കോണ്‍ഗ്രസ് സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; വയനാട്ടില്‍ മാധ്യമപ്രവര്‍കര്‍ തളര്‍ന്ന് വീണപ്പോള്‍ ഓടിവന്ന സഹായമൊന്നും തമിഴ്‌നാട്ടില്‍ കിട്ടിയില്ല; ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയതില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പൂരയടി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രകടനം നാം കണ്ടതാണ്. വാഹനത്തില്‍ നിന്നും വീണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായകവുമായെത്തിയ രാഹുല്‍ഗാന്ധിയും അവരുടെ ചെരുപ്പെടുത്ത പ്രിയങ്ക ഗാന്ധിയും വൈറലായി. എന്നാല്‍ തമിഴ്‌നാട്ടില്‍ ഇതല്ല അവസ്ഥ.
കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ ഒഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്തിയതില്‍ പ്രവര്‍ത്തകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ് ആഴഗിരി പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായതോടെയാണ് സംഭവം വിവാദമായത്.
മാദ്ധ്യമപ്രവര്‍ത്തകരുടെ കാമറ പിടിച്ചു വാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. കെ.എസ് അഴഗിരി വിരുതനഗര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ഇതിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുസമ്മേളനം വിളിച്ചുകൂട്ടിയത്. സംഭവത്തില്‍ പ്രതികരിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയിലേക്ക് പോകുന്നത് ഇങ്ങനെയാണോ എന്ന് ബി.ജെ.പി ചോദ്യവുമുന്നയിച്ചു. ഒപ്പം ബി. മാണിക്കം ടാഗോര്‍, ഡി.എം.കെയുടെ എം.എല്‍.എ തങ്കം തേനരസ് എന്നിവരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തമിഴ്‌ദേശീയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
https://www.facebook.com/Malayalivartha





















