കുതികാല്‍ വെട്ടിലും കൂറുമാറ്റത്തിലും സീനിയറെന്നും ഭാര്യപിതാവിനെ പിന്നില്‍ നിന്ന് കുത്തിയവനെന്നും തന്നെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചന്ദ്രബാബു നായിഡുവിന്റെ കിടിലന്‍ മറുപടി

കുതികാല്‍ വെട്ടിലും കൂറുമാറ്റത്തിലും സീനിയറെന്നും ഭാര്യപിതാവിനെ പിന്നില്‍ നിന്ന് കുത്തിയവനെന്നും തന്നെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആന്ധ്രയില്‍ തന്നെ ചന്ദ്രബാബു നായിഡു മറുപടി നല്‍കി. ആ മാസ് മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകായണ്. ഗുണ്ടൂരിലെ ബി.ജെ.പി റാലിയില്‍ വെച്ചാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെതിരെ വ്യക്തിഹത്യ നടത്തുന്ന രൂക്ഷവിമര്‍ശനം മോദി നടത്തിയത്.
അതിന് അതേ നാണയത്തില്‍ ശക്തമായ മറുപടിയാണ് ചന്ദ്രബാബു നായിഡു നല്‍കിയത്. വിവാഹ ബന്ധം പോലും വേര്‍പെടുത്താതെ ഭാര്യ യശോദ ബെന്നിനെ ഉപേക്ഷിച്ച താങ്ങള്‍ക്ക് കുടുംബത്തെ കുറിച്ച് എന്തെങ്കിലും ബഹുമാനമുണ്ടോ? ലോകേഷിന്റെ അച്ഛനാണെന്നും ഭുവനേശ്വരിയുടെ ഭര്‍ത്താവാണെന്നും പറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളു. നിങ്ങളോ? നിങ്ങളൊരു ഭര്‍ത്താവ് പോലുമല്ല- ചന്ദ്രബാബു നായിഡുവിന്റെ ഈ ശക്തമായ മറുപടിക്കെതിരെ മോദിയോ ബി.ജെ.പി നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്‍.ഡി.എ സഖ്യത്തില്‍ അംഗമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ആന്്ധ്രയെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹം മുന്നണിവിട്ടു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മോദിവിരുദ്ധരുടെ പാളയത്തിലാണ് നായിഡു. മോദി സര്‍ക്കാരിനെതിരെ ബംഗാളില്‍ മമതാ ബാനര്‍ജി കഴിഞ്ഞയാഴ്ച നടത്തിയ ധര്‍ണയ്ക്ക് പിന്തുണ അറിയിച്ച് ചന്ദ്രബാബുനായിഡു പോയിരുന്നു. ഇതെല്ലാം മോദിയെ ചൊടിപ്പിച്ചു. ചന്ദ്രബാബു എപ്പോഴും സീനിയര്‍ എന്നാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. ലോകേഷിന്റെ അച്ഛനായ നായിഡു കുതികാല്‍വെട്ടിലും കൂറുമാറ്റത്തിലുമാണ് സീനിയര്‍ എന്നാണ് മോദി പരിഹസിച്ചത്.
ഗുണ്ടൂരിലെ വിമര്‍ശനത്തിന് വിജയവാഡയിലെ പൊതുയോഗത്തിലാണ് നായിഡു മറുപടി നല്‍കിയത്. പ്രധാനമന്ത്രിയെപ്പോലെയല്ല, താന്‍ കുടുംബത്തെ സ്‌നേഹിക്കുകയും കുടുംബം എന്ന വ്യവസ്ഥിതിയെ ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്നും നായിഡു തിരിച്ചടിച്ചു. സംസ്ഥാനത്തെ ടിഡിപി ഭരണം 'അച്ഛന്‍- മകന്‍ സര്‍ക്കാരാണെന്ന്' മോദി ആക്ഷേപിച്ചിരുന്നു. നായിഡുവിനെ 'എന്‍. ലോകേഷിന്റെ അച്ഛന്‍' എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. 'ആന്ധ്രയില്‍ സൂര്യോദയമാണ് നായിഡു വാഗ്ദാനം ചെയ്യുന്നത്, എന്നാലത് മകന്‍ ലോകേഷിന്റെ ഉദയമാണെന്നും മോദി ആരോപിച്ചിരുന്നു. അച്ഛനും മകനും അഴിമതിക്കാരാണെന്നും ആക്ഷേപിച്ചിരുന്നു.
ആന്ധ്രയോട് മോദി സര്‍ക്കാര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് എന്‍.ചന്ദ്രബാബു നായിഡു പറഞ്ഞു. പ്രധാനമന്ത്രി സംസ്ഥാനത്ത് വരുന്നത് എന്നെ ആക്രമിക്കാനാണ്. വ്യക്തിഹത്യ അവനാസിപ്പിച്ചിട്ട് അദ്ദേഹം ആന്ധ്രയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകണം . ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു എന്‍ ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിനെതിരായാണ് സമരമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗമാണ് ആന്ധ്ര. ഞങ്ങള്‍ക്ക് നീതി വേണം. രാജ്യത്തെ വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha