Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുൽ വിത്ത് വാഴ ;തനിക്ക് മുകളില്‍ വളരുന്നയെല്ലാം വെട്ടി സ്വയം വലുതാകും; രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച് മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍

29 MARCH 2019 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുലിനെ വിത്ത് വാഴയെന്ന് വിശേഷിപ്പിച്ച് മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. തനിക്ക് മുകളില്‍ വളരുന്നയെല്ലാം വെട്ടി രാഹുല്‍ സ്വയം വലുതാണെന്ന് നടിക്കുകയാണ് എന്ന് ടോം വടക്കൻ ആരോപിച്ചു. ഒരു കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഏറ്റവും അടുപ്പക്കാരാനായിരുന്ന ടോം വടക്കന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഒരു വര്‍ഷമായി തന്നെ കാണുവാന്‍ പോലും കൂട്ടാക്കിയില്ലെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്‍റെ സ്വഭാവമാറ്റം എന്നും ടോം വടക്കന്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ക്കുന്നു. മൈ നാഷന്‍ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ടോം വടക്കന്‍റെ വെളിപ്പെടുത്തല്‍.

രാഹുലിനെ അപേക്ഷിച്ച് സോണിയ ഗാന്ധി ജനധിപത്യപരമായി ഏറെ മെച്ചമാണെന്ന് ടോം വടക്കന്‍ പറയുന്നു. സോണിയ മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കുമായിരുന്നു. സോണിയ പ്രവര്‍ത്തകരമായി സംവദിച്ച് അവരുടെ ആശയങ്ങള്‍ കേട്ട് അനുസരിക്കുമായിരുന്നു. എന്നാല്‍ രാഹുല്‍ താന്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണെന്ന് വെറുതെ അദരവ്യായമം നടത്തുക മാത്രമാണ് ചെയ്യുന്നത് എന്നും വടക്കൻ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധിയുമായി നേരിട്ട് കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. രാഷ്ട്രീയത്തിലെത്തും മുമ്പ് രാഹുലിനൊപ്പം ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അവസാനമായി കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്റ്‌മെന്റ് ചോദിച്ചത് ഒരു വര്‍ഷം മുമ്പാണ്. നാളിതുവരെ കിട്ടിയില്ല. സോണിയ ഗാന്ധി ആളുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമായിരുന്നു. സോണിയാജി പാര്‍ട്ടി പ്രവര്‍ത്തകരെ കാണുകയും അവര്‍ക്ക് പറയാനുള്ള കേള്‍ക്കുകയും ചെയ്യുമായിരുന്നു. രാഹുലിന്റെ കാര്യത്തില്‍ ഇതല്ല സ്ഥിതി. പറച്ചില്‍ മാത്രമേയുള്ളൂ. രാഹുല്‍ വെറും തൈയാണ്'. താന്‍ വലിയവനാണെന്ന് കാട്ടാന്‍ മറ്റുള്ളവരെ ഒഴിവാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

താന്‍ സീറ്റ് സ്വീകരിക്കാത്തതിന്‍റെ കാരണവും ടോം വെളിപ്പെടുത്തി. ബിജെപി തനിക്ക് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്നടോം വടക്കന്‍ പറഞ്ഞു. എന്നാല്‍ ഏത് സീറ്റാണ് വാഗ്ദാനം ചെയ്തത് എന്ന് ടോം വടക്കന്‍ സൂചിപ്പിച്ചില്ല. ആര്‍എസ്എസ് പ്രചാരകനും രാജ്യസഭാ എംപിയുമായ രാകേഷ് സിന്‍ഹയാണ് ബിജെപിയില്‍ ചേരുന്നത് പരിഗണിച്ചുകൂടേ എന്ന് ചോദിച്ചത്. അതിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിച്ചുവരികയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് തീരുമാനത്തിലെത്തിയത്.

താന്‍ ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ. അതിനിടയില്‍ സ്ഥാനാര്‍ത്ഥിയായി അവര്‍ക്കിടയില്‍ എത്തിയാല്‍ അത് അവരോടുള്ള വഞ്ചനയാകും. എന്നാല്‍ ഭാവിയില്‍ പാര്‍ട്ടി സംഘടനപരമായതോ, തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കുമെന്നും ടോം വടക്കന്‍ സൂചിപ്പിക്കുന്നു.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും. കോടതിക്കോ ഭരണകൂടത്തിനോ ആചാരത്തെ മാറ്റാന്‍ സാധിക്കില്ലെന്നും ടോം വടക്കന്‍ പറയുന്നു. ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യണം എന്ന് പറയുന്ന ടോം വടക്കന്‍. ശബരിമലയില്‍ ആചാര സംരക്ഷണം സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവരും അയ്യപ്പ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ഇരട്ടതാപ്പ് ആണെന്നും ടോം വടക്കന്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends