലാഗ് ഷിപ്പ് പദ്ധതികൾ കൊണ്ടുവന്ന സർക്കാർ ജനങ്ങളെ സ്വാധീനിക്കുന്ന മറ്രു ചില വൻ പദ്ധതികളും മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കുന്ന ബഡ്ജറ്രിൽ പ്രഖ്യാപിക്കുമെന്നുമാണ് പ്രതീക്ഷ. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി യു.എസിൽ ചികിത്സയിലായതിനാലാണ് റെയിൽവേ മന്ത്രിയായ പിയൂഷ് ഗോയൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends