വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ ഇട്ട ഒരു കമന്റ്റ് കൊണ്ടെത്തിച്ചത് തട്ടിക്കൊണ്ടുപോകലിൽ... ഒടുക്കം പോലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ വച്ച് നിസ്സഹായനായ ഒരു മനുഷ്യന്റെ ദാരുണമായ കൊലപതാകം... കൊച്ചിയിൽ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ 3 പ്രതികള്‍ റിമാന്റിലായതോടെ പുറത്ത് വരുന്നത് വർഷങ്ങൾ നീണ്ട കൊടുംപകയുടെ കഥ ചുരുളഴിയുമ്പോൾ...

ചൊവ്വാഴ്ച പനമ്ബിളളി നഗറിനടുത്ത് കൊച്ചി ഷിപിയാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പോലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ ആയിരുന്നു കൊലപാതകം. പണത്തിനു വേണ്ടി പെരുമ്ബാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെയ്സ്ബുക്കില്‍ ഒരു കമന്റ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരിട്ട് കണ്ടപ്പോള്‍ വിനീതിനെ മര്‍ദ്ദിച്ചു ബലമായി ഇവര്‍ കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു .
എന്നാല്‍ വിനീത് കാറില്‍ നിന്നും ചാടിയതോടെ പ്രതികള്‍ കാറിന്റെ വേഗത കൂട്ടുകയും തുടര്‍ന്ന് മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാര്‍ കയറിയിറങ്ങുകയുമായിരുന്നു.. കുമ്ബളങ്ങി സ്വദേശി തോമസാണ് മരിച്ചത്. കൊച്ചിയില്‍ ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാക്കള്‍ തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പോലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്. ഗുരുതര പരുക്ക് പറ്റിയ തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha





















