കമ്പൈന്‍ സ്റ്റഡിക്ക് ശേഷം ഭക്ഷണം കഴിക്കാന്‍പോകവേ ബെക്കില്‍ ലോറിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

സഹപാഠികളായ രണ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു. മറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കു സമീപം താമസിക്കുന്ന ഞാറ്റില്‍ വീട്ടില്‍ ഗോപകുമാര്‍ (19), മൂക്കന്നൂര്‍ പാലകവലക്കു സമീപം അപ്പാടന്‍ വീട്ടില്‍ ജെന്നിയുടെ മകന്‍ ജാക്‌സന്‍ (17) എന്നിവരാണ് മരിച്ചത്.
ദേശീയ പാതയില്‍ അങ്കമാലി, കരയാം പറമ്പ് സിഗ്‌നല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തേക്ക് അരിയുമായി പോകുകയായിരുന്ന ലോറിയെ മറികടന്ന് മൂക്കന്നൂര്‍ റോഡിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ശരീരം ഛിന്നഭിന്നമായി. ജാക്‌സനും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.
മൂക്കന്നൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇരുവരും. രാത്രി ഒരുമിച്ചിരുന്ന് പഠിച്ച ശേഷം ഭക്ഷണം കഴിക്കാനായി അങ്കമാലിയില്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. മിനിയാണ് ഗോപകുമാറിന്റെ അമ്മ. സഹോദരന്‍ നന്ദു. വിദേശത്തുള്ള അമ്മ നാട്ടിലെത്തിയ ശേഷം സംസ്‌കാരം നടത്തും.
ജാക്‌സന്റെ അമ്മ ഡെയ്‌സി. സഹോദരി: ജാക്വിലിന്‍. അങ്കമാലി എസ് ഐ സോണി മത്തായിയുടെ നേതൃത്വത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























