Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടു പിടിക്കാനുള്ള തന്ത്രം മാത്രം ; ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ശബരിമലയുടെ പേരില്‍ ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കുകയോ, അക്രമം നടത്തുകയോ, ബന്ദ് നടത്തുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ?അവസരമുണ്ടായിട്ട് കള്ള കളി കളിച്ചു; ഇനി ഈ പരിപ്പ് ഇവിടെ വേവില്ല ; ആഞ്ഞടിച്ച് ആന്റണി

09 APRIL 2019 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പത്രികയിലെ ശബരിമല വിഷയം തെരെഞ്ഞെടുപ്പ് മറികടക്കാനുള്ള പാലം മാത്രമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ .കെ ആന്റണി

വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുന്നതിനു കോടതിയെ ബോധ്യപ്പെടുത്തുകയോ, ഭരണഘടനാപരമായ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നാണു പ്രകടന പത്രികയിലുള്ളത്.

ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ശബരിമലയുടെ പേരില്‍ ഇങ്ങനെ ജനങ്ങളെ ഭിന്നിപ്പിക്കുകയോ, അക്രമം നടത്തുകയോ, ബന്ദ് നടത്തുകയോ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ? കേസ് കോടതിയില്‍ വന്നപ്പോള്‍ എന്തുകൊണ്ടു കോടതിയെ ബോധ്യപ്പെടുത്തിയില്ല? അന്നു പറഞ്ഞതു കോടതിവിധിയെ അനുകൂലിക്കുന്നുവെന്നാണ്. അവസരമുണ്ടായിട്ട് പോലും കള്ളക്കളി കളിച്ചു. ഇനി ഈ പരിപ്പ് കേരളത്തില്‍ വേവില്ല. അതിനുവച്ച വെള്ളം ആരും കാണാതെ ബിജെപി വാങ്ങിവയ്ക്കുന്നതാണു നല്ലത് - ആന്റണി ആഞ്ഞടിച്ചു . കണ്ണൂരില്‍ യുഡിഎഫ് തിരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളത്തരമാണ്. അധികാരത്തിലിരിക്കുമ്പോള്‍ ഒറ്റ നിയമനിര്‍മാണം കൊണ്ടു ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കാമായിരുന്നു. അന്ന് അനങ്ങാത്തവര്‍ ഇനി എന്തു വാഗ്ദാനം നല്‍കാനാണെന്നും എ.കെ.ആന്റണി ചോദിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കിട്ടുന്ന ഓരോ സീറ്റും നിര്‍ണായകമാണ്. ബിജെപിക്കു കിട്ടുന്നതിനേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ കിട്ടിയാലേ മോദിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഴിയൂ. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫിനു നല്‍കാന്‍ വോട്ടര്‍മാര്‍ തയാറാകണം- ആന്റണി പറഞ്ഞു.

പാര്‍ട്ടികള്‍ക്കു നല്ല ശക്തിയുള്ള സംസ്ഥാനങ്ങളില്‍ പോലും അവര്‍ സിപിഎമ്മുമായി സഹകരിക്കുന്നില്ല. സിപിഎമ്മിനെ ആര്‍ക്കും വേണ്ടാത്തതു കോണ്‍ഗ്രസിന്റെ കുറ്റമല്ല. പിണറായി വിജയന്‍ പോലും കേരളത്തില്‍ കിടന്നു കറങ്ങുന്നതല്ലാതെ മറ്റൊരു സംസ്ഥാനത്തും പ്രസംഗിക്കാന്‍ പോലും പോകുന്നില്ല. ഇന്ത്യയെമ്പാടും ബിജെപിക്കു ബദല്‍ കോണ്‍ഗ്രസും മോദിക്കു ബദല്‍ രാഹുല്‍ ഗാന്ധിയും മാത്രമാണ് എന്നു വോട്ടര്‍മാര്‍ ഓര്‍മിക്കണം.

ഇന്ത്യയുടെ യഥാര്‍ഥ പരിച്ഛേദമായതു കൊണ്ടാണു രാഹുല്‍ വയനാട് മല്‍സരിക്കാന്‍ തിരഞ്ഞെടുത്തത്. തമിഴ്‌നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളുടെ അതിര്‍ത്തിയാണ്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന, ആദിവാസി വിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന മണ്ഡലം. അതുകൊണ്ടാണു രാഹുല്‍ ഇവിടെ മല്‍സരിക്കാനെത്തിയത്. വയനാടിനോടു ചേര്‍ന്നു കിടക്കുന്ന തമിഴ്‌നാട്ടിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് സിപിഎമ്മും സിപിഐയുമാണ്. രാഹുല്‍ ഗാന്ധിയുടെ വയനാട് തരംഗത്തിന്റെ ഗുണം അവര്‍ക്കും കിട്ടും.

കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ആരോപിച്ചിരുന്നു. സിപിഎമ്മിനു കിട്ടുന്ന ഓരോ സീറ്റും കേന്ദ്രത്തില്‍ നരേന്ദ്ര മോദിക്ക് അധികാരത്തില്‍ തിരിച്ചുവരാനുള്ള അവസരമാണെന്ന് ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്നവര്‍ ഓര്‍മിക്കണം. എന്ന് ആന്റണി പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends