Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു; മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പായുകയാണ് സാക്ഷര കേരളം; മ്യുഖ്യമന്ത്രി പിണറായി വിജയൻ

02 FEBRUARY 2019 06:30 PM IST
മലയാളി വാര്‍ത്ത

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ ബോധവത്ക്കരണം ശക്തമാക്കണമെന്നും കേരളത്തിന്റെ കരുത്തായിരുന്ന ശാസ്ത്രബോധവും യുക്തിചിന്തയും കൈമോശം വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് 31-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

ഐതിഹ്യങ്ങളെയും പുരാണകഥാപാത്രങ്ങളെയും ശാസ്ത്രവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവുകയാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ശാസ്ത്രീയ തെളിവുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിക്കാനാണ് അക്കാദമിക് മേഖലയിലുള്ളവര്‍ മത്സരിക്കുന്നത്. കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും പശു ഓക്‌സിജന്‍ പുറത്തുവിടുന്നു തുടങ്ങിയ മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇത് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. വികസനസൂചികകളില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിയത് യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണ്. എന്നാല്‍ ഇവിടെയും ഇപ്പോള്‍ ശാസ്ത്രത്തെ ഐതിഹ്യവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തെളിവ് ആവശ്യപ്പെടാനുള്ള വ്യഗ്രതയാണ് കേരളത്തിന്റെ പ്രത്യേകതയായി കണ്ടിരുന്നത്. നമ്മുടെ പ്രത്യേകതകളായിരുന്ന അന്ധമായി വിശ്വസിക്കാനുള്ള വിസമ്മതം, പരീക്ഷണ വ്യഗ്രത തുടങ്ങിയവയെല്ലാം കൈമോശംവന്നുകൊണ്ടിരിക്കുകയാണ്. അക്ഷയത്രീതീയ, ബാധ ഒഴിപ്പിക്കല്‍, കമ്പ്യൂട്ടര്‍ ജാതകം, ഓജ ബോര്‍ഡ് തുടങ്ങിയവ കേരളത്തിലും വ്യാപകമായിവരുന്നു. ഇതിനെതിരെ ബോധവത്കരണം നടത്തിയേ മതിയാകുവെന്നും കൊല്ലത്ത് 31-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്‌ത്രബോധവും യുക്തിബോധവുമില്ലാത്ത തലമുറയെ വാർത്തെടുക്കാനാണ‌് വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിദ്യാഭ്യാസത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ എ കെ ജി ഹാളിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കുകയാണ‌് ആർഎസ‌്എസ‌് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിച്ചാൽ ലക്ഷ്യംനേടുക എളുപ്പമാണെന്നാണ‌് അവർ കണക്കുകൂട്ടുന്നത‌്. ആർഎസ‌്എസ‌് തയ്യാറാക്കിയ പദ്ധതികളിലൂടെയാണ‌് സർക്കാർ വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം നടപ്പാക്കുന്നത‌്. ശാസ‌്ത്രത്തെയും സത്യത്തെയും നിരാകരിക്കുക എന്നതാണ‌് ഇതിന്റെ അടിസ്ഥാനം. പ്രാഥമികവിദ്യാഭ്യാസംമുതൽ ഗവേഷണരംഗംവരെ ഇതിനായി കാവിവൽക്കരിക്കുന്നു. ഇന്ത്യൻ ശാസ‌്ത്ര കോൺഗ്രസിന്റെ പ്രബന്ധങ്ങൾ ഗാന്ധാരിയുടെ പ്രസവം, ഗണപതിയുടെ മുഖം എന്നിവയെക്കുറിച്ചൊക്കെയാണ‌്. ഇവരുടെ ആത്യന്തികമായ ലക്ഷ്യം ശാസ‌്ത്രത്തെ നിരാകരിക്കുന്ന വലതുപക്ഷചിന്തകൾ വിദ്യാർഥികളിൽ കുത്തിവയ‌്ക്കുകയാണ‌്. ഇതിലൂടെ രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാമെന്നിവർ സ്വപ‌്നം കാണുന്നു. ഇതിനായി കേന്ദ്രം കൂട്ടാളികളാക്കിയത‌് കുത്തകകളെയാണ‌്. ഇതിന്റെ ഭാഗമായി കോർപറേറ്റുകൾക്ക‌് സർവകലാശാലകൾ സ്ഥാപിക്കാൻ അനുമതി നൽകി. വൻ ആനുകൂല്യമാണ‌് ഇവർക്ക‌് നൽകുന്നത‌്.

വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പ‌് വളരെ നിർണായകമാണ‌്. അഞ്ചുവർഷം കൂടി മോഡി സർക്കാർ അധികാരത്തിൽവന്നാൽ വിദ്യാഭ്യാസരംഗത്തെ പൂർണമായി തകർക്കും. മൃദുഹിന്ദുത്വവും ഉദാരവൽക്കരണ സാമ്പത്തികനയങ്ങളും പിന്തുടരുന്ന കോൺഗ്രസിന‌് ഭരണം കിട്ടിയാലും അവസ്ഥയ‌്ക്ക‌് മാറ്റമുണ്ടാകില്ല. ബിജെപിയുടെ നയങ്ങളെ എതിർക്കാനുള്ള പ്രത്യയശാസ‌്ത്രം കോൺഗ്രസിനില്ല. അതിനാൽ കേന്ദ്രത്തിൽ ഒരുബദൽ സർക്കാർ അധികാരത്തിൽ വരേണ്ടത‌് അനിവാര്യമാണ‌്. രാജ്യത്തെയും വിദ്യാഭ്യാസരംഗത്തെയും രക്ഷിക്കാനുള്ള ഈ ചുമതല വിദ്യാർഥിസമൂഹം ഏറ്റെടുക്കണമെന്ന‌് കോടിയേരി ആഹ്വാനംചെയ‌്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends