ഒളിക്യാമറ വിവാദം ; ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് ; ഞങ്ങളുടെ അന്വേഷണത്തിന് പിന്നില്‍ ഒരു പാര്‍ട്ടിയുമില്ല ; ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാർ ; ടി വി 9 ഭാരത് വർഷ്

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ പൂര്‍ണരൂപത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ടിവി 9 ഭാരത് വര്‍ഷിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാഹുല്‍ ചൗധരി. ഏത് അന്വേഷണവുമായും സഹകരിക്കാമെന്നും ചാനലിന് ഗൂഢലക്ഷ്യങ്ങളില്ലെന്നും രാഹുല്‍ ചൗധരി വ്യക്തമാക്കി.
ദില്ലിയില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകര്‍ എന്ന പേരിലാണ് സമീപിച്ചതെന്ന എം കെ രാഘവന്റെ വാദം തെറ്റാണെന്നും ചാനല്‍ വ്യക്തമാക്കി. കണ്‍സള്‍ട്ടന്‍സി സ്ഥാപനമെന്ന നിലയിലാണ് രാഘവനെ സമീപിച്ചത്. അത് വീഡിയോയില്‍ത്തന്നെ വ്യക്തമാണെന്നും രാഹുല്‍ ചൗധരി പറഞ്ഞു.
കേരളാ പൊലീസില്‍ നിന്ന് ഇതുവരെ ആരും വിളിച്ചിട്ടില്ല. വിളിച്ചാല്‍ സഹകരിക്കും. ഞങ്ങളുടെ അന്വേഷണത്തിന് പിന്നില്‍ ഒരു പാര്‍ട്ടിയുമില്ല. സിപിഎം ആണെന്ന വാദം അടിസ്ഥാനരഹിതമാണ്. സ്റ്റിംഗ് ഓപ്പറേഷനില്‍ ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരുണ്ടായിരുന്നു. ഇത് തന്നെ, വസ്തുനിഷ്ഠവും നിഷ്!പക്ഷവുമായ അന്വേഷണമാണെന്ന് തെളിയിക്കുന്നതാണെന്ന് രാഹുല്‍ ചൗധരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ചാനല്‍ പ്ലാന്‍ ചെയ്ത അണ്ടര്‍ കവര്‍ ഓപ്പറേഷനാണിത്. സത്യം പുറത്തുവരണം എന്നത് മാത്രമായിരുന്നു അജണ്ട. ഞങ്ങളുടെ സ്റ്റിംഗ് ഓപ്പറേഷന്‍ സത്യസന്ധമാണെന്ന് ഏത് ഏജന്‍സിക്ക് മുന്നിലും തെളിയിക്കാം. നിയമനടപടികള്‍ നേരിടാനും ഒരുക്കമാണെന്നും രാഹുല്‍ ചൗധരി പറഞ്ഞു.
രാഘവന്റെ ശബ്ദം ഡബ്ബ് ചെയ്ത് കയറ്റിയെന്ന വാദവും ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തള്ളി. ''വീഡിയോയില്‍ത്തന്നെ രാഘവന്‍ സംസാരിക്കുന്നത് വ്യക്തമാണ്. ആ ഓഡിയോയില്‍ ഡബ്ബ് ചെയ്‌തെന്ന ആരോപണം പരിശോധിക്കട്ടെ. ഏത് പരിശോധനയുമായും സഹകരിക്കും.'', രാഹുല്‍ ചൗധരി വ്യക്തമാക്കി.
എന്തുകൊണ്ട് രാഘവന്‍
കേരളത്തില്‍ 19 എംപിമാരുണ്ടായിട്ടും എന്തിനാണ് എം കെ രാഘവനെത്തന്നെ തെരഞ്ഞെടുത്തതെന്നാണ് ഒരു സ്വകാര്യ ന്യൂസ് ചാനലിലെ അവതാരകന്‍ ചോദിച്ചു. കേരളത്തില്‍ വേറെ ആരെയെങ്കിലും സ്റ്റിംഗ് ഓപ്പറേഷന് വേണ്ടി സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് രാഹുല്‍ ചൗധരി നല്‍കിയ മറുപടി ഇങ്ങനെയാണ്:
''കേരളത്തില്‍ നിന്ന് ആദ്യം ഞങ്ങള്‍ സമീപിച്ചത് എം കെ രാഘവനെയാണ്. ഒരു സ്ഥലമിടപാടില്‍ സഹായിച്ചാല്‍ പണം തരാമെന്ന് ഞങ്ങള്‍ വാഗ്!ദാനം ചെയ്തു. കാണാമെന്ന് രാഘവന്‍ ഉടനടി സമ്മതിച്ചു. നേരത്തേ തന്നെ ഈ പണം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഉടനെ പണം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ നേരിട്ട് കാണാമെന്ന് സമ്മതിച്ചു.''
ഇതിലെന്തെങ്കിലും ഫോളോ അപ്പ് നടത്തിയിരുന്നോ എന്നും വിനു വി ജോണ്‍ ചോദിച്ചിരുന്നു. ഫോളോ അപ്പുണ്ടായിരുന്നില്ലെന്നും, നേരിട്ട് കണ്ടപ്പോള്‍ പണം നല്‍കാമെന്ന് പറഞ്ഞത് അംഗീകരിച്ചത് തന്നെ വാര്‍ത്തയാക്കിയെന്നും രാഹുല്‍ ചൗധരി പറയുന്നു.
https://www.facebook.com/Malayalivartha





















