Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുപമ ഇത് വേറെ ലെവലാ... വോട്ട് ചോദിച്ചു ചോദിച്ച് സുരേഷ് ഗോപി ചെന്നത് പുലിമേടയില്‍; തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച പഴയ ആലപ്പുഴ ജില്ലാ കളക്ടറായ ടി.വി. അനുപമയുടെ മുമ്പില്‍ സുരേഷ് ഗോപിയുടെ മാസ് ഡയലോഗ് വിലപോയില്ല

07 APRIL 2019 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തൃശൂര്‍ കളക്ടര്‍ അനുപമയെ എല്ലാവര്‍ക്കുമറിയാം. തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച പഴയ ആലപ്പുഴ ജില്ലാ കളക്ടര്‍. ഒരു ഭരണകൂടം ഒന്നിച്ച് നിന്നിട്ടും ഈ യുവ ഐഎഎസ് ഓഫീസറെ തോല്‍പ്പിക്കാനായില്ല. പകരം തോമസ് ചാണ്ടിയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ഇപ്പോള്‍ സുരേഷ് ഗോപിയാണ് പെട്ടിരിക്കുന്നത്. 

അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞത്. ശബരിമല വിഷയം താന്‍ പ്രചാരണായുധമാക്കില്ലെന്ന് അണികളോടു പറഞ്ഞ സുരേഷ് ഗോപി എന്നാല്‍ കേരളത്തിലെ കുടുംബങ്ങളിലെ ചര്‍ച്ച ഇതാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ മാസ് ഡയലോഗിനെതിരെയാണ് അനുപമ രംഗത്തെത്തിയത്. 

തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. പെരുമാറ്റച്ചട്ട ലംഘനമാണ് സുരേഷ് ഗോപി നടത്തിയതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍ഡിഎ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.

യുവ ഐഎഎസുകാരില്‍ ഏറ്റവും ശ്രദ്ധനേടിയയാളാണ് തൃശൂര്‍ കളക്ടര്‍ കൂടിയായ ടി.വി. അനുപമ. ഐഎഎസ് ഓഫീസര്‍മാരായ ശ്രീറാം വെങ്കിട്ടരാമന്‍, ഐപിഎസ് ഓഫീസര്‍മാരായ യതീഷ് ചന്ദ്ര, ചൈത്ര തെരേസ എന്നിങ്ങനെ ആ പേര് നീളുന്നു. അവസാനം മൂന്നാര്‍ സബ് കളക്ടര്‍ ഡോ. രേണു രാജിലെത്തിയിരിക്കുകയാണ്. ശക്തമായ നിലപാടെടുത്ത്, ചെയ്യുന്ന ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കേരളമാകെ എപ്പോഴും അഭിനന്ദനപ്രവാഹമാണ് നല്‍കാറുള്ളത്. 

നോക്കുകൂലി, പച്ചക്കറികളിലെ കീടനാശിനികളുടെ അമിതസാന്നിധ്യം, ഭക്ഷ്യവസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് ടി.വി. അനുപമ വമ്പന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ പലരുടെയും കണ്ണിലെ കരടായത്. അനുപമയുടെ നിലപാടുകള്‍ ജനശ്രദ്ധ നേടി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ ഉറച്ച തീരുമാനം മലയാളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു. നേരത്തേ, എട്ടു മാസം ആലപ്പുഴ ജില്ലാ കലക്ടര്‍ ആയപ്പോള്‍ സര്‍ക്കാരിനെ വിറപ്പിച്ചാണ് അനുപമ നിലകൊണ്ടത്.

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിക്കു മന്ത്രിപദം നഷ്ടമാക്കിയ വിവാദ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച നടപടിയിലൂടെയും അനുപമ ശ്രദ്ധാകേന്ദ്രമായി. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമായിരുന്നു. മുന്‍ കലക്ടര്‍ വീണ എന്‍.മാധവന്‍ തുടങ്ങി വച്ച അന്വേഷണം പൂര്‍ത്തിയാക്കിയാണ് അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും വഴിയൊരുക്കി. ഒടുവില്‍ മന്ത്രിയുടെ രാജിയുമുണ്ടായി.

എന്തായാലും സിനിമയിലെ മാസ് ഡയലോഗ്കാരന്‍ കളക്ടര്‍ ടി.വി. അനുപമയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയേ മതിയാകൂ. അനുപമയുടെ തീരുമാനത്തിലായിരിക്കും സുരേഷ് ഗോപി എന്ന സ്ഥാനാര്‍ത്ഥിയുടെ ഭാവി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends