കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല കോട്ടയം കെവിന്‍ വധക്കേസിലെ പ്രാഥമികവാദം ഏഴിനാരംഭിക്കും

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലപാതകം കെവിന്‍ വധക്കേസിലെ പ്രാഥമികവാദം ഏഴിനാരംഭിക്കും. കേസിലെ 14 പ്രതികളും അന്നു ഹാജരാകാനും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്‌ജി കെ.ജി. സനില്‍കുമാര്‍ ഉത്തരവിട്ടു. കഴിഞ്ഞ മേയ് 27 നാണ് കേസിനാസ്‌പദമായ സംഭവം. നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണു കേസ്. കുറ്റപത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയാക്കി കുറ്റംചുമത്തുന്ന വാദമാണ് നടക്കുക. ഒന്നാംപ്രതി ഷാനു ചാക്കോയ്‌ക്കുവേണ്ടി പുതിയ അഭിഭാഷകന്‍ ഹാജരായി വക്കാലത്തു സമര്‍പ്പിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ വിട്ടുകിട്ടണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വാദം കേട്ടെങ്കിലും വാഹനം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടു തീരുമാനമുണ്ടായില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.എസ്. അജയന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























