Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്‍കുമ്പോള്‍ പേജ് ഒന്നിന് രണ്ടുരൂപ നിരക്കില്‍ മാത്രമേ ഈടാക്കാവൂവെന്ന് സംസ്ഥാന വിവരാവകാശ കമീഷന്റെ ഉത്തരവ്

17 MARCH 2019 10:02 AM IST
മലയാളി വാര്‍ത്ത

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്‍കുമ്പോള്‍ പേജ് ഒന്നിന് രണ്ടുരൂപ നിരക്കില്‍ മാത്രമേ ഈടാക്കാവൂവെന്ന് സംസ്ഥാന വിവരാവകാശ കമീഷന്‍ ഉത്തരവിട്ടു. റവന്യൂ വകുപ്പ് സ്‌കെച്ച്, പ്ലാന്‍ എന്നിവ നല്‍കുമ്പോള്‍ 500 രൂപയും ജി.എസ്.ടിയും ഈടാക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച അപ്പീലിലാണ് മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സെന്‍ എം.പോള്‍ അധ്യക്ഷനായ ഫുള്‍ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
90 ദിവസത്തിനകം വ്യക്തമായ ഉത്തരവ് ഇക്കാര്യത്തില്‍ പുറപ്പെടുവിക്കാന്‍ പൊതുഭരണ വകുപ്പിന് കമീഷന്‍ നിര്‍ദേശം നല്‍കി. സുപ്രീംകോടതി വിധിപ്രകാരം അഞ്ച് രൂപയില്‍ കൂടുതല്‍ ആര്‍.ടി.ഐ അപേക്ഷയില്‍ രേഖകളുടെ ചെലവിനത്തില്‍ ഈടാക്കരുതെന്ന നിര്‍ദേശവും കമീഷന്‍ ഉത്തരവിലുണ്ട്.തോപ്പുംപടി രാമേശ്വരം വില്ലേജിലെ ഏതാനും സര്‍വേ നമ്പറുകളിലെ സ്‌കെച്ച് ആവശ്യപ്പെട്ട് കരുവേലിപ്പടി സ്വദേശി പി.എക്‌സ്. ജേക്കബ് സമര്‍പ്പിച്ച പരാതിയാണ് ഉത്തരവിന് കാരണമായത്.

ബി.പി.എല്‍ വിഭാഗത്തില്‍പെട്ട ആളായതിനാല്‍ സൗജന്യമായി വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരാകരിച്ചെന്നും കോര്‍പറേഷന്‍ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാകാത്തതിനാല്‍ സ്‌കെച്ച് ഒന്നിന് 571 രൂപ വീതം 3426 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചെന്നുമാണ് പരാതിയിലുണ്ടായിരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (10 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (16 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (51 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

Malayali Vartha Recommends