സങ്കടക്കാഴ്ചയായി... കണ്ണൂരിൽ നിന്ന് നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് മൂന്നു പേർക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് മൂന്നു പേർക്ക് ദാരുണാന്ത്യം. നീർച്ചാൽ വെത്തിലപ്പള്ളിയിലെ മുനീറാസിൽ മുനീറ (45), പേരക്കുട്ടി മോഹിദ് സിദാൻ (നാല്), മകളുടെ ഭർത്താവ് മലപ്പുറം മമ്പുറം സ്വദേശി മുനീർ (30) എന്നിവരാണ് മരിച്ചത്.
മുനീറയുടെ മകൾ നിഹാല സുൽത്താനയുടെ ഏഴ് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനും ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ പുലർച്ചെ ഇവർ സഞ്ചരിച്ച കാർ മുത്തങ്ങ ചെക്ക്പോസ്റ്റ് കഴിഞ്ഞ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നപോയി. പ്രവാസിയായ ഷഫീക്കിന്റെ ഭാര്യയും ആയിഷാബി-ഹുസൈൻ മണിക്സെൻ ദമ്പതികളുടെ മകളുമാണ് മുനീറ. മുനീറയുടെ മകൾ ഷഹല പർവീണിന്റെയും ബിലാലിന്റെയും മകനാണ് മരിച്ച മോഹിദ് സിദാൻ. നിഹാല സുൽത്താനയുടെ ഭർത്താവാണ് മുനീർ.
അപകടത്തിൽ ഷഹലയ്ക്കും ബിലാലിനും മുനീറയുടെ മറ്റൊരു മകളായ സനിയ മിർസയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട് .മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രിയോടെ കണ്ണൂരിലെത്തിച്ച് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു..
"
https://www.facebook.com/Malayalivartha






















