നേമത്തുകാർ വേഴാമ്പലായി; നേമം റെയിൽവേ ടെർമിനൽ സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ച ബി ജെ പി യെയും രാജഗോപാലിനെയും ജയിപ്പിച്ച നേമത്തെ വോട്ടർമാർ കേന്ദ്രബജറ്റ് കേട്ട് പൊട്ടികരഞ്ഞു; ഇനി ബി ജെ പിയും രാജഗോപാലും വേണ്ടെന്ന ദൃഢനിശ്ചയത്തിൽ

നേമം റെയിൽവേ ടെർമിനൽ സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ച ബി ജെ പി യെയും രാജഗോപാലിനെയും ജയിപ്പിച്ച നേമത്തെ വോട്ടർമാർ കേന്ദ്രബജറ്റ് കേട്ട് പൊട്ടികരഞ്ഞു. ഇനി ബി ജെ പിയും രാജഗോപാലും വേണ്ടെന്ന ദൃഢനിശ്ചയത്തിലാണ് നേമത്തുകാർ.
നേമം നിയോജകമണ്ഡലം വലതിനോട് ചേർന്ന് നിൽക്കുന്ന മണ്ഡലമാണ്.പണ്ട് കരുണാകരൻ ജയിച്ച സ്ഥലമാണ് ഇത്. എന്നാൽ വലതുപക്ഷമാകട്ടെ ഘടക കക്ഷികൾക്ക് സീറ്റ് നൽകിയ ശേഷം മിണ്ടാതിരിക്കും. കഴിഞ്ഞ തവണ ഇലക്ഷൻ മുമ്പ് വലത്തെത്തിയ സുരേന്ദ്രൻ പിള്ളക്കായിരുന്നു യു ഡി എഫ് സീറ്റ് നൽകിയത്. പതിനായിരം വോട്ടാണ് ആകെ അദ്ദേഹത്തിനു ലഭിച്ചത്. യു ഡി എഫിന് ലഭിക്കേണ്ട വോട്ടുകൾ രാജഗോപാലിനാണ് കിട്ടിയത്. അതിനു പിന്നിൽ ശിവകുമാറാണെന്ന് ആരോപണം ഉയർന്നിരുന്നു. ശിവകുമാർ മത്സരിച്ച തിരുവനന്തപുരം സീറ്റിൽ ബി ജെ പി തിരിച്ചും സഹായിച്ചിട്ടുണ്ട്. ശ്രീശാന്തിന് വോട്ട് കുറഞ്ഞത് ആരോപണം ശരിവച്ചു. ശിവൻകുട്ടി തന്റെ കൈയിലിരിപ്പ് കൊണ്ട് തോറ്റു.
നേമത്ത് രാജഗോപാലിനെ മതസരിപ്പിച്ചത് ജയിക്കാൻ വേണ്ടി തന്നെയായിരുന്നു. രാജഗോപാൽ ജയിക്കുമ്പോഴും കേന്ദ്രത്തിൽ നരേന്ദ്ര മോദിയാണ് ഭരിച്ചിരുന്നത്. നേമത്ത് രാജഗോപാൽ എത്തിയത് നേരത്തെറയിൽവേ മന്ത്രിയായിരുന്ന ഗ്ലാമറുമായാണ്. നേമത്ത് പുതിയ ടെർമിനൽ എന്ന സ്വപ്നം ഇക്കുറി ഫലവത്താകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. രാജഗോപാൽ ഒരു കത്തെഴുതിയാൽ തീരുന്ന വിഷയമാണ് ഇത്. അദ്ദേഹത്തിന് നരേന്ദ്രമോദിയോടും ബി ജെപി നേതാക്കളോടും സംസാരിക്കാൻ ഇടനില ആവശ്യമില്ല. ബി ജെ പിയുടെ മുതിർന്ന നേതാവാണ് രാജഗോപാൽ. അഴിമതിയുടെ കറ പുരളാത്ത ബിജെപി നേതാവായതിനാൽ എല്ലാവർക്കും അദ്ദേഹത്തോട് ബഹുമാനവുമാണ്.
എന്നാൽ രാജഗോപാൽ തന്നെ ജയിപ്പിച്ച നേമത്തുകാരോട് ശുതുതാ മനോഭാവത്തോടെയാണ് പെരുമാറിയത്. നേമത്തുകാർ കല്യാണം വിളിച്ചാൽ പോകില്ല. മരണം സംഭവിച്ചാൽ പോകില്ല . കല്യാണങ്ങൾക്കും മരണങ്ങൾക്കും താൻ പോകാറില്ലെന്നാണ് അദ്ദേഹം എല്ലാവരോടും പറയുന്നത്. മരണത്തിന് പോയാൽ കുളിക്കണം. അതിനുള്ള ആരോഗ്യം തനിക്കില്ലെന്നും അദ്ദേഹം പറയാറുണ്ട്. നേമത്തുകാരൊന്നും രാജഗോപാലിനെ കാണാൻ പോകാറില്ല. അദ്ദേഹത്തെ കാണണമെങ്കിൽ ജവഹർ നഗറിലെ ഫ്ലാറ്റിൽ ചെല്ലണം. അത് എളുപ്പമുള്ള വഴിയല്ല . ചില ബിജെപി നേതാക്കളാണ് രാജഗോപാലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് .അവർക്ക് മറ്റ് പല താത്പര്യങ്ങളും ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
കേന്ദ്രമന്ത്രി അവതരിപ്പിച്ച ബജറ്റിൽ നേമം ടെർമിനൽ കാണുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു . കാരണം ഇത് നരേന്ദ്ര മോദി സർക്കാരിന്റെ ഒടുവിലത്തെ ബജറ്റാണ്. ഇലക്ഷനിലേക്ക് പോവുകയാണ് ബിജെപി. ഭാവിയിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നാൽ ഒന്നും സംഭവിച്ചില്ല. മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കാനാണ് നേമത്തുകാരുടെ വിധി. എറണാകുളം - ഷൊർണൂർ മൂന്നാം പാത ഉൾപ്പെടെ റയിൽവേയിൽ സംസ്ഥാനത്തിന് പൂർണ അവഗണനയാണ് ഉണ്ടായത്. നേമത്താണെങ്കിൽ വികസനം നടപ്പിലാക്കാൻ സ്ഥലവും ലഭ്യമാണ്. ബിജെപി യെ ജയിപ്പിച്ച് വേഴാമ്പലാകണോ എന്ന നേമത്തുകാരുടെ ചോദ്യത്തിൽ അർത്ഥം മനസിലായില്ലേ?
https://www.facebook.com/Malayalivartha
























