Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശശിതരൂര്‍ മോഡലിനൊരുങ്ങി കോണ്‍ഗ്രസ്... കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞ് ലോകം അംഗീകരിക്കുന്ന പ്രതിഭകളെ ഇറക്കാനുറച്ച് ഹൈക്കമാന്റ്

02 FEBRUARY 2019 09:20 AM IST
മലയാളി വാര്‍ത്ത

ഉറപ്പുകള്‍ പലതും നല്‍കിയെങ്കിലും ഇക്കുറിയും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും. സംസ്ഥാനത്തിലെ നേതാക്കളെ മറികടന്നുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് താല്‍പര്യമുള്ള ചിലരെങ്കിലും ഇക്കുറിയും നൂലിലിറങ്ങിവരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കുറി സംസ്ഥാനത്തിന് പരിചിതരല്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് പകരം ലോകം അറിയുന്ന നയന്ത്രജ്ഞരുടെ രൂപത്തിലായിരിക്കും ആ വരവ്. ശശീ തരൂര്‍ മോഡല്‍ പരീക്ഷണത്തിനാണ് കോണഗ്രസ് ഇക്കുറി ഒരുങ്ങുന്ന്. അതിന്റെ ഭാഗമായി നയന്ത്രജ്ഞന്‍ വേണുരാജാമണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ശശിതരൂരിന്റെ അതേ നിലവാരത്തിലുള്ള ചില സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി മത്സരരംഗത്തുണ്ടാകും. അതില്‍ ഏറ്റവും പ്രധാനമായി ഉയര്‍ന്നുവരുന്ന പേരാണ് വിദേശകാര്യ സര്‍വീസിലുള്ള വേണു രാജാമണിയുടേത്. മുന്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റില്‍ രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളിലാണ് വേണു രാജാമണിയുടെ പേര് പരിഗണിക്കുന്നത്. എന്നാല്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം പിന്നീട് മാത്രമേയുണ്ടാകുകയുള്ളു. കോട്ടയം സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം ഉണ്ടായതിന് ശേഷം മാത്രമേ പത്തനംതിട്ട മണ്ഡലത്തിന്റെ കാര്യത്തില്‍ അന്തിമനിലപാടില്‍ കോണ്‍ഗ്രസ് എത്തുകയുള്ളു.
ഉമ്മന്‍ചാണ്ടി മത്സരരംഗത്ത് വരികയാണെങ്കില്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം ഇടുക്കി കേരള കോണ്‍ഗ്രസിന് നല്‍കാനാണ് നീക്കം. കേരള കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇടുക്കി ലഭിച്ചാല്‍ മാണി ഗ്രൂപ്പിലെ തര്‍ക്കത്തിനും ഒരുപരിധി വരെ പരിഹാരം കാണാന്‍ കഴിയും. ഇപ്പോള്‍ തന്നെ ലഭിക്കുന്ന സ്ഥാനങ്ങളെല്ലാം കുടുംബാംഗങ്ങള്‍ക്കായി വീതം വയ്ക്കുന്നുവെന്ന പരാതി ആ പാര്‍ട്ടിക്കുള്ളിലുണ്ട്. അതിന്റെ സൂചന കൂടിയാണ് ഗാന്ധിജി രക്തസാക്ഷിത്വദിനത്തല്‍ പി.ജെ. ജോസഫ് സ്വന്തം നിലയില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരവും. സാധാരണ സമരമാണെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് പിന്നാമ്പുറ സംസാരം.
ആ സാഹചര്യത്തില്‍ കെ.എം. മാണി വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ കോട്ടയവും ഇടുക്കിയും വച്ചുമാറും. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും വന്നുകഴിഞ്ഞാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ഒരു ഹിന്ദുസ്ഥാനാര്‍ത്ഥി വരേണ്ടിവരും. ശബരിമല വിഷയവും മറ്റും ഏറെ ബാധിക്കുന്ന ജില്ലയായ പത്തനംതിട്ടയില്‍ അത്തരമൊരു സ്ഥാനാര്‍ത്ഥിവരുന്നത് സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലും പാര്‍ട്ടിയിലുണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം ഉരുത്തിരിയുകയാണെങ്കില്‍ വേണു രാജാമണിയാകും അവിടെ മത്സരിക്കുകയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വിദേശസര്‍വീസിലെ ഉദ്യോഗസ്ഥനാണെങ്കില്‍ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടാവുന്ന വ്യക്തികൂടിയാണ് വേണു രാജാമണി. മുന്‍കാല കെ.എസ്്.യു പ്രവര്‍ത്തകനാണ് അദ്ദേഹം. മഹാരാജാസ് കോളജിലെ കെ.എസ്.യുവിന്റെ നേതാവുമായിരുന്നു. അവിടെ നിന്നാണ് വിദേശകാര്യ സര്‍വീസിലേക്ക് പോയതും. മുന്‍ രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. അതിന് ശേഷം അദ്ദേഹത്തെ നെതര്‍ലന്‍ഡ്‌സിലെ ഹൈക്കമ്മിഷണറായി നിയമിക്കുകയായിരുന്നു.
ഡോ: ശശിതരൂരിനെ തിരുവനന്തപുരത്തുനിന്നും പാര്‍ലമെന്റില്‍ എത്തിച്ച് ദേശീയതലത്തില്‍ വളര്‍ത്തിയ തന്ത്രമാണ് വേണു രാജാമണിയുടെ കാര്യത്തിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ തന്നെ അംഗീകാരം നേടിയ വ്യക്തികള്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത് ഏറെ ഗുണം ചെയ്യുമെന്നും വിലയിരുത്തലുമുണ്ട്. അത് സംസ്ഥാനവ്യാപകമായി തന്നെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അവര്‍ വിലയിരുത്തുന്നു.
എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുള്ളവരുമുണ്ട്. കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിട്ട് അത്തരത്തിലുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ചില സീറ്റ് മോഹികള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്ത് സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദ്ദേശത്തോടെ ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. സിവില്‍, വിദേശകാര്യ സര്‍വീസിലുള്ളവരെ ഒപ്പം കൊണ്ടുവരികയെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends