Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വോട്ട് ബജറ്റോ ഇത്? പ്രളയം അതിജീവിച്ച കേരളത്തിന് ഒന്നും നല്‍കിയില്ലെന്ന ആരോപണം കേരളത്തില്‍ ശക്തിപ്പെടുന്നു; കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വാരി കോരി നല്‍കിയപ്പോള്‍ ഒന്നും കിട്ടിയില്ലെന്ന് പറയുമ്പോള്‍ കേരളം ഇന്ത്യയ്ക്ക് പുറത്തല്ലല്ലോ എന്നോര്‍ക്കണം... വിവാദം കൊഴുക്കുമ്പോള്‍

02 FEBRUARY 2019 10:43 AM IST
മലയാളി വാര്‍ത്ത

കേന്ദ്രത്തിന്റെ പുതിയ ബഡ്ജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എവിടേയും നടക്കുന്നത്. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും വാരികോരി നല്‍കിയ ജനകീയ ബജറ്റായി ഇത് മാറിയപ്പോഴും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ശ്കതമായ ഭാഷയിലാണ് ഇതിനെ എതിര്‍ക്കുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കര്‍ഷകരെയും കബളിപ്പിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണ് ഈ ബജറ്റ് എന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തെ കബളിപ്പിക്കാന്‍ വേണ്ടിപ്പോലും ഒരു വാഗ്ദാനം നല്‍കിയിട്ടില്ല എന്നാണ് പറയുന്നത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി അനുഭവിച്ചിരിക്കുന്ന കേരളജനതയക്ക് അര്‍ഹമായ സാമ്പത്തിക സഹായം ചെയ്യാതിരിക്കുകയും സൗഹൃദ രാജ്യങ്ങള്‍ നീട്ടിയ പണം തട്ടിത്തെറിപ്പിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ബജറ്റിലും കേരളത്തെ കൈവിട്ടു കളഞ്ഞിരിക്കുന്നു എന്നാണ് ആക്ഷേപം. കേരളത്തെ അവഗണനയുടെ പ്രളയത്തില്‍ മുക്കിക്കൊല്ലാനാണ് ബജെപിയെ സര്‍ക്കാരിന്റെ രഹസ്യ അജണ്ട എന്ന വിമര്‍ശനത്തിന് ശക്തി പകരുന്നതാണ് കേരളത്തെ അവഗണിച്ചു കൊണ്ടുള്ള കേന്ദ്ര ബജറ്റ്.

കേരളത്തിന്റെ വളരെക്കാലത്തെ ആവശ്യമാണ്എയിംസ്. ബജറ്റില്‍ അനുമതി നല്‍കാത്തതുകൊണ്ടാണ് പരിഗണിക്കാന്‍ ആകാത്തതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തേ പറഞ്ഞത്. ഇത്തവണത്തെ ബജറ്റിലും കേരളത്തെ ഒഴിവാക്കി ഹരിയാനയ്ക്ക് എയിംസ് അനുവദിച്ചിരിക്കുന്നു. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ ഒന്നും മിണ്ടിയിട്ടില്ല.

ഇത്തവണ റെയില്‍വേ ബജറ്റ് ഇല്ലാതിരുന്നതോടു കൂടി കേരളം ഒരിക്കല്‍ക്കൂടി റെയില്‍വേ വികസന മാപ്പില്‍നിന്നു പുറത്തായി. ഏതെങ്കിലും ശ്രദ്ധേയമായ റെയില്‍വേ പദ്ധതി കേരളത്തിനു ലഭിച്ചിട്ട് എത്രയോ വര്‍ഷമായി. വലിയ ആഘോഷപൂര്‍വ്വം പറഞ്ഞിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി തരില്ലെന്ന ബിജെപി സര്‍ക്കാരിന്റെ പിടിവാശിയില്‍ ഇക്കൊല്ലവും അയവു വന്നിട്ടില്ല.

കേരളത്തിന് നിലവില്‍ ലഭിക്കുന്ന സാമ്പത്തിക വിഹിതം പോലും വെട്ടിക്കുറച്ചിരിക്കുന്ന സ്ഥിതിയാണെന്നും വിലയിരുത്തുന്നു. ജിഎസ്ടി നടപ്പിലാക്കിയതിലൂടെ നികുതി വരുമാനത്തിലുണ്ടായിട്ടുള്ള കുറവിനു പുറമെ 38,265 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന് അവകാശപ്പെട്ട നികുതി ഓഹരി പോലും ലഭിക്കാത്ത നിലയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും പരിതപിക്കുന്നു.

ഇറക്കുമതി ചുങ്കങ്ങള്‍ക്ക് ഇനിയും ഇളവ് നല്‍കും എന്ന പ്രഖ്യാപനം കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയെ കൂടുതല്‍ തകര്‍ക്കുമത്രെ. വമ്പന്‍ മുതലാളിമാരുടെ ലാഭത്തിനായി കേരളത്തെ കുരുതികൊടുക്കുന്ന പ്രഖ്യാപനമാണിത്. ഗ്രാമീണമേഖലയില്‍ തൊഴില്‍ ലഭ്യമാക്കാനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ, അതു നടത്തിക്കൊണ്ടുപോകാനോ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ ഉള്ള വിഹിതം ഈ ബജറ്റിലില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടിയും ബജറ്റിലില്ലാത്തതും ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ഇരുട്ടിയാകും. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതത്തിന്റെയും കുതിച്ചുയരുന്ന വിലയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടപെടലും ബജറ്റില്‍ ഇല്ല.

കേരളത്തിന് ഒരു ഗുണവും ഇല്ലാത്തതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ പ്രഖ്യാപനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റിലുള്ളതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്ന നിലയില്‍ കണ്ടാലും നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വരുന്നതുകൊണ്ട് കേരള ജനതയ്ക്ക് പ്രത്യേകമായ ഒരു പ്രയോജനവും ഇല്ല എന്നും വിമര്‍ശിക്കുന്നു. ഇതിനുത്തരം പറയാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ ബാധ്യസ്ഥരാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ഈ കടുത്ത അവഗണനയില്‍ അവര്‍ ആര്‍ക്കൊപ്പമെന്നും ചോദിക്കുന്നു.

അതേസമയം കേന്ദ്രം പ്രഖ്യാപിച്ച എല്ലാ പദ്ധതികളുടേയും ആനുകൂല്യം കേരളത്തിലെ വലിയ ജനവിഭാഗത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends