കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...

നാടകീയമായ രംഗങ്ങളോടെയാണ് കളമശ്ശേരിയിൽ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുന്നത്. സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതിനെത്തുടർന്ന് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് ഇ.വി.എം മെഷീനുകൾ പുറത്തെടുത്തത്. കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ സൂചനകൾ നൽകി വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ യു.ഡി.എഫ് വ്യക്തമായ ആധിപത്യം ഉറപ്പിക്കുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽ.ഡി.എഫിന് പ്രമുഖ മന്ത്രിമാരുടെ പിന്നോട്ടുപോക്ക് വലിയ തിരിച്ചടിയാകുന്നു.
https://www.facebook.com/Malayalivartha
























