Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീചിത്രയിലെ ഗവേഷകര്‍ കണ്ടുപിടിച്ച അര്‍ബുദ മരുന്ന് പരീക്ഷണം അവസാനഘട്ടത്തില്‍... അര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായാണ് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍

29 MARCH 2019 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശ്രീചിത്രയിലെ ഗവേഷകര്‍ കണ്ടുപിടിച്ച അര്‍ബുദ മരുന്ന് പരീക്ഷണം അവസാനഘട്ടത്തിലാണ്. എലികളില്‍ വിജയവുമായി. അര്‍ബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കണ്ടെത്തലുമായാണ് ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോക്ടര്‍മാര്‍ വന്നിരിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കാന്‍ ഞരമ്പുകളിലൂടെ കുത്തിവെക്കാവുന്ന മരുന്ന്, എലികളില്‍ പരീക്ഷിച്ച് വിജയിച്ച് ക്ലിനിക്കല്‍ പരീക്ഷണത്തിനായി കൈമാറി. അതേസമയം ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളും ചര്‍ച്ചയായിരിക്കുന്നു. ചില ഗവേഷകര്‍ വിയോജിപ്പുമായി എത്തിയിട്ടുണ്ട്.

അസംഘ്യം കണ്ടുപിടത്തങ്ങളില്‍ ഒന്നു ഗുണം ഉണ്ടോ എന്നു നോക്കാന്‍ മനുഷ്യരില്‍ പരീക്ഷിക്കണണം.ഏകദേശം 15 വര്‍ഷം എടുക്കണം .അവസാനം മനുഷ്യരില്‍ ഗുണമില്ല എന്നും വരും .ഒരു ലക്ഷം കണ്ടുപിടുത്തങ്ങളില്‍ ഒരു പത്തെണ്ണം വിജയകരമാകാം.ആ പത്തില്‍ പെട്ടാല്‍ ൗെരരല.ൈഗവേഷകന്‍ മാരെ പ്രോഹത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ് പക്ഷേ നിരുത്തരപരമായ വാര്‍ത്തകള്‍ ശാസ്ത്രത്തെ തളര്‍ത്താനേ ഉപകരിക്കൂ.മുഖപ്രസംഗം വരെ എഴുതിയിരിക്കുന്നു. എന്നാണ് ചില ഗവേഷകരുടെ വിലയിരുത്തല്‍.


നാട്ടില്‍ സാധാരണകാണുന്ന ഒരു ചെടിയില്‍നിന്നുള്ള ഏക തന്മാത്രാ രാസ പദാര്‍ഥമുപയോഗിച്ചാണ് മരുന്ന് വികസിപ്പിച്ചത്. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഒരു സ്വകാര്യകമ്പനിക്ക് ഇതിന്റെ സാങ്കേതികത കൈമാറി. മനുഷ്യരില്‍ ഈ മരുന്നിന്റെ ഫലം വിലയിരുത്തിയ ശേഷമാകും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുക. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ചെടിയെക്കുറിച്ചുള്ളതുള്‍പ്പെടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്.

എലികളില്‍ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതില്‍ ഇത് വിജയകരമാണെന്ന് തെളിഞ്ഞു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാല്‍ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാകും മനുഷ്യരില്‍ ചികിത്സാ പരീക്ഷണങ്ങള്‍ ആരംഭിക്കുക.

മനുഷ്യനില്‍ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. അര്‍ബുദ ബാധിതരായ മനുഷ്യരില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിനുമുമ്പ് വിവിധഘട്ടങ്ങളില്‍ പരീക്ഷണങ്ങള്‍ നടക്കണം. ഒന്നാം ഘട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിക്കും. രണ്ടാംഘട്ടത്തില്‍ ഒരു വിഭാഗം അര്‍ബുദ രോഗികളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പംതന്നെ പരീക്ഷിക്കും. എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കാനായി. ഏതൊക്കെ തരം അര്‍ബുദത്തിന് ഉപയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്ന് ഡോ. ലിസി കൃഷ്ണന്‍ പറഞ്ഞു.

ലോകത്ത് വിവിധരാജ്യങ്ങളിലെ ഗവേഷണകേന്ദ്രങ്ങളില്‍ ചെടികളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദത്തിനെതിരേ മരുന്ന് കണ്ടെത്തുന്നുണ്ടെങ്കിലും അവ വെള്ളവുമായി കലരാത്തതിനാല്‍ രോഗികള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല. എന്നാല്‍, ശ്രീചിത്രയിലെ ഗവേഷകര്‍ മരുന്ന് ആല്‍ബുമിനുമായി(ഒരു തരം പ്രോട്ടീന്‍) കൂട്ടിയിണക്കി കാന്‍സര്‍കോശങ്ങളിലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ഡോ. രഞ്ജിത് പി. നായര്‍, മെജോ സി. കോര, ഡോ. മോഹനന്‍, ഡോ. ആര്യ അനില്‍, ഡോ. ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നില്‍.

കാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്ന പുതിയമരുന്നിന്റെ ശേഷി ലാബ് പഠനങ്ങളിലും മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും തെളിയിക്കപ്പെട്ടുകഴിഞ്ഞു. രണ്ട്മൂന്ന് വര്‍ഷത്തിനുള്ളില്‍ മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ് രോഗികള്‍ക്കായി മരുന്ന് എത്തിയേക്കുമെന്നാണ് പ്രതീക്ഷ. കണ്ടെത്തലുകള്‍ക്ക് പേറ്റന്റിനായി അപേക്ഷിച്ചുകഴിഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ ഇനിയെന്ത് എന്നുള്ളതാണ് വൈദ്യരംഗം ഉറ്റുനോക്കുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends