നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ആദിവാസികള്‍; കൊച്ചി സംഭവത്തിന് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി 13 ന് തൃശ്‌സൂരിലെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ രാഷ്ട്രീയത്തിലേക്കില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നടി മഞ്ജു വാര്യര്‍. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പദ്ധതിയില്ലെന്നും ഒരു പാര്‍ട്ടിയുടെയും നേതാക്കള്‍ തന്നെ സമീപിച്ചിട്ടില്ലെന്നും മഞ്ജു അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചു. കലയാണ് തന്റെ രാഷ്ട്രീയം എന്ന ഉറച്ച നിലപാടിലാണ് മഞ്ജു.
രാഷ്ട്രീയ പ്രവേശനുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍ ഏതെങ്കിലും പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന മുന്‍നിലപാട് തന്നെയാണ് മഞ്ജുവിന് ഇപ്പോഴും ഉള്ളത്. രാഷ്ട്രീയ പ്രവേശനം മഞ്ജു താല്‍പര്യപ്പെടുന്നില്ല. വനിതാ മതിലില്‍ നിന്നും വിട്ടു നിന്നത് അതുകൊണ്ടാണെന്നും മഞ്ജുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മരയ്ക്കാര്‍ അറബ്ബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ലൊക്കേഷനിലാണ് മഞ്ജു ഇപ്പോള്‍. ഈ സിനിമയ്ക്ക് പിന്നാലെ മഞ്ജു തമിഴിലേക്കും ചേക്കേറാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് രാഷ്ട്രീയ പ്രവേശനവാര്‍ത്തകളും എത്തിയത്.ചിത്രീകരണം കഴിഞ്ഞ ലൂസിഫര്‍, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഉടന്‍ തീയറ്ററുകളില്‍ എത്തുന്നത്. നേരത്തെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മഞ്ജു പിന്നീട് താന്‍ വനിതാ മതിലില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചിരുന്നു. വനിതാ മതിലിന്റെ പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ചായിരുന്നു മഞ്ജു അന്ന് പിന്‍വാങ്ങിയത്. വലിയ വിമര്‍ശനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങള്‍. സിനിമയെ പിന്തുണച്ച് ഈ മണിക്കൂറില്‍ (ഇത്ര നേരത്തേ) ട്വീറ്റ് ചെയ്യുന്നു. കൊള്ളാം, നന്നായിരിക്കുന്നു' എന്നായിരുന്നു ശ്രീകുമാര്‍ മേനോന്റെ ആദ്യ പ്രതികരണം. പിന്നാലെ പരിഹാസത്തിന്റെ ധ്വനിയില്‍ത്തന്നെ അടുത്ത കമന്റും വന്നു. 'സിനിമാ വ്യവസായത്തിന് മുന്നോട്ട് കുതിക്കാന്‍ നിങ്ങളെപ്പോലെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ഇത്തരത്തിലുള്ള പിന്തുണ വേണം, സൂപ്പര്‍ബ്' എന്നായിരുന്നു അത്. എന്നാല്‍ ശ്രീകുമാര്‍ മേനോന്റെ കമന്റിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ അനേകംപേര്‍ പ്രതികരണവുമായെത്തി. 'ഒടിയനെ'യും മഞ്ജു സപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ഒരു സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ എന്തിനാണ് ഇത്തരത്തില്‍ കമന്റുകള്‍ ഇടുന്നതെന്നായിരുന്നു ശ്രീകുമാര്‍ മേനോനോട് ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യം. പ്രീറിലീസ് പബ്ലിസിറ്റി തിരിച്ചടിച്ചതിനെത്തുടര്‍ന്ന് റിലീസിന് പിന്നാലെ 'ഒടിയന്‍' നേരിട്ട ആക്രമണങ്ങളില്‍, ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു പിന്തുണച്ചില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പരാതി ഉയര്‍ത്തിയിരുന്നു. തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു നൂറ് ശതമാനവും കൈവിട്ടെന്നും ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി രംഗത്തിറങ്ങുന്ന അവര്‍ ഒടിയനെ കൈവിട്ടെന്നുമൊക്കെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. ലോഡി സൂപ്പര്‍സ്റ്റാര്‍ വാര്‍ത്തകളില്‍ നിറയുന്നു.
https://www.facebook.com/Malayalivartha