Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രായം തളര്‍ത്താത്തവരോ ഇവര്‍... കേരളത്തില്‍ കോണ്‍ഗ്രസ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുമ്പോഴും ബഹുഭൂരിപക്ഷവും 55 വയസ് കഴിഞ്ഞവര്‍; അതേസമയം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി

17 MARCH 2019 10:33 AM IST
മലയാളി വാര്‍ത്ത

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. എറണാകുളത്തു സീറ്റ് നിഷേധിക്കപ്പെട്ട കെ.വി. തോമസ് കലാപക്കൊടി ഉയര്‍ത്തി. ചുണക്കുട്ടന്‍ മാരുടെ പട്ടികയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ച പട്ടികയില്‍ പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയിട്ടുണ്ട് . അതേസമയം യുഡിഎഫില്‍ കൂടുതലും വയസന്‍മാരാണ് എന്നതും ചര്‍ച്ചയാകുന്നു. രാഷ്ട്രീയത്തില്‍ പ്രായം പ്രശ്‌നമല്ലെന്നാ വാദിക്കുമ്പോഴും ഇതും ചര്‍ച്ചയാകുകയാണ്.

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയായി. ആ 16 പേരില്‍ 12 പേരും 55 വയസ് കഴിഞ്ഞവരാണ്. അതില്‍ ഹൈബി ഈടന്‍ (36), രമ്യ ഹരിദാസ് (31), വി.കെ. ശ്രീകണ്ഠന്‍ (48), ഡീന്‍ കുര്യാക്കോസ് (36) എന്നിവരാണ് 50ന് താഴെ പ്രായമുള്ളവര്‍. ഏറ്റവും പ്രായം കുറവ് രമ്യ ഹരിദാസിനാണ് 31 വയസ്.

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (63), കണ്ണൂര്‍ കെ. സുധാകരന്‍ (70), കോഴിക്കോട് എം.കെ. രാഘവന്‍ (66), ആലത്തൂര്‍ രമ്യ ഹരിദാസ് (31)പാലക്കാട് വി.കെ. ശ്രീകണ്ഠന്‍ (48), തൃശൂര്‍ ടി.എന്‍. പ്രതാപന്‍ (58), ചാലക്കുടി ബെന്നി ബഹനാന്‍ (66), എറണാകുളം ഹൈബി ഈഡന്‍ (36), പത്തനംതിട്ട ആന്റോ ആന്റണി (61), ഇടുക്കി ഡീന്‍ കുര്യാക്കോസ് (36), മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് (56), തിരുവനന്തപുരം ശശി തരൂര്‍ (63) എന്നിവരേയാണ് കോണ്‍ഗ്രസ് ആദ്യഘട്ടില്‍ പ്രഖ്യാപിച്ചത്. ഇത് കൂടാതെ ഘടക കക്ഷികള്‍ക്കായി കൊല്ലം പ്രേമചന്ദ്രന്‍ (59), കോട്ടയം തോമസ് ചാഴിക്കാടന്‍ (67), പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീര്‍, മലപ്പുറം കുഞ്ഞാലിക്കുട്ടി (68) എന്നിവരേയും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളത്തു സിറ്റിങ് എം.പി: കെ.വി. തോമസിനു പകരം യുവനേതാവും സിറ്റിങ് എം.എല്‍.എയുമായ ഹൈബി ഈഡന്‍ മത്സരിക്കും. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തേത്തുടര്‍ന്നു ശ്രദ്ധാകേന്ദ്രമായ കാസര്‍ഗോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരിവക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ രംഗത്തിറക്കാന്‍ തീരുമാനിച്ചതാണു പട്ടികയിലെ അപ്രതീക്ഷിത ട്വിസ്റ്റ്. അന്തിമപട്ടികയില്‍നിന്നു ബി. സുബ്ബറായിയുടെ പേര് വെട്ടിമാറ്റിയാണു തെക്കുനിന്നുള്ള ഉണ്ണിത്താനെ ഉള്‍പ്പെടുത്തിയത്. വടകരയില്‍ പുതുമുഖമായ വിദ്യാ ബാലകൃഷ്ണന്‍ പട്ടികയില്‍ ഇടം നേടിയെങ്കിലും പി. ജയരാജനെതിരേ ദുര്‍ബലസ്ഥാനാര്‍ഥിയെന്നു പ്രാദേശികനേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെ അന്തിമതീരുമാനം മാറ്റി. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറാണു വിദ്യ. അനിശ്ചിതത്വം നിലനില്‍ക്കുന്ന വടകര, ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നാണു സൂചന.

പാര്‍ട്ടിയിലെ പടക്കുതിരകളില്ലാതെയാണു കോണ്‍ഗ്രസ് 12 സീറ്റുകളിലേക്കു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മത്സരരംഗത്തില്ല. വയനാട്ടില്‍ ടി. സിദ്ദിഖിനു വേണ്ടി ഉമ്മന്‍ ചാണ്ടിയും ഷാനിമോള്‍ ഉസ്മാനു വേണ്ടി ഐ ഗ്രൂപ്പും സമ്മര്‍ദം ശക്തമാക്കി. കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദും വി.വി. പ്രകാശും വയനാടിനായി രംഗത്തുണ്ട്. വയനാട് ലഭിച്ചില്ലെങ്കില്‍ ഷാനിമോളെ പരിഗണിക്കുന്ന മണ്ഡലങ്ങളെന്ന നിലയിലാണ് ആറ്റിങ്ങലും ആലപ്പുഴയും ആദ്യപട്ടികയില്‍ ഇടംപിടിക്കാതിരുന്നത്. ആറ്റിങ്ങല്‍ ഷാനിമോള്‍ക്കു നല്‍കിയാല്‍ അവിടെ പ്രചാരണമാരംഭിച്ച അടൂര്‍ പ്രകാശിന് ആലപ്പുഴയിലേക്കു മാറേണ്ടിവരും.

സ്ഥാനാര്‍ഥി നിര്‍ണയം ഇന്നലെയും തുടര്‍ന്നെങ്കിലും ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ചതന്നെ ഡല്‍ഹിയില്‍നിന്നു മടങ്ങി. സിദ്ദിഖിനു വയനാട് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചും പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സമ്മര്‍ദത്തില്‍നിന്നു തലയൂരാനുമാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയതെന്നാണു സൂചന. ഇന്നലെ രാവിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലും ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന ആവശ്യത്തിനായിരുന്നു മുന്‍ഗണന. സിറ്റിങ് എം.പി. ആന്റോ ആന്റണിക്കെതിരേ ശക്തമായ പ്രാദേശികവികാരമുള്ളതിനാല്‍ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. വൈകിട്ട് ആറരയോടെ യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണു പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (9 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (50 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends