എടപ്പാളില്‍ ആക്രി ശേഖരിക്കുകയായിരുന്ന നാടോടി പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂര മർദ്ദനം; പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബാലികയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സി രാഘവനെ പൊലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെയാണ് ആക്രി ശേഖരിക്കുകയായിരുന്ന ബാലികയെ സിപിഐഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗമായ സി രാഘവന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയിടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മര്‍ദ്ദനമേറ്റിരുന്നു. ആക്രി ശേഖരിക്കുന്നത് തടഞ്ഞ പ്രതി ബാലികയുടെ കൈയില്‍ ഉണ്ടായിരുന്ന ചാക്ക് പിടിച്ചു വാങ്ങി അതുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. അറസ്റ്റിലായ സി രാഘവന്‍ വട്ടക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയാണ്. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ബാലവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha





















