കള്ള ചിരിയോടെ സുരേഷ് ഗോപി... സുരേഷ് ഗോപി വോട്ട് ചോദിച്ച് സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെത്തിയപ്പോള്‍ പഴയകാല അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സത്യന്‍

എല്ലാവര്‍ക്കും സുരേഷ് ഗോപിയെന്ന സൂപ്പര്‍ സ്റ്റാറിനെ മാത്രമേ അറിയൂ. ആ സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി എത്തിയതിന് പിന്നില്‍ ഒരുപാട് കണ്ണീര്‍ കഥകള്‍ പറയാനുണ്ട്. അത് ഓര്‍മ്മിക്കുന്നതായിരുന്നു പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വീട്ടിലെ സുരേഷ് ഗോപിയുടെ സന്ദര്‍ശനം.
പറയുന്നത് സത്യന്‍ അന്തിക്കാടാകുമ്പോള്‍ അതില്‍ ഒരു സത്യന്‍ സിനിമാ ടച്ചും ഉണ്ടാകും. സിനിമാ മോഹവുമായി സുരേഷ്‌ഗോപ് ചെന്നൈയില്‍ താമസിക്കുന്ന കാലം വിവരിക്കുകയാണ് സത്യന്‍. സുരേഷ് ഗോപി നിരവധി സംവിധായകരുടെ സെറ്റുകളില്‍ പോയി. ഒരു ചാന്‍സ് കിട്ടാന്‍. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ടി.പി.ബാലഗോപാലന്‍ എം.എ സിനിമ സംവിധാനം ചെയ്യുന്ന സമയം.
സുരേഷ് ഗോപി പലതവണ സെറ്റില്‍ വന്ന് ചാന്‍സ് ചോദിച്ചു. മനസലിഞ്ഞപ്പോള്‍ സത്യന്‍ അന്തിക്കാട് ഒരു റോള്‍ വച്ചുനീട്ടി. നായകന്റെ സഹോദരിയെ പെണ്ണു കാണാന്‍ വരുന്ന ചെക്കന്റെ റോള്‍. അന്ന്, സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാറായിട്ടില്ല. അന്ന് മോഹന്‍ലാല്‍ സ്റ്റാറാണ്. നായകന്റെ മുന്നില്‍വച്ച് സീനിന്റെ കാര്യം ഗൗരവമായി പറഞ്ഞ സത്യന്‍ അന്തിക്കാടിനെ സുരേഷ് ഗോപി ഓര്‍ത്തെടുത്തു.
പിന്നെ, ശ്രീധരന്റെ ഒന്നാം തിരുമുറിവില്‍ നല്ലൊരു റോള്‍. സമൂഹം എന്ന സിനിമയിലും മികച്ച റോള്‍. ഇങ്ങനെ, മൂന്നു സിനിമകളിലാണ് സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയെ അഭിനയിപ്പിച്ചത്. ടി.പി.ബാലഗോപാലന്‍ സിനിമ ഇപ്പോള്‍ ടിവിയില്‍ വരുമ്പോള്‍ പലരും ഇതു സുരേഷ് ഗോപിയല്ലേയെന്ന കാര്യം ചോദിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ പുതിയ വീട്ടിലേക്ക് ആദ്യമായാണ് സുരേഷ്‌ഗോപി വരുന്നത്. സിനിമ നടനായല്ല, സ്ഥാനാര്‍ഥിയായി വോട്ടു ചോദിക്കാന്‍.
ഇതൊരു നിയോഗമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകുമെന്ന് വോട്ടഭ്യര്‍ഥനയ്ക്കു മറുപടിയായി സത്യന്‍ അന്തിക്കാട് സുരേഷ് ഗോപിയോട് പറഞ്ഞു. മകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപി അഭിനയിക്കുന്നുണ്ട്. നടി ശോഭനയ്ക്കും നസ്രിയയ്ക്കും ഒപ്പം. ചിത്രീകരണം തുടങ്ങിയിട്ടില്ല. തന്റെ അടുത്ത തലമുറയുമായി സുരേഷ് ഗോപി അഭിനയിക്കുന്നതിലെ സന്തോഷം സത്യന്‍ അന്തിക്കാട് പങ്കുവച്ചു. പേരക്കുട്ടി അദൈ്വതിനെ കയ്യിലെടുത്തപ്പോള്‍ കുഞ്ഞ് സുരേഷ് ഗോപിയുടെ കൂളിങ് ഗ്ലാസ് എടുത്തതും കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി. സത്യന്‍ അന്തിക്കാടിന്റെ കുടുംബാംഗങ്ങളോടും വോട്ടഭ്യര്‍ഥിച്ച ശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്.
സുരേഷ് ഗോപിയുടെ വരവ് തൃശൂരില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം അയ്യപ്പന്റെ പേരുവച്ച് വോട്ട് ചോദിച്ചതിന് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു. നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കും.ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണ് ജില്ലാ കലക്ടറുടെ നോട്ടിസ്. തൃശൂരിലെ എന്‍ഡിഎ കണ്‍വന്‍ഷനായിരുന്നു വേദി. പ്രസംഗത്തിനിടെ ശബരിമല പരാമര്‍ശിച്ചതാണ് നോട്ടിസിനിടയാക്കിയത്. പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ വിലയിരുത്തി. ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കലക്ടറുടെ നോട്ടിസില്‍ പറയുന്നു. പ്രത്യേകിച്ച്, ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ പൂര്‍ണ രൂപവും നോട്ടിസിലുണ്ട്.
https://www.facebook.com/Malayalivartha





















