Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പൊലീസിന്‍റെ കൂട്ട തരംതാഴ്ത്തൽ പട്ടികയിൽ തെറ്റ്; സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം

02 FEBRUARY 2019 07:48 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ തരംതാഴ്ത്തിയ 11 ഡിവൈഎസ്പിമാരും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരംതാഴ്ത്തി സർക്കാർ ഇറക്കിയ ഉത്തരവിൽ തെറ്റ് എന്ന് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായി 63 ഡിവൈഎസ്‍പിമാരെയാണ് സർക്കാർ മാറ്റി നിയമിച്ചത്. തരംതാഴ്ത്തിയ ഉദ്യോഗസ്ഥൻ മാറ്റപ്പട്ടികയിലും ഉൾപ്പെട്ടു. തരംതാഴ്ത്തിയ ടി അനിൽകുമാറിനെ ആറ്റിങ്ങൽ ഡിവൈഎസ്‍പിയായാണ് സ്ഥലംമാറ്റിയത്.

കൂട്ട നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് തരംതാഴ്ത്തിയ ഡിവൈഎസ്പിമാരുടെ തീരുമാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നിയന്ത്രണം പോലീസിനുമേല്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പിനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്‍പിമാർ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

2014 മുതൽ താൽക്കാലിക പ്രൊമോഷൻ നൽകിയിരുന്ന ഡിവൈഎസ്പിമാരുടെ പട്ടികയാണ് സർക്കാർ പുനപരിശോധിച്ചത്. ഇതിൽ അച്ചടക്ക നടപടി നേരിട്ട 12 പേരെ തരംതാഴ്ത്താൻ ആഭ്യന്തരവകുപ്പ് ശുപാർശ നൽകിയിരുന്നു. ഡിവൈഎസ്പിയായ എം.ആർ മധുബാബു ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാൽ പട്ടികയിൽ നിന്ന് ഒഴിവായി.

ഇന്നലെ അർദ്ധരാത്രിയോടെ ബാക്കി 11 പേരെ തരംതാഴ്ത്തി സർക്കാർ ഉത്തരവിറക്കുകയായിരുന്നു. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന പൊലീസ്ആക്ടിലെ സുപ്രധാന വകുപ്പ് സർക്കാർ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഡിവൈഎസ്പിമാരുടെ പട്ടിക പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്. അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് സേനയിലെ അഴിച്ചുപണികളും തുടങ്ങി. 63 ഡിവൈഎസ്പിമാരെയും 11 അഡിഷണൽ എസ്പിമാരെയും സ്ഥലംമാറ്റി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ തരംതാഴ്ത്താന്‍ ശുപാര്‍ശ ലഭിക്കുന്നത്. വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും നിരവധി ആരോപണ വിധേയര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു.

ഇതിന് മുമ്പും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകത്തിന് ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദാക്കുകയും ചെയ്തു. പതിനൊന്ന് ഡി വൈ എസ് പിമാരെ തരംതാഴ്ത്തിയതില്‍ നാലോ അഞ്ചോ കേസ് മാത്രമാണ് സത്യസന്ധമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം ആയിരത്തിന് മുകളില്‍ പേരുണ്ടായിരുന്നു. പിന്നീട് അത് എഴുന്നൂറോളവും അതിന് ശേഷം അഞ്ഞൂറോളവുമായി. പിന്നീട് 59 ആയതായും കണ്ടിരുന്നു. ഇപ്പോള്‍ അത് പതിനൊന്ന് പേര്‍ക്കെതിരായ നടപടിയില്‍ എത്തിനില്‍ക്കുന്നു. ഇതില്‍ പറയുന്ന പല ആളുകളും ആ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട ആളുകള്‍ അല്ല.

തെറ്റായ ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്നതും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതും ഒരുപോലെ ഗുരുതരമായ കുറ്റകൃത്യമാണ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകള്‍ ഇപ്പോഴും സേനയില്‍ തുടരുകയും ഉയര്‍ന്ന പദവികള്‍ വഹിക്കുകയും ചെയ്യുമ്പോള്‍ തെറ്റുകാരല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നുവെന്ന സന്ദേശമാണ് ഇത് പോലീസ് സേനയ്ക്ക് നല്‍കുന്നത് എന്നും ആരോപണം ഉയരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends