Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ? വാട്ട് എ സൂട്ട് ബൂട്ട് സർക്കാർ ; മോദി സർക്കാരിന്റെ അവസാന കേന്ദ്ര ബജറ്റിനു ശേഷം പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്

02 FEBRUARY 2019 11:50 AM IST
മലയാളി വാര്‍ത്ത

മോദി സർക്കാരിന്റെ അവസാന കേന്ദ്ര ബജറ്റിനു ശേഷം പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. പാര്‍ലമെന്റില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ എന്നിവരുടെ ചിത്രം സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സുരേന്ദ്രന്റെ പരിഹാസം. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ? വാട്ട് എ സൂട്ട് ബൂട്ട് സര്‍ക്കാര്‍ എന്ന വാചകത്തോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര ബബജറ്റിനെ പുകഴ്ത്തിയാണ് കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര ബഡ്ജറ്റില്‍ ഉള്ളതെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നു.

കേന്ദ്ര ബജറ്റിനെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റെന്ന് പരിഹസിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി സംസ്ഥാന കമ്മിറ്റിയും രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന്റെ സമ്പത്ത് കുടുംബ ബജറ്റാക്കിയവരാണ് കോണ്‍ഗ്രസുകാരെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ ബജറ്റിനെയാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന അറുപത് വര്‍ഷവും കേന്ദ്ര സര്‍ക്കാരുകള്‍ അവതരിപ്പിച്ചത് കുടുംബത്തിന് വേണ്ടിയുള്ള ബജറ്റായിരുന്നു. രാജ്യത്തിന്റെ സമ്പത്ത് നെഹ്രു കുടുംബത്തിനും ചിദംബരം അടക്കമുള്ള കോണ്‍ഗ്രസുകാരുടെ കുടുംബങ്ങള്‍ക്കും പങ്കുവച്ചവരാണ് ബിജെപിയുടെ ബജറ്റിനെ പരിഹസിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് കര്‍ഷകര്‍ക്ക് മിനിമം വേതനം നല്‍കുന്നത്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഇടത്തരക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ആശ, അംഗനവാടി ജീവനക്കാരുടെ വേതനം കൂട്ടിയതും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി - ഇ.എസ്.ഐ പരിധി ഉയര്‍ത്തിയതും അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ സുപ്രീംകോടതിയില്‍ ഹർജി. അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് ബജറ്റ് അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ഭരണഘടനാ പ്രകാരം പൂര്‍ണ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്നാണ് ഹരജിയില്‍ അഡ്വ. മനോഹര്‍ പറയുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി തീരാന്‍ കുറച്ചുകാലം മാത്രം ബാക്കിനില്‍ക്കേ സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായുള്ള വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനേ സാധിക്കൂവെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഇടക്കാല ബജറ്റ് എന്നൊരു സംവിധാനം ഭരണഘടനാനുസൃതം അല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

ചികിത്സക്കായി അവധിയെടുത്ത ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പകരം മന്ത്രി പീയൂഷ് ഗോയലാണ് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും കൂടുതല്‍ ഇളവുകളും ആനൂകൂല്യങ്ങളും പ്രഖ്യാപിക്കുന്നതായിരുന്നു ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബജറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി മനോഹര്‍ ലാല്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends