Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഫെബ്രുവരി 21ന് കലാപം; ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പുമായി ബി.ജെ.പി സഖ്യകക്ഷി നേതാവ്

02 FEBRUARY 2019 06:34 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫെബ്രുവരി 21ന് ഉത്തർപ്രദേശിൽ കലാപം സൃഷ്‌ടിക്കാൻ ബി.ജെ.പി നേതാക്കൾ ലക്ഷ്യമിടുന്നതായി ബി.ജെ.പിയുടെ സഖ്യകക്ഷിയായ എസ്.ബി.എസ്‌.പി നേതാവ് ഓംപ്രകാശ് രാജ്ബർ. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും ഓംപ്രകാശ് രാജ്ബർ വ്യക്തമാക്കി.

ഫെബ്രുവരി 21 ന് കലാപങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കലാപം നടത്താൻ ശ്രമിക്കുന്നവർ അപകടകാരികളാണെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. 'ഹിന്ദു മുസ്ലീം മത വിഭാഗങ്ങളുടെ പേരിൽ കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദയവായി മതത്തിന്റെ പേരിൽ കലാപങ്ങൾ നടത്തരുത്. കലാപം നടന്നാൽ അതിൽ സാധാരണ ജനങ്ങൾ മാത്രമാണ് കൊല്ലപ്പെടുക. കലാപത്തിന് കോപ്പു കൂട്ടുന്ന പാർട്ടി നേതാക്കൾ കലാപത്തിനിരയാകാറില്ലെന്നും' ഒ.പി രാജ്ഭർ പറഞ്ഞു.

വര്‍ഗ്ഗീയവാദങ്ങള്‍ക്കെതിരെ നേരത്തെയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് രാജ്ഭര്‍. മതത്തിന്‍റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണമെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ബി.ജെ.പിയെ രാജ്ഭർ നേരത്തേയും രുക്ഷമായി വിമർശിച്ചിരുന്നു. തങ്ങളുമായ സഖ്യത്തിന് ബി.ജെ.പിക്ക് താൽപര്യമില്ലെങ്കിൽ സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്നും രാജ്ഭർ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് മറുപടി നൽകാൻ താൻ ബി.ജെ.പി ക്ക് 100 ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളിൽ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുഹെൽദേവ് ബഹുജൻ സമാജ്‌വാദി പാർട്ടി 80 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2014 ല്‍ ഉത്തര്‍പ്രദേശില്‍ നേടിയ വലിയ വിജയമായിരുന്നു ലോക്‌സഭയിയില്‍ ബിജെപിയെ തനിച്ച് ഭൂരിപക്ഷത്തിലെത്തിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റില്‍ 72 ഉം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു.

കേന്ദ്ര ഭരണം നിലനിര്‍ത്തണമെങ്കില്‍ 2019 ലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് മികച്ച വിജയം നേടണം. എന്നാല്‍ എസ്പി-ബിഎസ് സഖ്യവും കോണ്‍ഗ്രസും ശക്തമായ വെല്ലുവിളിയാണ് ഇത്തവണ ഉയര്‍ത്തുന്നത്. ഇതിന് പുറമെയാണ് സഖ്യകക്ഷികളും ബിജെപിക്ക് എതിരായി രംഗത്ത് വരുന്നത്.

സഖ്യകക്ഷിയായ അപ്‌നാദളിന്റെ പിന്‍മാറ്റ സൂചനകള്‍ക്ക് പിന്നാലെയാണ് എന്‍ഡിഎയ്ക്ക് മുന്നറിയിപ്പുമായി എസ്ബിഎസ്പിയും രംഗത്തെത്തിയത്. നേരത്തെ വാരണാസിയിലും ഗാസിപൂറിലും നടന്ന നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്നും എസ്ബിഎസ്പി വിട്ടുനിന്നിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടുത്തമാസം 24 ന് മുമ്പ് അംഗീകരിച്ചില്ലെങ്കില്‍ യുപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നാണ് എസ്ബിഎസ്പിയുടെ നിലപാട്. ഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പി മുന്നോട്ടു വെക്കുന്ന ആവശ്യം. ഇത് അംഗീകരിച്ചാല്‍ മാത്രമെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം ഉണ്ടാവുകയുള്ളു എന്നും രാജ്ഭര്‍ വ്യക്തമാക്കുന്നു.

ഒബിസി ക്വാട്ടയില്‍ 27 ശതമാനം സംവരണമെന്ന് ആവശ്യം നടപ്പിലാക്കാന്‍ 100 ദിവസത്തെ സമയമായിരുന്നു എസ്ബിഎസ്പി അധ്യക്ഷനും പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയുമായ ഒം പ്രകാശ് രാജ്ഭര്‍ ബിജെപിക്ക് നല്‍ക്കിയിരുന്നത്. മുന്നണിയിലെ ചെറുപാര്‍ട്ടികളോട് ബിജെപി നിഷേധാത്മകമായ നിലപാടാണ് തുടരുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടെ വേണോ എന്ന് ബിജെപിക്ക് തിരുമാനിക്കാം,സഖ്യം തുടരണമെന്ന നിര്‍ബന്ധം തങ്ങള്‍ക്കില്ലെന്നും രാജ്ഭര്‍ കൂട്ടിചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends