Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

കടുത്ത വെല്ലുവിളികള്‍ നേരിട്ട 2018 ന്റെ അനുഭവ പാഠങ്ങളുമായി 2019 ലേയ്ക്ക് ചുവടുവച്ച് ആരോഗ്യവകുപ്പ്

02 FEBRUARY 2019 08:22 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കുറേയേറെ വെല്ലുവിളികള്‍ നേരിട്ട 2018 ന്റെ അനുഭവ പാഠങ്ങളുമായാണ് 2019ലേക്കുള്ള പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വലിയ ആരോഗ്യ പ്രശ്‌നവും, നിരവധി മരണങ്ങള്‍ക്കും ഇടയാക്കുമായിരുന്ന 'നിപ്പ'യെ വളരെ ചിട്ടയായ രോഗനിരീക്ഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വഴി പിടിച്ചുകെട്ടാനും ലോകവ്യാപകമായിത്തന്നെ ഇക്കാര്യത്തില്‍ പ്രശംസ പിടിച്ചുപറ്റാനും നമുക്ക് കഴിയുകയുണ്ടായി. കൂടാതെ ഒരു നൂറ്റാണ്ടുകാലത്തെ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിലൂടെ കടന്നുപോകേണ്ടി വന്നതും ഒരു സുപ്രധാന സംഭവമായിരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനഫലമായി ദുരന്തതീഷ്ണതയും മരണങ്ങളും ഏറെ കുറയ്ക്കാനും നമുക്ക് കഴിയുകയുണ്ടായി. സാമൂഹിക പങ്കാളിത്തത്തോടെയുള്ള ദുരന്തനിവാരണത്തിന്റെ വലിയ പടവുകളാണ് നാം അതുവഴി നടന്നുകയറിയത്.

ഇത്തരത്തിലുള്ള പ്രളയദുരന്തങ്ങളുടെ തുടര്‍ച്ചയെന്നോണം ഉണ്ടാകാറുള്ള ജലജന്യ-കൊതുകുജന്യ രോഗങ്ങളുടെയും എലിപ്പനിയുടെയും വലിയതോതിലുള്ള വ്യാപനം, അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് തടയാനും കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ ക്ലോറിനേഷന്‍ ഡ്രൈവിലൂടെയുള്ള 'ജലശുദ്ധി' ക്യാമ്പൈനും, എലിപ്പനി പ്രതിരോധത്തിനുള്ള “ഡോക്‌സിസൈക്ലിന്‍ ക്യാമ്പൈനും” വഴി വയറിളക്ക രോഗങ്ങളുടെ ആധിക്യം തടയാനും, എലിപ്പനി മരണങ്ങളും രോഗാതുരതയും കുറയ്ക്കാനും വലിയതോതില്‍ കഴിയുകയുണ്ടായി. കൊതുക് നിയന്ത്രണ, ശുചീകരണ ക്യാമ്പൈന്‍ വഴി പ്രളയശേഷമുണ്ടാകാറുള്ള ഡെങ്കിപ്പനി - മലമ്പനി രോഗങ്ങളും ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി ആരോഗ്യരംഗത്തെ പരിവര്‍ത്തനപ്പെടുത്താനുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് നടന്നുവരികയാണ്. അധിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയുമൊക്കെ നിയമിച്ച്, പകര്‍ച്ചവ്യാധിനിയന്ത്രണമടക്കമുള്ള സമഗ്രപ്രാഥമിക ആരോഗ്യപരിചരണത്തിന്, താഴെത്തട്ടിലെ ആരോഗ്യ സംവിധാനങ്ങളെ നാം പരുവപ്പെടുത്തിവരികയാണ്. 2017-18ല്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഈ മാറ്റങ്ങളെ കേരള ജനത സര്‍വാത്മനാ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ 2018-19-ല്‍ 504 കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തി വരികയാണ്. തദ്ദേശഭരണ സ്ഥാപന തലവന്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമടക്കം വിപുലമായ പരിശീലനങ്ങള്‍ നല്‍കി, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ആഴവും പരപ്പും നാം വിപുലപ്പെടുത്തുകയാണ്. താലൂക്ക്, ജില്ലാതല ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആധുനികവത്ക്കരിച്ച് ശക്തിപ്പെടുത്തുകയും, ഈ മേഖലയാകെ രോഗീസൗഹൃദമാക്കാനുള്ള നടപടികളും തുടര്‍ന്നുവരികയാണ്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതടക്കമുള്ള ആരോഗ്യരംഗത്തെ വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പരിപാടികളും നടത്തിയത്. ആരോഗ്യരംഗത്തുണ്ടായ പൊതുവായ ഉണര്‍വ്വും ജനപങ്കാളിത്തവും ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞവര്‍ഷം പ്രതിഫലിയ്ക്കുകയുണ്ടായി. നമ്മുടെ സംസ്ഥാനത്ത് 2017-ല്‍ സാധാരണ വൈറല്‍ പനി, ഡെങ്കിപ്പനി, എച്ച്1.എന്‍.1 പനി എന്നിവയും അവമൂലമുള്ള മരണങ്ങളും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ ''ആരോഗ്യ ജാഗ്രത'' എന്ന പേരില്‍ 2018-ല്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ സമയബന്ധിതമായി നടപ്പിലാക്കുകയുണ്ടായി. 2018 ജനുവരി 1 ന് ബഹു. കേരള മുഖ്യമന്ത്രി തുടക്കം കുറിച്ച ''ആരോഗ്യ ജാഗ്രത'' പരിപാടി സംസ്ഥാനത്തൊട്ടാകെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ഇതര വകുപ്പുകളേയും ഏജന്‍സികളേയും ബഹുജനപ്രസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തി കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ സാധിച്ചു. മന്ത്രിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ഇതിന്റെയെല്ലാം ഫലമായി വൈറല്‍ പനിയും ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ച വ്യാധികളും അവമൂലമുള്ള മരണങ്ങളും 2017നെ അപേക്ഷിച്ച് 2018-ല്‍ വളരെയേറെ കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോഴും പ്രധാന ആരോഗ്യ പ്രശ്‌നമായി നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധികള്‍ കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും ജന്തുജന്യരോഗങ്ങളും ആണ്. ഇവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആരോഗ്യത്തെ നിര്‍ണയിക്കുന്ന പ്രധാന പാരിസ്ഥിതിക സാമൂഹിക ഘടകങ്ങളായ മാലിന്യനിര്‍മ്മാര്‍ജ്ജനം, പരിസരശുചിത്വം, കുടിവെള്ളശുചിത്വം, കൊതുകുനിയന്ത്രണം തുടങ്ങിയവയ്ക്ക് സുപ്രധാന പങ്ക് ഉണ്ട്. ഇത്തരം കാര്യങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും വഴി ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിവരുന്നത്. സംസ്ഥാന തലംമുതല്‍ വാര്‍ഡ്തലം വരെയുള്ള ആലോചനായോഗങ്ങള്‍, ഇതര വകുപ്പുകളുടെ പ്രവര്‍ത്തന ഏകോപന യോഗങ്ങള്‍, വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ ശാക്തീകരണം, പ്രത്യേകഗ്രാമസഭകള്‍, ആരോഗ്യ സേനാ രൂപീകരണം, ശുചിത്വമാപ്പിംഗ്, വാര്‍ഡ്തല, പഞ്ചായത്ത്തല കര്‍മ്മപദ്ധതികള്‍ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പൊതുജനപങ്കാളിത്തത്തോടെയുള്ള പ്രതിരോധ യജ്ഞങ്ങള്‍, പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പരിശോധനകളും തുടര്‍നടപടികളും എന്നിങ്ങനെ ഓരോ പ്രവര്‍ത്തനവും സമയബന്ധിതമായി ഈ വര്‍ഷവും നടപ്പിലാക്കേണ്ടതുണ്ട്.

നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ഹരിതകേരളം മിഷനും സംസ്ഥാനത്ത് പകര്‍ച്ചവ്യാധിനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ചു വരികയാണ്. ഈ മിഷന്റെ മൂന്ന് ഘടകങ്ങളും കൊതുക്ജന്യ/ജലജന്യ/ജന്തുജന്യ രോഗനിയന്ത്രണത്തില്‍ വലിയതോതില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവയാണ്. ഉറവിടത്തില്‍ത്തന്നെയുള്ള മാലിന്യസംസ്‌ക്കരണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും, കമ്മ്യൂണിറ്റി ലെവല്‍ സംസ്‌ക്കരണ യൂണിറ്റുകളും, തദ്ദേശ ഭരണസ്ഥാപന തലത്തില്‍ ഹരിതകര്‍മ്മസേനയുടെ രൂപീകരണവും, അജൈവ മാലിന്യങ്ങളുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, പുനരുപയോഗം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന റിസോര്‍സ് റിക്കവറി സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു ശുചിത്വകേരളം കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നവയാണ്. താഴെതട്ടിലെ ഏകോപിച്ച പ്രവര്‍ത്തനം വഴി ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയുമേറെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള പഞ്ചായത്തിരാജ്, നഗര പാലിക നിയമപ്രകാരമുള്ള നിയമനടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്.

ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായുള്ള ജലസ്രോതസുകളുടെ സംരക്ഷണ/പരിപാലനം, കിണര്‍ റീചാര്‍ജ്ജിങ്ങ്, മഴവെള്ളസംഭരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജലജന്യരോഗ നിയന്ത്രണത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നവയാണ്. മാലിന്യങ്ങള്‍ പലപ്പോഴും വലിച്ചെറിയുന്നതും വലിയതോതില്‍ അശാസ്ത്രീയമായി നിക്ഷേപിക്കുന്നതും തരിശുനിലങ്ങളിലാണ്. ഇത് ഈച്ച, കൊതുക്, എലി എന്നിവയുടെ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം തരിശുനിലങ്ങളെ കൃഷിഭൂമികളാക്കാനും, ജൈവകൃഷി പ്രോത്സാഹനത്തിനുമുള്ള കൃഷിവികസന ഉപമിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും, നല്ല ഭക്ഷണലഭ്യത മെച്ചപ്പെടുത്തുക വഴി ജീവിതശൈലി രോഗനിയന്ത്രണത്തിനും വലിയ പങ്കുവഹിക്കുന്ന ഘടകങ്ങളാണ്. ചുരുക്കത്തില്‍ ഹരിതകേരളം മിഷന്റെ ഘടകങ്ങളെല്ലാം തന്നെ പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്നവയാണ്. ഇവ ഏകോപിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങേണ്ടതാണ്.

യുണൈറ്റഡ് നേഷന്‍സിന്റെ 2015 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി 2020 ഓടെയും 2030 ഓടെയും സംസ്ഥാനം ആര്‍ജ്ജിക്കേണ്ട ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനപരിപാടികളുമായാണ് ഈ രംഗത്ത് ആരോഗ്യവകുപ്പ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മന്തുരോഗം, തദ്ദേശീയ മലമ്പനി, കാല അസര്‍, കുഷ്ഠരോഗം, എന്നിവയുടെ നിവാരണ പ്രവര്‍ത്തനങ്ങളും ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളുമൊക്കെ ലക്ഷ്യമിട്ട രീതിയില്‍ തന്നെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ചില ജില്ലകളെങ്കിലും ഈ രോഗങ്ങളില്‍ നിന്ന് മുക്തമാക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍ ഈ വര്‍ഷം പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ട്. തദ്ദേശീയമലമ്പനി ഉള്‍പ്പടെയുള്ള മലമ്പനി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. മന്തുരോഗ വ്യാപന സാധ്യതാസര്‍വേയും പല ജില്ലകളിലായി പുരോഗമിച്ചുവരുന്നു. ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ്‌നഴ്‌സുമാര്‍ക്കും വേണ്ട പരിശീലനം നല്‍കി മന്തുരോഗാതുരത കുറയ്ക്കുന്നതിനുള്ള പരിപാലന ക്ലിനിക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി വരുന്നു. മലമ്പനി നിര്‍ണയം കുറ്റമറ്റതാക്കുവാന്‍ ലാബ്‌ടെക്‌നീഷ്യന്മാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി വരുന്നുണ്ട്. കുഷ്ഠരോഗനിവാരണത്തിന്റെ ഭാഗമായി 2018 ഡിസംബര്‍ 5 മുതല്‍ 18 വരെ എട്ടുജില്ലകളില്‍ ''അശ്വമേധം'' എന്ന പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി രോഗസാധ്യതയുള്ളവരെ കണ്ടുപിടിച്ച് സൗജന്യ ചികിത്സ നല്‍കി വരുന്നതും മറ്റൊരു പ്രധാനകാര്യമാണ്.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്‌ഫോം (ഐ.എച്ച്.ഐ.പി.) നടപ്പിലാക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രോഗനിരീക്ഷണത്തിനും രോഗം പൊട്ടിപ്പുറപ്പെടുന്നത് മുന്‍കൂട്ടി കാണാനും കൂടുതല്‍ ഉപകാരപ്രദമാകുമെന്നു കരുതുന്നു.

2018 ലെ ആരോഗ്യ ജാഗ്രതയുടെ വിജയം, നിപ, വെള്ളപ്പൊക്കം എന്നിവയില്‍ നിന്നുള്ള അനുഭവ പാഠങ്ങള്‍, സുസ്ഥിര വികസനലക്ഷ്യങ്ങള്‍, ഗുജറാത്തിലും രാജസ്ഥാനിലും സിക്കാവൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്, കര്‍ണാടകയിലെ കുരങ്ങുപനി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ 2019-ല്‍ ''ആരോഗ്യജാഗ്രത'' കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. അതിന് ജനപ്രതിനിധികളുടേയും വിവിധവകുപ്പുകളുടേയും ഏജന്‍സികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സന്നദ്ധസംഘടനകളുടേയും പൊതുജനങ്ങളുടേയും മറ്റും അകമഴിഞ്ഞ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ''പ്രതിദിനം പ്രതിരോധം'' എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.

ആരോഗ്യ ജാഗ്രത സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി നാലാം തീയതി വൈകുന്നേരം 5 മണിക്ക് ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (10 minutes ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (59 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (1 hour ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (1 hour ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (1 hour ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (1 hour ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (1 hour ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (2 hours ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (2 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (2 hours ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (2 hours ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (3 hours ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (4 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (4 hours ago)

Malayali Vartha Recommends