Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സെൻകുമാറിനെ പോലെ ചില പൊലീസുകാരുടെ പ്രവർത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകർത്തത്; നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിന് മേജര്‍ രവിയുടെ മറുപടി

01 FEBRUARY 2019 02:57 PM IST
മലയാളി വാര്‍ത്ത

പത്മഭൂഷന്‍ നേടിയ ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വിമര്‍ശിച്ച മുൻ ഡിജിപി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി വിമര്‍ശിച്ച് രംഗത്ത് വന്നത്. സെൻകുമാറിന്റെ പ്രസ്താവനകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതുപോലുള്ള പൊലീസുകാരാണ് നമ്പി നാരായണന്റെ ജീവിതം തകർത്തതെന്നും അദ്ദേഹം പറഞ്ഞു.

നമ്പി നാരായണനെതിരെയുള്ള സെൻകുമാറിന്റെ പ്രസ്താവനകൾ പരിഹാസ്യമാണ്. അത് എന്നെ ഏറെ വേദനിപ്പിച്ചു. പത്മഭൂഷൺ നൽകുന്നത് കേന്ദ്ര സർക്കാരാണ്. ആ തീരുമാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വിമർശിക്കുന്നത് ശരിയായ രീതിയല്ല. മുൻ ഡി.ജി.പി ഇപ്പോൾ സമൂഹത്തിന് വേണ്ടിയല്ല സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ എവിടെയെങ്കിലും ഒരു സീറ്റ് കിട്ടണം,​ അല്ലെങ്കിൽ ഒരു ഗവർണർ സ്ഥാനമെങ്കിലും ഒപ്പിച്ചെടുക്കണം.''സെൻകുമാർ ഏത് പാർട്ടിക്ക് വേണ്ടിയാണോ സംസാരിക്കുന്നത് ആ പാർട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെപ്പോലും അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. വ്യക്തിലാഭത്തിനായി സെൻകുമാറിനെ പോലെ ചില പൊലീസുകാരുടെ പ്രവർത്തിയാണ് നമ്പി നാരായണന്റെ ജീവിതം തകർത്തത്. സെൻകുമാറിനെതിരെ നമ്പി നാരായണൻ കേസ് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തെ വിമർശിക്കാൻ മാത്രം സെൻകുമാർ വളർന്നിട്ടില്ല എന്നും മേജർ രവി പറഞ്ഞു.

പുരസ്‌കാരത്തിനായി എന്ത് സംഭാവനയാണ് നമ്ബി നാരായണന്‍ നല്‍കിയത് എന്ന് സെൻകുമാർ ചോദിചിരുന്നു. പുരസ്‌കാരം നല്‍കിയവര്‍ മറുപടി പറയണമെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്ബി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു. നമ്ബി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്ബിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു. ചാരക്കേസ് കോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആദരിക്കുന്നത് എങ്ങനെയാണെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഐഎസ്‌ആര്‍ഒ ചാരക്കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. 24 വര്‍ഷം മുന്‍പുള്ള സിബിഐയോട് ചോദിച്ചാല്‍ എല്ലാം അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.

എന്നാൽ സെൻകുമാറിന് മറുപടിയുമായി നമ്ബിനാരായണനും രംഗത്ത് വന്നിരുന്നു. താൻ കൊടുത്ത കേസിൽ സെൻകുമാർ പ്രതിയാണ് സെൻ കുമാർ. പൂർത്തിയാകാത്ത ആ കേസ് നിലനിൽക്കുമ്പോൾ തന്നെ അതിനെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ല. അതേ തെറ്റ് കാണിക്കാൻ ഞാൻ തയ്യാറല്ല എന്നും അദ്ദേഹം പ്രതികരിച്ചു. പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാന്‍ ഇവിടെ കോടതിയുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു. കൂടാതെ ഗോവിന്ദച്ചാമിയായും അമീര്‍ ഉല്‍ ഇസ്ലാമുമായും താരതമ്യപ്പെടുത്തി സംസാരിച്ചത് സെന്‍ കുമാറിന്റെ സംസ്‌കാരമാണെന്നും ആയിരുന്നു നമ്പി നാരായണന്റെ പ്രതികരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends