ജനനത്തിലും മരണത്തിലും അവര്‍ ഒന്നിച്ച് .... മൂത്തസഹോദരനെ ഒറ്റയ്ക്കാക്കി അവര്‍ യാത്രയായി

ജനനത്തിലും മരണത്തിലും അവര്‍ ഒരുമിച്ചായി. കുളിക്കാനായി മൂവാറ്റുപുഴയാറ്റില്‍ ഇറങ്ങിയ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വടകര നന്ദനം വീട്ടില്‍ അനില്‍കുമാറിന്റെയും റീനയുടെയും മക്കളായ സൗരവ് (16), സന്ദീപ് (16) എന്നിവരാണ് മരിച്ചത്. ഇവരുടെ അയല്‍വാസിയായ അമീനിനോടൊപ്പമാണ് വ്യാഴാഴ്ച രണ്ടേമുക്കാലോടെ വെട്ടികാട്ടുമുക്ക് പാലത്തിനുതാഴെ തക്യാവുകടവില്‍ കുളിക്കാനിറങ്ങിയത്. മൂവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ട പത്തനാപുരം സ്വദേശി ഷൈജു (25) കുട്ടികളെ രക്ഷിക്കാന്‍ പുഴയില്‍ ചാടി.
നീന്തല്‍ വശമില്ലെങ്കിലും ഷൈജുവിന് അമീനെ രക്ഷിക്കാനായി. ബാക്കി രണ്ടുപേരെയും രക്ഷിക്കാന്‍ വീണ്ടും ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരം സ്വദേശിയാണ് അനില്‍കുമാര്‍. 20 വര്‍ഷം മുന്‍പ് തലയോലപ്പറന്പില്‍ വന്നു താമസിച്ചതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
റീന തലയോലപ്പറമ്പ്് ദേവസ്വം കോളേജിലെ ജീവനക്കാരിയും. സഹോദരന്‍ സച്ചിന്‍ കംപ്യൂട്ടര്‍ വിദ്യാര്‍ഥി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha
























