Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വിടപറഞ്ഞു; അന്ത്യം വൈകീട്ട് 4.57ന്

09 APRIL 2019 05:39 PM IST
മലയാളി വാര്‍ത്ത
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി വിടപറഞ്ഞു. രാവിലെ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു പിന്നീട് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചയെയാണ് കെഎം മാണിയെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയില്‍ ആണെന്നും വിളിച്ചാല്‍ കണ്ണു തുറക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ നില ഗുരുതരമാവുകയായിരുന്നു. അണുബാധ ഉണ്ടാകാതിരിക്കാന്‍ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് വൈകിട്ടോയെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുമ്പാങ്ങങ്ങളോടും ആശുപത്രി അധികൃതരോടും മാണി സാറിന്റെ ആരോഗ്യ നിലയെ പറ്റി ചോദിച്ചറിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി കെഎം മാണിയേയും കുടുംബാംഗങ്ങളേയും കണ്ടിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കെഎം മാണിയെ ചികിത്സിച്ചു വന്നിരുന്നത്. എങ്കിലും വിധി ആ അധികായകനെ തട്ടിയെടുക്കുകയായിരുന്നു

ഒരു കോണ്‍ഗ്രസ്സുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങിയ ആളാണ് കെഎം മാണി. അധികാരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ നോക്കി കേരള കോണ്‍ഗ്രസ്സിലേയ്ക്ക് ചേക്കേറി. പിന്നീട് കേരള കോണ്‍ഗ്രസ് എം രൂപീകരിച്ച് അതിന്റെ ചെയര്‍മാനായി.

വക്കീലായിയാണ് മാണി സര്‍ പൊതു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ട്രിച്ചി സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിഎയും മദ്രാസ് ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം സ്വന്തമാക്കിയത്. ഇതിന് ശേഷം അഭിഭാഷകനായി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് പ്രവര്‍ത്തന മേഖല പാലയിലെ കോട്ടയം ജില്ലാ കോടതിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് കെഎം മാണി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കെപിസിസി അംഗവും കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയും വരെ ആയിരുന്നു കെഎം മാണി. 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിയ്ക്കുമ്പോള്‍ കെഎം മാണി അതില്‍ അംഗമായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് തന്നെ അദ്ദേഹം കേരള കോണ്‍ഗ്രസ്സ് ക്യാമ്പിലെത്തുകയായിരുന്നു.

1965 ലാണ് കെഎം മാണി ആദ്യമായി കേരള നിയമസഭയില്‍ എത്തുന്നത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ നിന്നാണ് നിയമസഭാംഗമായത്. പിന്നീടിങ്ങോട്ട് എല്ലാ കാലവും മാണി പാലായുടെ എംഎല്‍എ ആണ്. എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎം മാണി ആദ്യമായി മന്ത്രിയാകുന്നത്. കേരള രാഷ്ട്രീയത്തില്‍ കെഎം മാണി എന്ന രാഷ്ട്രീയ നേതാവ് എത്രത്തോളം നിര്‍ണായകമായിരുന്നു എന്ന് തെളിയിയ്ക്കുന്ന കാലഘട്ടമായിരുന്നു അത്. നിയമസഭയില്‍ മാണിയുടെ അംഗബലം മുന്നണികള്‍ക്ക് അത്രയേറെ പ്രധാനമായിരുന്നു. ഒരു ഘട്ടത്തില്‍ മാണി മുഖ്യമന്ത്രിയായേക്കുമെന്ന് പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തായാലും മാണിസാറിന്റെ വിയോഗം കേരള രാഷ്ട്രീയത്തെ മുഴുവന്‍ ദുഖത്തിലാഴ്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends