Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലാവ്‌ലിന്റെ സഖ്യകമ്പനി എങ്ങനെ ബോണ്ട് വാങ്ങിയെന്നും ചെന്നിത്തല

09 APRIL 2019 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദിപ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെയും നിയമസഭയെയും അറിയിക്കാതെയുള്ള മസാലബോണ്ട് ഇടപാട് സംമ്പന്ധിച്ച് നിരവധി ദുരൂഹതകളാണ് ഉയര്‍ന്നുവരുന്നത്.ഇതു സംമ്പന്ധിച്ച് ഇടതു പക്ഷത്തെ പ്രമുഖ ഘടകകക്ഷിയായ സിപിഐക്ക് വിവരമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. 

ഞാന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ്.ഇതിനു പകരം കിഫ്ബിയിലെ കരാര്‍ ജീവനക്കാരനെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചത്.ഇതിന്റെ ആവശ്യമില്ല. വളരെ രഹസ്യമായിട്ടാണ് കിഫ്ബി മസാലബോണ്ട് ഇടപാട് നടന്നിട്ടുള്ളത്. ഇതു സംബന്ധിച്ചുളള കൂടുതല്‍ തെളിവ് അടുത്ത ദിവസം പുറത്തുവിടും. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിനു മുന്നേ കനേഡിയന്‍ കമ്പനിമാത്രം എങ്ങിനെ വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മസാല ബോണ്ട് ലോകമെങ്ങുമുള്ള നിക്ഷേപകര്‍ക്ക് വാങ്ങാമെന്നിരിക്കെ കാനഡക്കാര്‍ മാത്രം എങ്ങനെ വാങ്ങി? അതും അതും ലാവ്‌ലിന്റെ സഖ്യകമ്പനി.
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബി മസാല ബോണ്ട ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതിന് മുന്‍പ് കാനഡക്കാര്‍ എങ്ങനെ ഇതറിഞ്ഞു. അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നില്‍? ഇത്തരം ഇടപാടില്‍ കമ്മീഷനില്ലേ? ഇവിടെ എത്ര ആര്‍ക്കൊക്കെ കിട്ടി? കമ്മീഷന്‍ നല്‍കുന്നതില്‍ കുപ്രസിദ്ധരാണ് ലാവലിന്‍. ലാവലിന്‍ കമ്പനി ഉദ്യോഗസ്ഥര്‍ പിടികിട്ടാ പുള്ളികളാണ്. ആ നിലയ്ക്ക് അവരുമായി വളഞ്ഞ വഴിക്ക് വീണ്ടും ഇടപാട് നടത്തുന്നത് നാടിന്റെ താത്പര്യം സംരക്ഷിക്കാന്‍ ആണോ. ലാവ്‌ലിന്റെ പഴയവൈസ് പ്രസിഡന്റ് സിഡിപിക്യൂ വിന്റെ വൈസ് പ്രസിഡന്റാണ് ഇപ്പോള്‍.
ഇത്തരം ഇടപാട് നടത്തുന്നതിന് മുന്‍പ് ഇടതു മുന്നണിയില്‍ ചര്‍ച്ച നടത്തിയോ? കുറഞ്ഞ പക്ഷം മന്ത്രിസഭയിലെങ്കിലും ചര്‍ച്ച നടത്തിയോ? ഘടക കക്ഷികളുടെ അഭിപ്രായം എന്താണ്? സിപിഐ നിലപാട് എന്താണ്?

ബോണ്ടിന്റെ കാലാവധി എത്രയാണ്. 2024 മുതല്‍ 25 വര്‍ഷത്തെ തിരച്ചടവാണെന്നാണ് നേരത്തെ സര്‍ക്കാര്‍ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചിന്റെ വെബ്‌സൈറ്റില്‍ 5 വര്‍ഷക്കാലവധിക്കുള്ളതെന്നാണ്. അഞ്ച് വര്‍ഷക്കാലാവധിയാണെങ്കില്‍ സംസ്ഥാനത്തിന് വരുത്തി വയ്ക്കുന്ന ബാധ്യത കരുതിയതിലും വളരെ കൂടുതലായിരിക്കും. പദ്ധതികളുടെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം തിരിച്ചു നല്‍കേണ്ടി വരും. ഇത് വലിയ പ്രസിസന്ധിയായിരിക്കും . 
അഞ്ചു വര്‍ഷമാണെങ്കില്‍ വലിയ നഷ്ടമാണ് ഉണ്ടാവുക. 25 വര്‍ഷമാവുമ്പോള്‍ താരതമ്യേന ചെറിയ തുക ദീര്‍ഘകാലം നല്‍കേണ്ടി വരും.
എല്ലാം രഹസ്യമാക്കി വയ്ക്കാതെ സര്‍ക്കാര്‍ ഇനിയെങ്കിലും സത്യം പുറത്തു പറയണം.

ഇത് സംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് നല്‍കണം. ഇതുമായിബന്ധപ്പെട്ട ഇടപാട് സുതാര്യമാക്കണം. ഓരോ ലിറ്റര്‍ ഇന്ധനവും വാങ്ങുമ്പോള്‍ കേരളീയര്‍ ഒരു രൂപ കിഫ്ബിക്ക് നല്‍കുകയാണ്. ഈ പൊതു മുതലാണ് കൊള്ള പലിശയ്ക്കുള്ള മസാല ബോണ്ട് വാങ്ങി ധൂര്‍ത്തടിക്കുന്നത്.
പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.പക്ഷേ കിഫ്ബിയുടെ റേറ്റിംഗ് കുറവായതിനാല്‍ കൂടുതല്‍ പലിശ കൊടുക്കണ്ടി വന്നു എന്ന് കിഫ്ബി സി.ഇ.ഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണ്. കിഫ്ബി മസാല ബോണ്ട് പലശ 9.372 ശതമാനമാണ്. എന്നാല്‍ ലണ്ടന്‍സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത പലബോണ്ടിന്റെയും പലിശ ഏഴു ശതമാനത്തില്‍ കുറവാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends