നീതിക്കൊപ്പം നിന്ന ഈ ചങ്കൂറ്റത്തിന് കേരളത്തിന്റെ സല്യൂട്ട്; ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയതിന് ദേവികുളം എംഎല്‍എ അധിക്ഷേപം ചൊരിഞ്ഞപ്പോഴും ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. 'ഞാന്‍ മുന്നോട്ട് തന്നെ പോകും'

രേണുവിന് കേരളം നല്‍കുന്നു ബിഗ് സല്യൂട്ട്. ഒരുകളക്ടര്‍ എങ്ങനെ ആയിരിക്കണം എന്ന് ദേവികുളം സബ്കളക്ടര്‍ രേണു രാജ് തെളിയിച്ചു കഴിഞ്ഞു. അധികാരവര്‍ഗത്തിനു മുന്നില്‍ നട്ടെല്ല്് കുനിക്കാനല്ല ജനസേവനത്തിനാണ് തന്റെ പദവി എന്ന് ധൈര്യപൂര്‍വ്വം രേണു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് രേണു നേരിനൊപ്പം നിലനില്‍ക്കുന്നതും ഏതു പ്രതിസന്ധിയിലും ഉലയാത്ത മരമായി മാറുന്നതും ആദ്യ അവസരത്തില്‍ തന്നെ ഐഎഎസ് പരീക്ഷയില്‍ രണ്ടാംറാങ്ക് നേടി അന്ന് മലയാളിയുടെ അഭിമാനമായി. ഇന്ന് ഉറച്ച നിലപാടുകള്‍ കൊണ്ടും. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയതിന് ദേവികുളം എംഎല്‍എ അധിക്ഷേപം ചൊരിഞ്ഞപ്പോഴും ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. 'ഞാന്‍ മുന്നോട്ട് തന്നെ പോകും'
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ കരയില്‍ ചട്ടം ലംഘിച്ച് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതിനൊപ്പമാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇതോടെ സിപിഎമ്മിന് തന്നെ തലവേദനയായിരിക്കുകയാണ് എംഎല്‍എയുടെ വാക്കുകള്‍. സബ് കലക്ടറെ പിന്തുണച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
'അവള്‍ ഒരു ഡോക്ടറായി തുടര്‍ന്നാല്‍ അവള്‍ക്കു മുന്നിലെത്തുന്ന രോഗികള്‍ക്കു മാത്രമേ സഹായം ലഭിക്കൂ. എന്നാല്‍ ഒരു ഐഎഎസുകാരി ആയാല്‍ ലക്ഷക്കണക്കിനു പേരെ സഹായിക്കാനാകും. നീതിക്കു വേണ്ടി അവര്‍ക്കൊപ്പം നില്‍ക്കാനാകും.' 2015ല്‍ ഐഎഎസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയെത്തിയ മകളെ ചേര്‍ത്തു നിര്‍ത്തി രേണുവിന്റെ അച്ഛന്‍ അന്ന് പറഞ്ഞ വാക്കുകളാണിത്. ആ വാക്കുകളെ കാലം തെളിയിച്ചു. കേരളത്തിന്റെ മനസ് ഈ കലക്ടര്‍ക്കൊപ്പം ഉറച്ചുനിന്നതോടെ എംഎല്‍എയ്ക്കും മറ്റുവഴികളില്ലാതെയായിരിക്കുകയാണ്. 'അവള്‍' എന്നത് മോശം പദമല്ലെന്നും തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും ഒടുവില്‍ എംഎല്‍എയ്ക്ക് തുറന്നുപറയേണ്ടി വന്നു.
ചെറിയ പ്രായത്തില്‍ത്തന്നെ അച്ഛനും അമ്മയും പറയുമായിരുന്നു 'മോള്‍ പഠിച്ചു കലക്ടറാകണം...' ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോള്‍ അച്ഛനോടൊരു മോഹം പറഞ്ഞു – ഒരു കലക്ടറെ നേരില്‍ കണ്ടു സംസാരിക്കണം. അന്നു മിനി ആന്റണിയാണ് കോട്ടയം ജില്ലാ കലക്ടര്‍. മുന്‍കൂട്ടി അനുമതി വാങ്ങി അച്ഛന്‍ രാജകുമാരന്‍ നായര്‍ രേണുവിനെയും കൂട്ടി കലക്ടറെ നേരിട്ടു കണ്ടു. സിവില്‍ സര്‍വീസിനെ കുറിച്ച് അറിയാന്‍ വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ കലക്ടര്‍ക്കും കൗതുകം. സൗഹൃദത്തോടെ സംസാരിച്ചു. സംശയങ്ങള്‍ ദൂരീകരിച്ചു. നന്നായി പഠിച്ചാല്‍ മോള്‍ക്കും കലക്ടറാകാം എന്നു പറഞ്ഞ് അനുഗ്രഹിച്ചാണ് രേണുവിനെ മിനി ആന്റണി യാത്രയാക്കിയത്. അന്നു കണ്ട സ്വപ്നവും ആ അനുഗ്രഹവും പാഴായില്ലെന്നു പൂവറ്റൂര്‍ ലതാലയത്തിലെ മരുമകള്‍ ഡോ. രേണു രാജ് തെളിയിച്ചു.
പഠിച്ചത് എംബിബിഎസാണെങ്കിലും മലയാളം ഐച്ഛികമായെടുത്തു പരീക്ഷയെഴുതിയ രേണുവിന്റെ ഇഷ്ട സാഹിത്യകാരന്‍ ഒ.വി. വിജയനാണ്. സുഗതകുമാരിയുടെയും ഒ.എന്‍.വി. കുറുപ്പിന്റെയും കവിതകളോടാണു പ്രിയം. ഒഎന്‍വിയുടെ ഭൂമിക്കൊരു ചരമഗീതം വളരെ പ്രിയപ്പെട്ട കവിതയായതു കൊണ്ടാകാം സമയം കിട്ടുമ്പോഴൊക്ക രേണുവിന്റെ ചുണ്ടില്‍ കവിതയുടെ മൊഴി വിരിയും – 'ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി...'
നൃത്തമാണ് രേണുവിന്റെ പ്രിയപ്പെട്ട വിനോദം. ആരാധനാപാത്രം പത്മ സുബ്രഹ്മണ്യം. ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നൃത്തം നല്ലതാണ്. നല്ലൊരു റിലാക്‌സേഷന്‍ ടെക്‌നിക് കൂടിയാണ്. തൃക്കൊടിത്താനം ബാലകൃഷ്ണന്‍ നായരുടെ ശിക്ഷണത്തില്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള രേണുവിനു സ്‌കൂള്‍തല മല്‍സരങ്ങളില്‍ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ടു സമൂഹത്തെ മാറ്റിമറിക്കാം എന്ന അതിമോഹമൊന്നുമില്ല. ഒരു കാര്യം എനിക്കുറപ്പിച്ചു പറയാനാകും, ന്യായമായ ആവശ്യവുമായി എന്റെ മുന്നില്‍ എത്തുന്ന ഒരു സാധാരണക്കാരനും അനാവശ്യമായി ഒരു തവണ കൂടി എന്റെ മുന്നില്‍ വരേണ്ടി വരില്ല. എന്തായാലും ലോക്‌സഭാ തിരണ്‍െടുപ്പ് പടിവതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രേണുകാരാജ് ഉള്‍പ്പെടെയുള്ളവര്‍ക്ക്് മേല്‍ ചൊരിയുന്ന സ്ത്രീവിരുദ്ധപരാമര്‍ശം ഒരുവശത്ത് നില്‍ക്കുന്നു മറുവശത്ത് നിയമാനുസ്ത്യതമായി കാര്യങ്ങല്‍ ചെയ്യുന്നവരെ സംരക്ഷിക്കുമെന്ന് കാനം ഉള്‍പ്പടെയുള്ള നേതാക്കള്‍ പറയുമ്പോള്‍ അത് ഫലം കാണുമോ അതോ മറ്റൊരു ചൈത്ര തെരേസ ജോണാക്കിമാറ്റുമോ രേണുകയെയും.
https://www.facebook.com/Malayalivartha