Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓച്ചിറ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതി റോഷൻ മുഹമ്മദിനെതിരെ ലൈംഗിക പീഡനക്കേസ് ചുമത്തി; പെൺകുട്ടി പീഡനത്തിനിരയായത് മുംബയിൽവച്ച്: പോക്സോ കേസിനും പിന്നാലെ ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയത് കേസ് കൂടുതല്‍ ഗൗരവമുള്ളതാകും- പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിൽ

29 MARCH 2019 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓച്ചിറയില്‍ മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മുംബൈയില്‍ വെച്ചാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയിലാണ് തെളിഞ്ഞത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നടന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. പ്രതി റോഷനെയും പെണ്‍കുട്ടിയെയും മുംബൈയിലെ പനവേലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊല്ലം ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗലൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് റോഷന്‍ ബംഗലൂരുവിലേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്തതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ബംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു.

സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എറമാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ റോഷനെയും പെണ്‍കുട്ടിയെയും അനുഗമിച്ചിരുന്നുവെന്ന് പൊലീസിനോട് വെളിപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയ പൊലീസ് റോഷനു വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

വൈദ്യപരിശോധന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് റോഷനെതിരെ പൊലീസ് ലൈംഗികപീഡനക്കേസ് എടുത്തിരിക്കുന്നത്. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതും പോക്സോ വകുപ്പും ചുമത്തി റോഷനെതിരെ കേസെടുത്തിട്ടുണ്ട്. അതിനൊപ്പം ലൈംഗികപീഡനക്കുറ്റം കൂടി ചുമത്തിയാല്‍ കേസ് കൂടുതല്‍ ഗൗരവമുള്ളതാകും.

ഇന്നലെ രാത്രി ഏറെ വൈകിയാണ് പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായത്. മുംബൈയില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. നിലവില്‍ സാമൂഹികക്ഷേമ വകുപ്പിന്‍റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പൊലീസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്‍റെ ഹോസ്റ്റലിലേക്ക് മാറ്റും. പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതാണെന്നും ബന്ധുക്കള്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

മാര്‍ച്ച്‌ 11 രാത്രി 10നാണ് നാലംഗംസംഘം മാതാപിതാക്കളെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിന് സഹായിച്ച ഓച്ചിറ പായിക്കുഴി മോഴൂര്‍തറയില്‍ പ്യാരി (19), പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ച പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), ചങ്ങന്‍കുളങ്ങര തണ്ടാശ്ശേരില്‍ തെക്കതില്‍ വിപിന്‍ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുപയോഗിച്ച കാര്‍ പ്രതികള്‍ കായംകുളത്ത് ഉപേക്ഷിച്ചത് കണ്ടെത്തിയതിനെ തുര്‍ന്നാണ് പൊലീസ് കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അവര്‍ നല്‍കിയ സൂചന അനുസരിച്ച്‌ പെണ്‍കുട്ടിയും യുവാവും ബംഗളൂരുവിലേക്ക് പോയി എന്ന സംശയത്തില്‍ ഓച്ചിറ എസ്.എ ശിവകുമാറും സംഘവും അവിടെ എത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇവര്‍ രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ട് എന്ന സംശയത്തില്‍ മറ്റൊരുസംഘം അവിടെയെത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യ പ്രതിയുടെ സുഹൃത്തിന്റെ ഫോണ്‍കാളുകള്‍ പിന്തുടര്‍ന്ന് പൊലീസ് പനവേലില്‍ എത്തുകയായിരുന്നു. സ്വന്തം ഫോണ്‍ ഉപയോഗിക്കാതിരുന്ന റോഷന്‍ പനവേല്‍ ബസ് ‌സ്‌റ്റാന്റിന് സമീപം കരിമ്ബിന്‍ ജ്യൂസ് സ്‌റ്റാളില്‍ താല്‍ക്കാലിക ജോലി നേടിയിരുന്നു. ഈ സ്ഥാപന ഉടമയുടെ ഫോണില്‍ നിന്നാണ് സൃഹൃത്തിനെ വിളിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends