പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിൽ കാറ് ഡ്രൈവ് ചെയ്ത് എത്തിയത് പ്രതി അരുൺ ആനന്ത്; ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്‍റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല, കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അമ്മയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുംതോറും ആശുപത്രിക്ക് ചുറ്റിലും ഫോൺ വിളിച്ച് നടന്നു:- അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയിട്ടും, സമ്മതപത്രത്തിൽ ഒപ്പിടാൻ തയ്യാറായില്ല- ചികിത്സ വൈകിയത് കുട്ടിയുടെ ജീവൻ അപകടത്തിൽക്കിയെന്ന് ഡോക്ടർ

ഒരു മണിക്കൂര്‍ നേരത്തെയെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് ഏഴു വയസുകാരനെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ജി. ശ്രീകുമാര്‍. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍നിന്നു വളരെ വൈകിയാണ് കോലഞ്ചേരിയില്‍ കൊണ്ടുവന്നത്. ഇതു തലച്ചോറിനുള്ളില്‍ രക്‌തസ്രാവം വര്‍ധിക്കാന്‍ ഇടയാക്കി. പുലര്‍ച്ചെ 6.10-ന് ആശുപത്രിയിലെത്തിച്ച കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്കുശേഷം ഏഴരയോടെ പുറത്തെത്തിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍, വൈകിട്ടോടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ തുടങ്ങി. അമിത രക്‌തസ്രാവമുണ്ടായതാണ് കാരണം. പിന്നീട് ഓരോ ദിവസവും കുട്ടിയുടെ നില അതീവ ഗുരുതരമായി തുടര്‍ന്നെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തെങ്കിലും കുടലിന്റെ പ്രവര്‍ത്തനവും നിലച്ചതോടെ പ്രതീക്ഷ ഇല്ലാതായി. മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. ഇന്നലെ രക്‌തസമ്മര്‍ദം കുറഞ്ഞതോടെ ഹൃദയമിടിപ്പു നിലച്ചു കുട്ടി മരണത്തിനു കീഴടങ്ങി-ഡോക്‌ടര്‍ പറഞ്ഞു.
അതേ സമയം ക്രൂരമായി മര്‍ദിച്ചശേഷം അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന്‍റെ ചികില്‍സ മനഃപൂര്‍വം വൈകിപ്പിക്കാനും പ്രതി അരുണ്‍ ആനന്ദ് ശ്രമിച്ചതിന് തെളിവാണ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നു.
പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണു പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്‍റെ കാലുകള്‍ നിലത്തുറക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറില്‍ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക്. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു.
അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതര്‍ പറയുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർമാർ ഉടൻ ഒാപ്പറേഷൻ വേണമെന്ന് ഇവരോട് ആവശ്യപ്പെടുന്നു. എന്നാൽ അരുൺ ഇതിനോട് യോജിക്കുന്നില്ല. സമ്മതപത്രം ഒപ്പിട്ടുനൽകാനും തയാറായില്ല. ഒാപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാൻ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടർമാർ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോൺനമ്പർ ചോദിച്ചു.
ഫോണിലൂടെ എങ്കിലും സമ്മതം കിട്ടിയാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ അധികൃതരോട് തർക്കിക്കുകയാണ് ഇരുവരും ചെയ്തത്. സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുണ്‍ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയാറായില്ല.
പൊലീസിനോടും ജീവനക്കാരോടും തര്‍ക്കിച്ച് പിന്നേയും അരമണിക്കൂര്‍ പുറത്ത്. ഒടുവില്‍ അരുണിനെ പൊലീസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാര്‍ എടുക്കാന്‍ പോയ യുവതിയേയും പിന്നീട് പൊലീസ് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. അതായത് വിദഗ്ധ ചികില്‍സ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു ദൃശ്യങ്ങളിൽനിന്നു മനസ്സിലാകുന്നത്.
https://www.facebook.com/Malayalivartha





















