Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡിയുടെ പുതിയ തന്ത്രം... വെള്ളാപ്പള്ളിയുടെ നിര്‍ബന്ധത്താല്‍ മടിച്ച് നിന്ന തുഷാറിനെ ഇനിയും നമ്പേണ്ടെന്ന് മോഡി; തൃശൂരില്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി വിജയം ഉറപ്പിക്കാന്‍ ബിജെപി

17 MARCH 2019 02:45 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ പച്ചക്കൊടി കാട്ടിയെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനം. ബിജെഡിഎസിന് നല്‍കിയ തൃശൂരും എറണാകുളവും തിരിച്ചു പിടിക്കാനുള്ള തന്ത്രത്തിലാണ് മോഡി. സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന വെള്ളാപ്പള്ളിമാര്‍ക്ക് നല്ല പണി കൊടുക്കാനും ആലോചിക്കുന്നുണ്ട്. തൃശൂരില്‍ കെ. സുരേന്ദ്രനെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. സുരേന്ദ്രന് ജയിക്കാനാവശ്യമായ സാഹചര്യം ഒരുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ ജയ സാധ്യതയുള്ള മണ്ഡലം കളഞ്ഞു കുളിക്കരുതെന്ന നിര്‍ദേശവുമുണ്ട്.

തുഷാര്‍ മത്സരിച്ചാല്‍ വിട്ടുനല്‍കാമെന്ന് ഉറപ്പുനല്‍കിയ തൃശൂര്‍ സീറ്റും ബിഡിജെഎസിനു വിട്ടുനല്‍കിയ എറണാകുളം സീറ്റും തിരിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതോടെയാണ് മത്സരത്തില്‍ നിന്നു പിന്മാറുന്നതിനെക്കുറിച്ച് തുഷാര്‍ ആലോചിച്ചത്. തൃശൂര്‍ സീറ്റ് കിട്ടിയാല്‍ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് ഇന്നലെ രാത്രി ഡല്‍ഹിക്ക് മടങ്ങിയ തുഷാര്‍ ഇന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചു.

മത്സരത്തിനില്ലെന്നു തുഷാര്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍, തുഷാര്‍ ഉറപ്പായി മത്സരത്തിനുണ്ടാകണമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കി. തുഷാര്‍ മത്സരിക്കുന്നതിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി അഭിപ്രായം പറഞ്ഞതോടെ ചിത്രം മാറി. വെള്ളിയാഴ്ച രാത്രി ബിജെപി ദേശീയ നേതാക്കളായ ഗുരുമൂര്‍ത്തിയും മുരളീധര റാവുവും വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ചനടത്തി. ഇതേത്തുടര്‍ന്ന് തുഷാര്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി എതിര്‍ക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. പ്രചാരണത്തിനോ പരസ്യ പ്രസ്താവനകള്‍ക്കോ താന്‍ ഉണ്ടാകില്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളി.

എന്നാല്‍ ലോകസഭാ തിരഞ്ഞെടുപ്പ് അടുക്കവെ നിലപാട് കടുപ്പിച്ച് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് രാവിലെ വീണ്ടും രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി ഭാരവാഹിത്വത്തില്‍ നിന്ന് കൊണ്ട് ആര്‍ക്കും മത്സരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവര്‍ത്തിച്ചു.

തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. മുന്നണി സംവിധാനമാവുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷന് മത്സരിക്കേണ്ടി വന്നേക്കാം. എന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയേണ്ടി വരും.

എസ്എന്‍ഡിപിയുടേത് ശരിദൂര നിലപാടെന്നും വെള്ളാപ്പള്ളി കണിച്ച്കുളങ്ങരയില്‍ പറഞ്ഞു. വനിതാമതിലുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് വെള്ളാപ്പള്ളി നടേശന്‍ എല്‍ഡിഎഫിനോട് ചായ്‌വ് കാണിച്ചത്.

അതേസമയം തന്നെ തുഷാര്‍ മത്സരിക്കുന്നത് തിരഞ്ഞടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഗുണകരമാകുമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന നേതൃത്വവും തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ചായുമോയെന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്നു.

മല്‍സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ എസ്.എന്‍.ഡി.പി ഭാരവാഹിയായതിനാല്‍ സംഘടനയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു തുഷാറിന്റെ മറുപടി. സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാര്‍ട്ടിയില്‍ തുടര്‍ന്നാലേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകൂ എന്നും സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാമെന്നും തുഷാര്‍ അറിയിച്ചു. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമുദായ പദവികള്‍ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ശബരിമല സമരം കേരളത്തില്‍ വലിയ നേട്ടം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. ഇടഞ്ഞ് നില്‍ക്കുന്ന കെ.വി. തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനും ശ്രമിക്കുന്നുണ്ട്. അതും കൂടി കഴിഞ്ഞാലേ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുകയുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (6 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (16 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (22 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (57 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (4 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (4 hours ago)

Malayali Vartha Recommends