Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

രാഹുല്‍ജി വന്നിട്ടും... വടകരയില്‍ കെ. മുരളീധരനെതിരെ അട്ടിമറി നീക്കം ശക്തം; മുരളിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ അറപ്പും വെറുപ്പുമുള്ള കോണ്‍ഗ്രസുകാര്‍ പി. ജയരാജനെ ജയിപ്പിക്കാന്‍ നീക്കം

09 APRIL 2019 08:06 PM IST
മലയാളി വാര്‍ത്ത

വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെതിരെ അട്ടിമറി നീക്കം ശക്തം. മുരളിയെ വടക്കാഞ്ചേരി മോഡലില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് മറ്റാരുമല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. 

മാതൃഭൂമി നടത്തിയ സര്‍വേയില്‍ വടകരയില്‍ പി. ജയരാജന്‍ ജയിക്കുമെന്ന് തെളിഞ്ഞത് അട്ടിമറി ശ്രമത്തിന്റെ ഫലമായാണെന്ന് മനസിലാക്കുന്നു. 

മുരളിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ അറപ്പും വെറുപ്പുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയുണ്ട്. അത് കരുണാകരന്റെ പിന്തുടര്‍ച്ചക്കും കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കിന്റെയും ഭാഗമായിരുന്നു. മുരളിയെ വട്ടിയൂര്‍കാവില്‍ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ കോണ്‍ഗ്രസിലെ ഉയര്‍ന്ന നേതാക്കള്‍ വരെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ (നോര്‍ത്ത്) നിന്നും ജയിച്ചിരുന്നവര്‍ തന്നെയാണ് ഇതിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ മുരളി വന്നു, കണ്ടു, കീഴടക്കി. അതാണ് മുരളിയുടെ ശീലം. 

ഐ ഗ്രൂപ്പുകാരനാണ് മുരളീധരന്‍. പക്ഷേ എ ഗ്രൂപ്പുമായി അദ്ദേഹം ഏറെ അടുപ്പം പുലര്‍ത്തുന്നു. ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയുമായും മികച്ച ബന്ധമാണ് മുരളിക്കുള്ളത്. എന്നാല്‍ മുരളിയുടെ സംസാരമാണ് പ്രശ്‌നം. മുരളിയുടെ മുനകൂടിയ വാചകങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ നിശബ്ദരായി പോകാറുണ്ട്. മാധ്യമങ്ങള്‍ക്ക് മുരളി ഹോട്ട് സ്‌പോട്ടാണ്. തനതായ ശൈലിയും തനതായ സ്വഭാവരീതിയും പുലര്‍ത്തുന്ന മുരളിക്ക് മുമ്പില്‍ മറ്റ് നേതാക്കള്‍ അപ്രസക്തരാകാറുണ്ട്. 

കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ മുരളിയുടെ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍ അത് രാജിവച്ചാണ് വൈദ്യുതി മന്ത്രിയാകാന്‍ ഇറങ്ങി പുറപ്പെട്ടത്. അവിടെ നിന്നും മുരളിയുടെ പരാജയം ആരംഭിച്ചു. വട്ടിയൂര്‍കാവ് എം എല്‍ എ പദ്ധതിയില്‍ നിന്നും വടകര എം പി പദവിയില്‍ പദമൂന്നിനുള്ള ആഗ്രഹം മുരളിയെ തറപറ്റിക്കും എന്ന് അടക്കം പറയുന്നവരാണ് കോണ്‍ഗ്രസിലെ പല നേതാക്കളും.

നേതാക്കളെ തെരഞ്ഞടുപ്പുകളില്‍ തോല്‍പ്പിച്ച് ഇല്ലാതാക്കുക എന്ന നയമാണ് കോണ്‍ഗ്രസ് സാധാരണ പിന്തുടരുന്നത്. മുമ്പും വടക്കാഞ്ചേരിയില്‍ മുരളിയോട് പ്രയോഗിച്ചത് ഇതേ നയമാണ്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ മുരളിയെ വട്ടിയൂര്‍കാവില്‍ നിന്നും തോല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അത് വേണ്ടത്ര വിജയിച്ചില്ല. ഏഴായിരത്തില്‍പരം വോട്ടുകള്‍ക്ക് മുരളി ജയിച്ചു. ടി.എന്‍ സീമയായിരുന്നു അന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. പക്ഷേ കുമ്മനവുമായിട്ടായിരുന്നു മത്സരം. കുമ്മനം രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 

ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ശക്തി മുരളിക്കുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ വടകരയില്‍ മുരളി തോല്‍ക്കാന്‍ പാടില്ല. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയേക്കാം. എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ വടകര ശ്രദ്ധിക്കുന്നില്ല എന്നത് ഒരു സത്യം തന്നെയാണ്. 

മുരളി തോറ്റാല്‍ അത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് ശക്തമാക്കും. അതിന് ഇടവരുത്താതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കും. അട്ടിമറി സാധ്യത മുന്‍കൂട്ടി കണ്ട് മുരളിയാകട്ടെ ശ്രദ്ധയോടെയാണ് നീങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends