നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..

നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിന്നിലായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുകയാണ്. 2800ലധികം വോട്ടുകൾക്കാണ് അബ്ദുൾ റഷീദ് മുന്നിട്ടുനിൽക്കുന്നത്.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുന്നിൽ നിന്ന് നയിച്ച പിണറായി വിജയന് ഉണ്ടായ തിരിച്ചടി എൽഡിഎഫ് ക്യാമ്പിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തുടർഭരണം ഉറപ്പാണെന്നാണ് വോട്ടെണ്ണലിന് തൊട്ടുമുൻപ് വരെ പിണറായി വിജയൻ പറഞ്ഞിരുന്നത്.
90ലധികം സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രഘുനാഥിനെയാണ് പിണറായി വിജയൻ പരാജയപ്പെടുത്തിയത്. അരലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയാണ് 2021ൽ പിണറായി വിജയൻ ജയിച്ച് വീണ്ടും മുഖ്യമന്ത്രിസ്ഥാനം നേടിയത്.
"https://www.facebook.com/Malayalivartha























