ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ അന്വേഷണ ഉദ്യോഗസ്ഥനെ കട്ടപ്പനയിലേയ്ക്ക് സ്ഥലം മാറ്റി

നടി ലീന മാറിയ പോളിന്റെ ബ്യുട്ടിപാർലറിന് നേരെ വെടിയുതിർത്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി ഷംസിനെ ആണ് മാറ്റിയത്. അധോലോക കുറ്റവാളി രവി പൂജാരിയെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇന്നലെ പുറത്തിറക്കിയ പൊതുസ്ഥലംമാറ്റ പട്ടികയിലാണ് ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടത്. കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷണത്തെ ബാധിക്കും. വെടിവെയ്പിന്റെ മുഖ്യ സൂത്രധാരന്‍ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവിപൂജാരിയെ കേസില്‍ മൂന്നാം പ്രതിയാക്കുകയും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തത് എ.സി.പി ഷംസായിരുന്നു.
രവി പൂജാരി കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ വിദേശത്ത് അറസ്റ്റിലായിരുന്നു. ഇയാളെ ഇന്ത്യയില്‍ എത്തിച്ചാല്‍ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത് അടക്കം നടപടികള്‍ ഉണ്ടാകേണ്ട നിര്‍ണായക ഘട്ടത്തിലാണ് മുഖ്യ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മാറ്റം. മേല്‍നോട്ട ചുമതല വഹിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിനെയും കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി എം.ഡിയായി മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























